Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

‘നന്മ’ കൂട്ടായ്മ സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: സാമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളത്തിന്റെ നിര്യാണത്തില്‍ നന്മ കരുനാഗപ്പള്ളി അനുശോചനം അറിയിച്ചു. സുലൈമാനിയ ന്യു മലസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നന്നെ യോഗത്തില്‍ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ഐ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സത്താര്‍ കായംകുളത്തിന്റെ വിയോഗം റിയാദിന് മാത്രമല്ല, പ്രവാസ ലോകത്തിന് മുഴുവന്‍ തീരാ നഷ്ടമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നന്മ രക്ഷാധികാരി ബഷീര്‍ ഫത്തഹുദ്ദീന്‍ പറഞ്ഞു. മികച്ച സംഘാടകന്‍ കൂടിയായിരുന്നു അദ്ദേഹം. ‘നന്മ’യെ തുടക്കം മുതല്‍ […]

Damam, gulf, Jeddah, Riyad

സ്രഷ്ടാവിന്റെ സന്ദേശത്തിന് കാതോര്‍ക്കുക: ആര്‍ഐസിസി സമ്മേളനം

റിയാദ്: സങ്കീര്‍ണ്ണമായ ലോകക്രമത്തില്‍ പരിഹാരം കാണാന്‍ ലോകനാഥന്റെ സന്ദേശങ്ങള്‍ക്ക് സാധിക്കുമെന്ന് റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ക്വുര്‍ആന്‍ സമ്മേളനം. മൊബൈല്‍ ഫോണ്‍ മുതല്‍ മുഴുവന്‍ സാമഗ്രികളിലും പ്രശ്‌ന പരിഹാരങ്ങള്‍ക്ക് നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിലകല്പിക്കുന്നവര്‍ മനുഷ്യന്റെ പ്രശ്‌നങ്ങളില്‍ സാമാന്യയുക്തി ഉപയോഗിക്കാന്‍ തയ്യാറാവാത്തത് അതിശയോക്തിയാണ്. നമുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കേണ്ടത് അവന്റെ രക്ഷിതാവാണ്. ഈ തിരിച്ചറിവിലേക്ക് എത്തിച്ചേരുക എന്നതാണ് യഥാര്‍ത്ഥ പരിഹാരങ്ങളിലേക്കുള്ള വഴി. ഓരോരുത്തരും അവരവര്‍ക്ക് തോന്നിയ പരിഹാരങ്ങള്‍ക്ക് പിന്നാലെ പോവുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാവും. വ്യക്തി

Damam, gulf, Jeddah, Riyad

കേരളത്തിന് കടപ്പാട് പ്രവാസികളോട്: എ എം ആരിഫ് എം പി

റിയാദ്: കേരളം രൂപീകരിച്ച് ആറു പതിറ്റാണ്ട് പിന്നിട്ടെങ്കെിലും ഇന്നും സംസ്ഥാനത്തിന്റെ സമ്പദ് ഘടനക്ക് പിന്തുണ നല്‍കുന്നത് പ്രവാസികള്‍ അയക്കുന്ന പണമാണെന്ന് ഏ എം ആരിഫ് എം പി. അതുകൊണ്ടുതന്നെ പ്രവാസി ക്ഷേമത്തിന് കേരള സമൂഹം കടപ്പെട്ടിരിക്കുന്നു. മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ഒരുക്കിയ ‘കേരളീയം2023’ സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് ശ്രമം തുടരും. സാധ്യമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങളോടൊപ്പം നില്‍ക്കും. മൈത്രി ഭാരവാഹികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കേന്ദ്ര വ്യോമയാന

Damam, gulf, Jeddah, Riyad

മുഖ്യമന്ത്രിയെ അവഹേളിക്കുന്നത് പ്രതിരോധിക്കും; അത് ധൂര്‍ത്തല്ല: ഏ എം ആരിഫ് എംപി

തിരുവനന്തപുരം-റിയാദ് നേരിട്ട് വിമാന സര്‍വീസിന് ഇടപെടും റിയാദ്: തിരുവനന്തപുരം സെക്ടറില്‍ റിയാദില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് ഇടപെണടമന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് പരാതി സമര്‍പ്പിച്ചതായി ഏഎം ആരിഫ് എംപി. അടുത്ത പാര്‍ലമെന്റ് സെഷനില്‍ വിഷയം ഉന്നയിക്കും. നയതന്ത്ര തലത്തില്‍ ഇടപെടേണ്ടതുണ്ടെങ്കില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം റിയാദില്‍ പറഞ്ഞു. റിയാദിലെ കരുനാഗപ്പളളി കൂട്ടായ്മ മൈത്രി ഒരുക്കുന്ന ‘കേരളീയം-2023’ല്‍ പങ്കെടുക്കാനെത്തിയ എംപി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കേരളത്തില്‍ കുളം കലക്കി മീന്‍ പിടിക്കാനാണ്

Damam, gulf, Jeddah, Riyad

എഎം ആരിഫ് റിയാദില്‍; മൈത്രി പ്രവര്‍ത്തകര്‍ സ്വീകരിച്ചു

റിയാദ്: പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പളളി 18-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ എഎം ആരിഫ് എംപിയെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൈത്രി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ‘മൈത്രി കേരളീയം-2023’ എന്ന പേരില്‍ നവംബര്‍ 10ന് വൈകീട്ട് 7.00ന് അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി എഎം ആരിഫ് പങ്കെടുക്കും. പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത്, ജന. സെക്രട്ടറി നിസാര്‍ പളളികശേരില്‍, പ്രോഗ്രാം കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പളളി, മജീദ് മൈത്രി, കബീര്‍ പാവുമ്പ, നാസര്‍ ലൈസ്, ഹുസൈന്‍, ഷഫീഖ് മുഹമ്മദ്, സാദിഖ്

Damam, gulf, Jeddah, Riyad

കഥകളി ആചാര്യന്‍മാര്‍ക്ക് റിയാദില്‍ ആദരം

റിയാദ്: ആറു പതിറ്റാണ്ടായി കഥകളി അവതരിപ്പിക്കുന്ന ചാത്തന്നൂര്‍ കൊച്ചുനാരായണന്‍ പിളള, ശിക്ഷ്യന്‍ സുബിന്‍ ആറ്റിങ്ങല്‍ എന്നിവരെ പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമി ആണ് ആദരിച്ചു. ചാത്തന്നൂര്‍ കൊച്ചുനാരായണന്‍ പിളളക്ക് എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സീനിയര്‍ കണ്‍സള്‍ട്ടന്റ് നൗഷീന്‍ അഹമദ് ഉപഹാരം സമ്മാനിച്ചു. ഷൈജു പച്ച പൊന്നാട അണിയിച്ചു. സുബിന്‍ ആറ്റിങ്ങലിന് പ്രൊജക്ട് മാനേജര്‍ (കണ്ടന്റ്) ഫര്‍ഹാ നാസ് ഉപഹാരം കൈമാറി. അക്കാദമി ഡയറക്ടറും കോറിയോഗ്രാഫറുമായ വിഷ്ണു വിജയന്‍ അധ്യക്ഷത വഹിച്ചു. അറബ് ആതിഥ്യം മറക്കാനാവില്ലെന്നും മലയാളികളുടെ സ്‌നേഹം തിരിച്ചറിഞ്ഞത്

Damam, gulf, Jeddah, Riyad

ഇസ്രായേല്‍ ഭീകരത അപലനീയം: കെഎംസിസി

റിയാദ്: കുട്ടികളും സ്ത്രീകളുമടക്കം നിരപരാധികളായ ആയിരക്കണക്കിന് ഫലസ്തീനിയന്‍ സിവിലിയന്മാരെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ ഭീകരത കിരാതവും അപലപനീയവുമാണെന്ന് മുസ്ലീം യൂത്ത്‌ലീഗ് ദേശീയ എക്‌സിക്യുട്ടീവ് അംഗം ആഷിഖ് ചെലവൂര്‍. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ മനസ്ലിലാക്കി അടിച്ചമര്‍ത്തപ്പെട്ടവന്റെ കൂടെ നിലകൊള്ളാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാവണം. സ്വന്തം നാട്ടില്‍ ജീവിത സൗകര്യം നിഷേധിക്കപ്പെടുകയും രണ്ടാം പൗരന്‍മാരായി ജീവിക്കേണ്ടി വരികയും ചെയ്യുന്ന ഫലസ്തീനി ജനതയുടെ പോരാട്ടത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്രായേല്‍ ഭീകരരുടെ

Damam, gulf, Jeddah, Riyad

റിയാദ് കെഎംസിസി പുനസംഘടനയ്ക്കു പിന്നാലെ രാജി

റിയാദ്: ഏറെ നാളത്തെ ചര്‍ച്ചകളും സമവായ ശ്രമങ്ങള്‍ക്കും ശേഷം റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റിയെ സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. അതിന് പിന്നിലെ സെക്രട്ടറിമാരില്‍ ഒരാള്‍ രാജി പ്രഖ്യാപിച്ചു. എട്ട് സെക്രട്ടറിമാരില്‍ ഒരാളായ സിദ്ദീഖ് തുവ്വൂര്‍ ആണ് സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് അറിയിപ്പും കൈമാറി. സി.പി മുസ്തഫ (പ്രസിഡന്റ്), ഷുഹൈബ് പനങ്ങാങ്ങര (ജന.സെക്രട്ടറി), അഷ്‌റഫ് വെള്ളേപ്പാടം (ട്രഷറര്‍), അഡ്വ. അനീര്‍ ബാബു, അസീസ് വെങ്കിട്ട, മജീദ് പയ്യന്നൂര്‍, റഫീഖ് മഞ്ചേരി, മാമുക്കോയ പാലക്കാട്, പി.സി

Damam, gulf, Jeddah, Riyad

ഇടുക്കി ഒഐസിസി അംഗത്വ കാര്‍ഡ് വിതരണം

റിയാദ്: ഒഐസിസി ഇടുക്കി ജില്ലാ അംഗത്വ കാര്‍ഡ് വിതരണം ചെയ്തു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അബ്ദുസ്സലാം ഇടുക്കി അധ്യക്ഷത വഹിച്ചു. യോഗം സലിം കളക്കര ഉദ്ഘാടനം ചെയ്തു. അംഗത്വ കാര്‍ഡിന്റെ വിതരണോദ്ഘാടനം അബ്ദുറസാഖ് പൂക്കോട്ടുംപാടം ഷാജി മഠത്തിലിന് നല്‍കി നിര്‍വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സിദ്ദീഖ് കല്ലുപറമ്പന്‍, രഘുനാഥ് പറശ്ശിനിക്കടവ്, യഹ്‌യ കൊടുങ്ങല്ലൂര്‍, സുരേഷ് ശങ്കര്‍, സജീര്‍ പൂന്തുറ, നൗഷാദ് തൊടുപുഴ, ഷാജഹാന്‍, നിഷാദ് കൂട്ടിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷാജി

Damam, gulf, Jeddah, Riyad

തൃശൂര്‍ ഒഐസിസി; നാസര്‍ വലപ്പാട് പ്രസിഡന്റ്

റിയാദ്: ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെപിസിസിയുടെയും ഒഐസിസി ഗ്ലോബല്‍ കമ്മിറ്റിയുടേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഐക്യകണ്‌ഠ്യേന ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് നാഷണല്‍ കമ്മിറ്റിയുടെയും സെന്‍ട്രല്‍ കമ്മിറ്റിയുടെയും പ്രിസൈഡിംഗ് ഓഫീസര്‍മാരായ റഹ്മാന്‍ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. തൃശ്ശൂര്‍ ജില്ലയിലെ പ്രിസൈഡിംഗ് ഓഫീസര്‍ സുരേഷ് ശങ്കര്‍ യോഗം നിയന്ത്രിച്ചു. പുതിയ ജില്ലാ പ്രസിഡന്റായി നാസര്‍ വലപ്പാട്, ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ (സംഘടനാ

business, Damam, gulf, Jeddah, Riyad

അല്‍ മദീന ഹൈപ്പറില്‍ ‘ത്രീ ഡെയ്‌സ് ബിഗ് സെയിത്സ്’ പ്രൊമോഷന്‍

റിയാദ്: അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ത്രീ ഡെയ്‌സ് ബിഗ് സെയിത്സ് പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 29, 30, 31 തീയതികളില്‍ എക്‌സിറ്റ് 21, ബത്ഹ റോഡില്‍ ഹരാജിന് എതിര്‍വശത്തും ബത്ഹയിലുമാണ് ആകര്‍ഷകമായ പ്രൊമോഷന്‍. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് ഉത്പ്പന്നങ്ങള്‍ എത്തിക്കുക എന്നതാണ് പ്രൊമോഷന്റെ പ്രത്യേകത. ബ്രാന്റണ്ട് ഉത്പ്പന്നങ്ങളും കുറഞ്ഞ വിലക്ക് സ്വന്തമാക്കാന്‍ അവസരമുണ്ട്. നെസ്‌കഫെ ത്രീ ഇന്‍ വണ്‍ കോഫിക്ക് 50 ശതമാനം വിലക്കിഴിവുണ്ട്. 83.95 വിലയുളള ആംഗര്‍ മില്‍ക്ക് പൗഡര്‍ 56.95ന്

Damam, gulf, Jeddah, Riyad

സൗദിയില്‍ റെയ്ഡ്; ഒരാഴ്ചക്കിടെ 15000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: ഒരാഴ്ചക്കിടെ സൗദിയിലെ 13 പ്രവിശ്യകളില്‍ നടത്തിയ റെയ്ഡില്‍ 15,453 നിയമ ലംഘകര്‍ പിടിയിലായി. നേരത്തെ പിടിയിലായ വിദേശികളായ നിയമ ലംഘകരില്‍ 9,280 പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനതുടരുകയാണ്. ഓരോ ഒരാഴ്ചയും ശരാശരി 15,000 വിദേശികളെയാണ് സൗദിയില്‍ പിടിയിലാശുന്നത്. ഇഖാമ നിയമ ലംഘകരായ 9,865 പേരും അതിര്‍ത്തി സുരക്ഷാചട്ടം ലംഘിച്ച 3,610 പേരുമാണ് കഴിഞ്ഞ ആഴ്ച പിടിയിലായത്. ഇതിന് പുറമെ തൊഴില്‍ നിയമം ലംഘിച്ച 1,978

Damam, gulf, Jeddah, Riyad

കൊച്ചി നഗരത്തില്‍ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ വില; പണി തീരാത്ത വീട് വിത്പനക്ക്

കൊച്ചി: എറണാകുളം നഗര ഹൃദയത്തില്‍ പണി പൂര്‍ത്തിയാകാത്ത വീടും നാലര സെന്റ് സ്ഥലവും വില്പനക്ക്. എടപ്പളളി ലുലു മാളില്‍ നിന്ന് 2.5 കിലോ മീറ്റര്‍ ദൂരെ ഒബ്‌റോണ്‍ മാളിന് പിറകില്‍പാര്‍പ്പിട കേന്ദ്രമായ ബിഎം നഗര്‍ റോഡില്‍ മരോട്ടിച്ചോടിലാണ് വീട്. (തൃക്കാക്കര മുനിസിപ്പാലിറ്റി, വാഴക്കാല വില്ലേജ് കനയന്നൂര്‍ താലൂക്ക്) നാല് ബെഡ് റൂം ഇരുനില കെട്ടിടം, കാര്‍ പോര്‍ച്ച് ഉള്‍പ്പെടെ മികച്ച ഡിസൈനിംഗില്‍ വാര്‍പ്പ്, ഭിത്തി, വൈദ്യുതി, സാനിറ്ററി കണ്‍സീല്‍ഡ് വര്‍ക്ക് എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടിയന്തിര വില്പന ആഗ്രഹിക്കുന്നു.

Damam, gulf, Jeddah, Riyad

മജ്മയില്‍ ഓണം ആഘോഷിച്ച് കേളി

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മജ്മ കമ്മിറ്റി ‘നിറകതിര്‍-2023’ എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഹര്‍മ ഫൈസലിയ ഓഡിറ്റോറിയത്തില്‍ നട? പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. രാവിലെ 9.00ന് കുട്ടികള്‍ക്കുള്ള കലാ കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടി വൈകുന്നേരം 6.00 വരെ നീണ്ടു. സാംസ്‌കാരിക സമ്മേളനം കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് വളവില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പന്‍ അധ്യക്ഷത വഹിച്ചു. കേളി മാലാസ് ഏരിയ ജോയിന്റ് സെക്രട്ടറി സുജിത്ത് വി.എം മുഖ്യാഥിതി

Scroll to Top