Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

ഷാഹീന്‍ ചുഴലിക്കാറ്റ്; ജാഗ്രതവേണമെന്ന് സൗദി

റിയാദ്: ഷാഹീന്‍ ചുഴലിക്കാറ്റിനെതിരെ സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം. ചുഴലിക്കാറ്റ് രാജ്യത്ത് പരോക്ഷമായി ബാധിക്കും. അതുകൊണ്ടുതന്നെ ജാസ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. ഷാഹീന്‍ ചുഴലിക്കാറ്റ് സൗദിയെ ബാധിക്കില്ലെന്നാണ് നേരത്തെ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചത്. അതിര്‍ത്തിയായ റുബുഉല്‍ ഖാലി മരുഭൂമിക്ക് 700 കിലോ മീറ്റര്‍ അകലെയ ചുഴലിക്കാറ്റ് കടന്ന് പോകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പരോക്ഷമായി രാജ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വക്താവ ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു. രാജ്യത്തെ അന്തരീക്ഷതാപ നില […]

Damam, gulf, Jeddah, Riyad

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: റിയാദ് നവോദയ

റിയാദ്: ജനവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ റദ്ധാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കര്‍ഷക സംഘടകള്‍ ഒരു വര്‍ഷമായി തുടരുന്ന ഐതിഹാസിക സമരത്തിനു റിയാദ് നവോദയ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 27 ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കമെന്നും നവോദയ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഭക്ഷണം കഴിക്കുന്ന മുഴുവന്‍ ജനങ്ങളും കര്‍ഷകരോടൊപ്പം കൈകോര്‍ക്കണം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നവോദയ അഭിനന്ദിച്ചു. രാജ്യത്തിന്റെ കാര്‍ഷികമേഖല ദേശീയ, അന്തര്‍ദേശീയ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതിനായി പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ കര്‍ഷകര്‍

gulf

സ്‌ട്രെറ്റ്ചര്‍ യാത്രക്കാരനെ അനുഗമിക്കാന്‍ നഴ്‌സിന്റെ സഹായം തേടുന്നു

റിയാദ്: സ്‌ട്രെറ്റ്ചറില്‍ യാത്ര ചെയ്യുന്ന ആളെ അനുഗമിക്കാന്‍ നഴ്‌സിന്റെ സഹായം തേടുന്നു. സെപ്തംബര്‍ 22 ബുധന്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ റിയാദ് – കോഴിക്കോട് സെക്ടറില്‍ യാത്ര ചയ്യുന്ന ആള്‍ക്കാണ് സഹായം ആവശ്യമുളളതെന്ന് ട്ടേക്ക് സ്‌ട്രെച്ചറില്‍ യാത്ര ചെയ്യുന്ന രോഗിയുടെ കൂടെ പോകാന്‍ നഴ്‌സിന്റെ സഹായം തേടുന്നു. തയ്യാറുള്ളവര്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും പ്രസിഡണ്ട് സി പി മുസ്തഫയും അറിയിച്ചു. താല്‍പര്യമുളളവര്‍ 0508517210, 0503035549 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് കെഎംസിസി അറിയിച്ചു.

Damam, gulf, Jeddah, Riyad

സൗദി വിദേശകാര്യ മന്ത്രി ഇന്ത്യയില്‍; നേരിട്ടുളള വിമാന സര്‍വീസ് ചര്‍ച്ച ചെയ്തു

റിയാദ്: ഇന്ത്യയില്‍ ത്രിദിന സന്ദര്‍ശനം നടത്തുന്ന സൗദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദിന് ന്യൂ ദല്‍ഹിയില്‍ ഊഷ്മള വരവേല്പ്. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ ചര്‍ച്ചയില്‍ സൗദിയിലേക്ക് നേരിട്ടുളള വിമാന സര്‍വീസ് മുഖ്യ ചര്‍ച്ചാ വിഷയമായി. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ വിപുലീകരിക്കുന്നതിനുളള വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു. താലിബാന്‍ ഭരണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളായിരുന്നു ചര്‍ച്ചയിലെ

Damam, gulf, Jeddah, Riyad

ബ്രിട്ടണില്‍ റേഡിയോഗ്രാഫര്‍; 200 ഒഴിവുകള്‍

ലണ്ടന്‍: യുകെ സര്‍ക്കാരിന്റെ നാഷണല്‍ ഹെല്‍ത് സര്‍വീസി(എന്‍എച്എസ്)ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ആശുപത്രികളിലേക്ക് റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. റിക്രൂട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്. തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെ മുഴുവന്‍ ചെലവും നിയമനം നല്‍കുന്ന സ്ഥാപനം വഹിക്കും. റിക്രൂടിംഗ് ഏജന്‍സിക്ക് സര്‍വീസ് ചാര്‍ജ് നല്‍കാനുളള ഉത്തരവാദിത്തവും നിയമന അധികാരിക്കള്‍ക്കാണ്. താല്‍പര്യമുളളവര്‍ bdo4@espanovus.uk എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക. സപ്പോര്‍ട്ടിംഗ് ഡോകുമെന്റുകളും പാസ്‌പോര്‍ട്ട് കോപ്പിയും അറ്റാച്ച് ചെയ്യേണ്ട ആവശ്യമില്ല, ബയോഡാറ്റാ പരിശോധിച്ച് യോഗ്യരായവരുടെ ഇമെയിലിലേക്ക്

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് കുറയുന്നു

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ 200ല്‍ താഴെ മാത്രം. 24 മണിക്കൂറിനിടെ 174 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 202 പേര്‍ രോഗ മുക്തി നേടുകയംു ചെയ്തു. രാജ്യത്ത് ചികിത്സയിലുളള 2788 പേരില്‍ 803 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്. അതേസമയം, വന്‍കിട കമ്പനികളില്‍ ഇപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിലാണ് ജീവനക്കാര്‍ ഹാജരാകുന്നത്. ഓഫീസിലെ തിരക്ക് കുറക്കുന്നതിനാണ് നടപടി.

Damam, gulf, Jeddah, Riyad

നാട്ടിലേക്ക് മടങ്ങുന്ന ഇവ പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) പ്രവര്‍ത്തകരായ പി.എ സഹീര്‍, എ ആര്‍ സലിം എന്നിവര്‍ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കി. റിയാദ് അവന്യൂ മാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ധന്യ ശരത്, രേണുക സുരേഷ്, സൈഫുദ്ധീന്‍ വിളക്കേഴം, എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. സുരേഷ് ആലപ്പുഴ, ശിഹാബ് പോളക്കുളം, മുഹമ്മദ് മൂസ, നിസ്താര്‍ കോയ, മുഹമ്മദ് അമാന്‍ , റീന സിജു, നൗമിത

Damam, gulf, Jeddah, Riyad

ടാക്‌സി വളയം പിടിക്കാന്‍ സൗദിയില്‍ വനിതകളും

റിയാദ്: സൗദി അറേബ്യയില്‍ വനിതാ ടാക്‌സി സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ ഹസയിലാണ് രാജ്യത്ത് ആദ്യമായി വനിതകള്‍ ടാക്‌സി ഡ്രൈവര്‍മാരായി ജോലിയില്‍ പ്രവേശിച്ചത്. അതേസമയം, വനിതാ ഡ്രൈവര്‍മാരെ സ്വീകരിക്കാനായി 500 ടാക്‌സികള്‍ ഒരുക്കിയിട്ടുണ്ടെന്ന് ടാക്‌സി കമ്പനി അറിയിച്ചു. അല്‍ ഹസയില്‍ നിന്ന് ദമ്മാമിലേക്കും അവി ൈനിന്ന് റിയാദിലേക്കും മുനീറ അല്‍ മര്‍യ എന്ന യുവതി ടാക്‌സി സര്‍വീസ് നടത്തുന്നുണ്ട്. സ്വദേശി കുടുംബങ്ങള്‍ അയല്‍ രാജ്യങ്ങളായ യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

Damam, gulf, Jeddah, Riyad

റിയ ഇരുപതാം വാര്‍ഷികം ആഘോഷിച്ചു

റിയാദ്: ജീവകാരുണ്യ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) ഇരുപത്തി ഒന്നാമത്‌വാര്‍ഷികം ആഘോഷിച്ചു. വെര്‍ച്യുല്‍ മീഡിയ പ്ലാറ്റഫോമിലും പ്രധാന അംഗങ്ങള്‍ പങ്കെടുത്ത യോഗവും നടന്നു. പരിപാടി റിയ ഉപദേശക സമിതി അംഗം അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനു ധര്‍മരാജന്‍ അധ്യക്ഷത വഹിച്ചു. കൊറോണ മഹാവ്യാധി റിയാദിലെ പ്രവാസ സമൂഹത്തിന് ഉണ്ടാക്കിയ നൊമ്പരങ്ങള്‍ക്കെപ്പം നിന്ന് ആശ്വാസമേകുവാന്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഭരണ സമതിയോടൊപ്പം നില്‍ക്കുവാന്‍ കഴിഞ്ഞതു ഭാഗ്യമാണെന്നു അദ്ദേഹം പറഞ്ഞു. സെക്രട്ടറി മാധവന്‍ റിപ്പോര്‍ട്ടും ട്രഷറര്‍

Damam, gulf, Jeddah, Riyad

മരുഭൂമിയില്‍ കൃത്രിമ മഴ വരുന്നു

റിയാദ്: സൗദി മരുഭൂമിയില്‍ കൃത്രിമ മഴ പെയ്യിക്കാനുളള പദ്ധതി അന്തിമ ഘട്ടത്തിലെന്ന് നാഷണല്‍ മെട്രോളജി സെന്റര്‍. മേഘങ്ങള്‍ക്കിടയില്‍ രാസപദാര്‍ത്ഥങ്ങള്‍ വിതറുന്ന ക്‌ളൗഡ് സീഡിംഗ് പ്രകൃയയിലൂടെ മഴ ലഭ്യമാക്കാനാണ് ശ്രമമെന്നും മെട്രോളജി സെന്റര്‍ അറിയിച്ചു.രാജ്യത്ത് 5 മുതല്‍ 20 ശതമാനം വരെ മഴ ലഭ്യത വര്‍ധിപ്പിക്കാനാണ് കൃത്രിമ മഴ പെയ്യിക്കാനുളള പദ്ധതി നടപ്പിലാക്കുന്നത്. ജല ലഭ്യത വര്‍ധിപ്പിക്കുന്നതിനും ജല സ്രോതസുകളിലെ ഉറവകള്‍ നിലനിര്‍ത്തുന്നതിനും കൃത്രിമ മഴ സഹായിക്കും. മേഘങ്ങളെ മഴക്കാറുകളാക്കി മാറ്റുന്ന ക്ലൗഡ് സീഡിംഗ് ഇതിനായി ഉപയോഗിക്കും. ഡ്രൈ

Damam, gulf, Jeddah, Riyad

ആഗസ്ത് 1 മുതല്‍ വിദേശ സഞ്ചാരികള്‍ സൗദിയിലെത്തും

റിയാദ്: വാക്‌സിന്‍ സ്വീകരിച്ച വിനോദ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ. ആഗസ്ത് ഒന്നുമുതല്‍ വിദേശ ടൂറിസ്റ്റുകള്‍ രാജ്യത്ത് എത്തി തുടങ്ങും. ഇവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു. ടൂറിസ്റ്റുകള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, സൗദിയില്‍ 24 മണിക്കൂറിനിടെ 1187 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന

Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാരത്തില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയുടെ വിദേശ വ്യാപാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 120 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ മാസം 960 കോടി റിയാലായി വര്‍ധിച്ചതായും ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാര മാന്ദ്യം നേരിട്ടെങ്കിലും ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാരം മികച്ച നേട്ടമാണ് കൈവരിച്ചത്. സൗദിയില്‍ നിന്നുളള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി വര്‍ധിച്ചു.

Damam, gulf, Jeddah, Riyad

ഹോം ഡെലിവറി കുതിക്കുന്നു; സൗദിയില്‍ 45 ശതമാനം വളര്‍ച്ച

റിയാദ് :സൗദിയില്‍ ഹോം ഡെലിവറി മേഖലയില്‍ 45 ശതമാനം വളര്‍ച്ച കൈവരിച്ചതായി കമ്യൂണിക്കേഷന്‍, ഐടി കമ്മീഷന്‍. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഡെലിവറി ആപുകള്‍ വഴി ശരാശരി 100 കോടി റിയാലിന്റെ ഓര്‍ഡറുകളാണ് ഡെലിവറി ചെയ്തത്. ഓണ്‍ലൈന്‍ ഓര്‍ഡറു കളും ഹോം ഡെലിവറിയും വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ പണമിടപാട് 128 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതാും ഐടി കമ്മീഷന്‍ വ്യക്തമാക്കി. അതിനിടെ, സൗദി അറേബ്യയില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ വ്യാപിപ്പിക്കുമെന്നു അധികൃതര്‍. അതിനുളള കരട് നിയമം സകാത്ത് ആന്റ്

Damam, gulf, Jeddah, Riyad

150 റിയാലിന് 200 റിയാലിന്റെ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാം: സിറ്റി ഫ്‌ളവര്‍ പെരുന്നാള്‍ ഓഫര്‍

റിയാദ്: ആത്മസമര്‍പ്പണത്തിന്റെ ബലിപെരുന്നാള്‍ ആഘോഷമാക്കാന്‍ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഒരുങ്ങി. വന്‍ വിലകിഴിവിന് പുറമേ 50 റിയാല്‍ അധിക സൗജന്യ പര്‍ച്ചേസിന് അവസരം ഒരുക്കുന്ന പ്രത്യേക പ്രമോഷനും പ്രഖ്യാപിച്ചു. ജൂലായ് 14 മുതല്‍ 26 വരെ പ്രമോഷന്‍ ലഭ്യമാണ്. 150 റിയാലിന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവ വാങ്ങിക്കുന്നവര്‍ക്കാണ് പ്രധത്യേക ഓഫര്‍. സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്‌സി, വാച്ച്, ബാഗ്, ഭക്ഷ്യ വിഭവങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍

Scroll to Top