രണ്ടുമാസത്തെ കാത്തിരിപ്പിന് വിരാമം; മുരളിയുടെ മൃതദേഹം നാളെ നാട്ടിലെത്തും
മിദ്ലാജ് വലിയന്നൂര്‍ ബുറൈദ: ജോലിക്കിടെ വാഹനത്തില്‍ നിന്നു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ ബുറൈദയില്‍ മരിച്ച പാലക്കാട് കിനാശ്ശേരി സ്വദേശി മുരളി കിട്ടയുടെ മൃതദേഹം നാട്ടില്‍ സംസ്കരിക്കും. ഇതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഖസീം പ്രവാസി സംഘം അറിയിച്ചു. ക്രെയിന്‍ മെക്കാനിക്കായിരുന്നു. മെയ് 12ന് ബുറൈദ പാസ്പോര്‍ട്ട് ഓഫീസിനടുത്തായിരുന്നു അപകടം. ഇന്ത്യന്‍ എംബസി, സൗദി അധികൃതര്‍ എന്നിവരില്‍ നിന്നും നിയമപരമായ രേഖകള്‍ ശരിയാക്കുന്നതിന് പ്രവാസി സംഘമാണ് നേതൃത്വം നല്‍കിയത്. തൊഴിലുടമ സഹകരിക്കാത്ത സാഹചര്യത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ […]












