Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
business, Damam, gulf, Jeddah, Riyad

അല്‍ മദീന ഹൈപ്പറില്‍ ‘ത്രീ ഡെയ്‌സ് ബിഗ് സെയിത്സ്’ പ്രൊമോഷന്‍

റിയാദ്: അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ത്രീ ഡെയ്‌സ് ബിഗ് സെയിത്സ് പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 29, 30, 31 തീയതികളില്‍ എക്‌സിറ്റ് 21, ബത്ഹ റോഡില്‍ ഹരാജിന് എതിര്‍വശത്തും ബത്ഹയിലുമാണ് ആകര്‍ഷകമായ പ്രൊമോഷന്‍. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് ഉത്പ്പന്നങ്ങള്‍ എത്തിക്കുക എന്നതാണ് പ്രൊമോഷന്റെ പ്രത്യേകത. ബ്രാന്റണ്ട് ഉത്പ്പന്നങ്ങളും കുറഞ്ഞ വിലക്ക് സ്വന്തമാക്കാന്‍ അവസരമുണ്ട്. നെസ്‌കഫെ ത്രീ ഇന്‍ വണ്‍ കോഫിക്ക് 50 ശതമാനം വിലക്കിഴിവുണ്ട്. 83.95 വിലയുളള ആംഗര്‍ മില്‍ക്ക് പൗഡര്‍ 56.95ന് […]

Damam, gulf, Jeddah, Riyad

സൗദിയില്‍ റെയ്ഡ്; ഒരാഴ്ചക്കിടെ 15000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: ഒരാഴ്ചക്കിടെ സൗദിയിലെ 13 പ്രവിശ്യകളില്‍ നടത്തിയ റെയ്ഡില്‍ 15,453 നിയമ ലംഘകര്‍ പിടിയിലായി. നേരത്തെ പിടിയിലായ വിദേശികളായ നിയമ ലംഘകരില്‍ 9,280 പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനതുടരുകയാണ്. ഓരോ ഒരാഴ്ചയും ശരാശരി 15,000 വിദേശികളെയാണ് സൗദിയില്‍ പിടിയിലാശുന്നത്. ഇഖാമ നിയമ ലംഘകരായ 9,865 പേരും അതിര്‍ത്തി സുരക്ഷാചട്ടം ലംഘിച്ച 3,610 പേരുമാണ് കഴിഞ്ഞ ആഴ്ച പിടിയിലായത്. ഇതിന് പുറമെ തൊഴില്‍ നിയമം ലംഘിച്ച 1,978

Damam, gulf, Jeddah, Riyad

കൊച്ചി നഗരത്തില്‍ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ വില; പണി തീരാത്ത വീട് വിത്പനക്ക്

കൊച്ചി: എറണാകുളം നഗര ഹൃദയത്തില്‍ പണി പൂര്‍ത്തിയാകാത്ത വീടും നാലര സെന്റ് സ്ഥലവും വില്പനക്ക്. എടപ്പളളി ലുലു മാളില്‍ നിന്ന് 2.5 കിലോ മീറ്റര്‍ ദൂരെ ഒബ്‌റോണ്‍ മാളിന് പിറകില്‍പാര്‍പ്പിട കേന്ദ്രമായ ബിഎം നഗര്‍ റോഡില്‍ മരോട്ടിച്ചോടിലാണ് വീട്. (തൃക്കാക്കര മുനിസിപ്പാലിറ്റി, വാഴക്കാല വില്ലേജ് കനയന്നൂര്‍ താലൂക്ക്) നാല് ബെഡ് റൂം ഇരുനില കെട്ടിടം, കാര്‍ പോര്‍ച്ച് ഉള്‍പ്പെടെ മികച്ച ഡിസൈനിംഗില്‍ വാര്‍പ്പ്, ഭിത്തി, വൈദ്യുതി, സാനിറ്ററി കണ്‍സീല്‍ഡ് വര്‍ക്ക് എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടിയന്തിര വില്പന ആഗ്രഹിക്കുന്നു.

Damam, gulf, Jeddah, Riyad

മജ്മയില്‍ ഓണം ആഘോഷിച്ച് കേളി

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മജ്മ കമ്മിറ്റി ‘നിറകതിര്‍-2023’ എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഹര്‍മ ഫൈസലിയ ഓഡിറ്റോറിയത്തില്‍ നട? പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. രാവിലെ 9.00ന് കുട്ടികള്‍ക്കുള്ള കലാ കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടി വൈകുന്നേരം 6.00 വരെ നീണ്ടു. സാംസ്‌കാരിക സമ്മേളനം കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് വളവില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പന്‍ അധ്യക്ഷത വഹിച്ചു. കേളി മാലാസ് ഏരിയ ജോയിന്റ് സെക്രട്ടറി സുജിത്ത് വി.എം മുഖ്യാഥിതി

Damam, gulf, Jeddah, Riyad

കാണാതായ മലയാളി ബാലനെ കണ്ടെത്തി

റിയാദ്: കാണാതായ മലയാളി ബാലനെ കണ്ടെത്തി. പത്തു വയസ്സുള്ള മുഹമ്മദ് സഹിലിനെ ഇന്ന് ഉച്ചയോടെയാണ് (18 ഒക്‌ടോ. 23) മാലാസില്‍ നിന്ന് കാണാതായത്. വാര്‍ത്ത പ്രചരിച്ചതോടെ മലയാളി സാമൂഹിക പ്രവര്‍ത്തകരും തെരച്ചില്‍ നടത്തിയിരുന്നു. അതിനിടെ റിയാദ് കിംഗ് അബ്ദുല്ലാ പാര്‍ക്കില്‍ നടന്നു പോകുന്നത് കണ്ടതായി വിവരം ലഭിച്ചു. ഇതോടെയാണ് ബാലനെ കണ്ടെത്തിയത്. അധ്യാപികയായ മാതാവ് സ്‌കൂളില്‍ പോയ സമയം സാഹില്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇതിനിടെ രിവിലെ 11ന് സഹില്‍ ഫോണ്‍ ചെയ്‌തെങ്കയലും തിരക്ക് മൂലം പിതാവിന്

Damam, gulf, Jeddah, Riyad

കാത്തിരിപ്പും പ്രാര്‍ഥനയും തുണച്ചു; സുബയ്യ സുന്ദര്‍ മടങ്ങി

ജിദ്ദ: പത്തു വര്‍ഷത്തിലേറെ നീണ്ട ദുരിത ജീവിതത്തിനൊടുവില്‍ സുബയ്യ സുന്ദര്‍ (ഇമ്രാന്‍) മടങ്ങി. തമിഴ്‌നാട് ശിവഗംഗ തിരുപത്തൂര്‍ കലയപ്പ നഗര്‍ സ്വദേശി സുബയ്യ (58) ഇഖാമ പുതുക്കാന്‍ കഴിയാതെ കുടുങ്ങിയത്. 4000 റിയാല്‍ ട്രാഫിക് പിഴ അടക്കാന്‍ ഇല്ലാതെ വന്നതോടെ വര്‍ഷങ്ങളോളം ഇഖാമയും പുതുക്കിയിരുന്നില്ല. സ്‌പോണ്‍സറുടെ കീഴിലായിരുന്നില്ല ജോലി. അതുകൊണ്ടുതന്നെ ലെവി ഉള്‍പ്പെടെ ഭീമമായ സംഖ്യ അടച്ച് ഇഖാമ പുതുക്കാന്‍ സ്‌പോണ്‍സര്‍ സന്നദ്ധമായില്ല. കടുത്ത മാനസിക സമ്മര്‍ദ്ധവും നാട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന ആശങ്കയും അലട്ടിയ സുബയ്യയുടെ കാഴ്ച

Damam, gulf, Jeddah, Riyad

എസ്എംഎസ് ചികിത്സാ സഹായം

റിയാദ്: ഷിഫ മയാളി സമാജം ചികിത്സാ സഹായം വിതരണം ചെയ്തു. ഷിഫ സനയ്യയില്‍ ജോലിക്കിടെ അപകടത്തില്‍ കാലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി കമലനും, നട്ടെല്ലിന് പരിക്കേറ്റ് തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ കൊല്ലം കൊട്ടാരക്കര സ്വദേശി മിഥുന്‍ എന്നിവര്‍ക്കാണ് സഹായം വിതരണം ചെയ്തത്. പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. ഷജീര്‍ കല്ലമ്പലം സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ സാബു പത്തടി, മോഹനന്‍ കരുവാറ്റ, മധു വര്‍ക്കല, വര്‍ഗീസ് ആളൂക്കാരന്‍, സന്തോഷ് തിരുവല്ല, രതീഷ് നാരായണന്‍,

Damam, gulf, Jeddah, Riyad

വിസ്ഡം ജിസിസി ടെക്‌നിക്കല്‍ കോണ്‍ഫ്രന്‍സ് നവംബര്‍ 3ന്

റിയാദ്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ യുവജന വിഭാഗം വിസ്ഡം യൂത്ത് പ്രൊഫഷണല്‍ ഫാമിലി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. 2023 നവംബര്‍ 11,12 തീയ്യതികളില്‍ അങ്കമാലിയില്‍’പൊഫേസ് 3.0′ എന്ന പേരിാണ് പരിപാടി. ഇതിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മ്മേളനത്തിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ ടെക്‌നിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുവര്‍ക്ക് നവംബര്‍ 3ന് പ്രൊഫഷണല്‍ വിങിന്റെ കീഴില്‍ ടെക്‌നിക്കല്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കും. ഓണ്‍ലൈനില്‍ നടക്കുന്ന പരിപാടിയില്‍ സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍

Damam, gulf, Jeddah, Riyad

കേളി പ്രഥമ മേഖലാ കമ്മിറ്റി നിലവില്‍ വന്നു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മേഖലാ കമ്മറ്റികള്‍ രൂപീകരിക്കുന്നു. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും കൂടുതല്‍ പ്രവാസികളില്‍ ജീവകാരുണ്യ സേവനങ്ങള്‍ എത്തിക്കുന്നതിന്റെയും ഭാസമായാണ് മേഖലാ കമ്മറ്റികള്‍ക്ക് രൂപം നല്‍കുന്നത്. 2001ല്‍ ആറ് യൂണിറ്റുകളും കേന്ദ്രകമ്മറ്റിയുമായി പ്രവര്‍ത്തനം ആരംഭിച്ച സംഘടന 2003ല്‍ ഏരിയാ കമ്മറ്റികള്‍ക്ക് രൂപം നല്‍കി. പിന്നീട് മൂന്ന് ഘടകങ്ങളിലായി പ്രവര്‍ത്തനം വിപുലീകരിച്ചു. പുതിയ മേഖലാ കമ്മറ്റികള്‍ നിലവില്‍ വരുന്നതോടെ നാല് ഘടകങ്ങളായി പ്രവര്‍ത്തനം കൂടുതല്‍ സജീവമാകും. മലാസ് ഏരിയക്ക് കീഴിലായി ഒലയ്യ മേഖലയിലാണ് ആദ്യ കമ്മറ്റി രൂപീകരിച്ചത്. ഏരിയക്ക്

Damam, gulf, Jeddah, Riyad

സൗദി ശീതകാലാവസ്ഥയിലേക്ക്; വരും ദിവസങ്ങളില്‍ തണുത്തുറയും

റിയാദ്: സൗദി അറേബ്യയില്‍ കാലാവസ്ഥയില്‍ മാറ്റം ദൃശ്യമായതോടെ അടുത്ത ആഴ്ചമുതല്‍ ശീത കാലാവസ്ഥയിലേക്ക് മാും. രാജ്യത്തെ പല ഭാഗങ്ങളിലും രാത്രിയില്‍ താപനില കുറഞ്ഞു വരുകയാണ്. റിയാദ്, ദ്വാം പ്രവിശ്യകളില്‍ രാത്രിയില്‍ താപനില ഗണ്യമായി കുറയുന്നുണ്ട്. വടക്കന്‍ പ്രദേശങ്ങളില്‍ ഏതാനും ദിവസങ്ങളായി താപനില കുറഞ്ഞു വരുകയാണ്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില ഗണ്യമായി കുറയും. മധ്യ, കിഴക്കന്‍ മേഖലകളില്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയാന്‍ സാധ്യതയുണ്ട്. രാത്രി കാലങ്ങളില്‍ ശീതകാലാവസ്ഥയാണെങ്കിും പകല്‍ സാമാന്യം

Damam, gulf, Jeddah, Riyad

‘ആവണി-2023’ ഓണം ആഘോഷിച്ച് കേളി മലാസ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റി ‘ആവണി-2023’ എന്ന പേരില്‍ ഓണം ആഘോഷിച്ചു. എക്‌സിറ്റ് 30ലെ അല്‍ അമാക്കാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുടുംബങ്ങളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. രാവിലെ 9ന് കുട്ടികള്‍ക്കുള്ള കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടികള്‍ രാത്രി 12 മണി വരെ തുടര്‍ന്നു. കുട്ടികള്‍ക്കായുള്ള കായിക മത്സരങ്ങള്‍, കോമഡി സ്‌കിറ്റ്, സംഗീത ശില്‍പ്പം, നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്‌ക്കാരം, നാടന്‍ പാട്ടുകള്‍, നൃത്തങ്ങള്‍, കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, ഗാനമേള എന്നീ കലാ

Damam, gulf, Jeddah, Riyad

ഗാസ കുടിയൊഴിപ്പിക്കാനുളള നീക്കം അംഗീകരിക്കില്ല: സൗദി അറേബ്യ

റിയാദ്: ഫലസ്തീന്‍ ജനതയെ ഗാസയില്‍ നിന്നു കുടിയൊഴിപ്പിക്കാനുളള ഇസ്രായേല്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് സൗദി അറേബ്യ. നിരായുധരായ സിവിലിയന്‍മാരെ ഉന്നംവെക്കുന്ന ഇസ്രായേല്‍ നടപടി അന്യായമാണ്. സാധാരണ പൗരന്‍മാര്‍ക്കു നേരെയുളള ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രതയോടെ ഉടപെടണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഗാസയിലെ ജനങ്ങള്‍ക്ക് ജലവും മരുന്നും വൈദ്യുതിയും ലഭ്യമാക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനമാണ്. ഗാസയിലെ ഉപരോധം പിന്‍വലിച്ച് ചികിത്സാ സൗകര്യം ലഭ്യമാക്കണം. മനുഷ്യ ദുരന്തം ഒഴിവാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സൗദി അറേബ്യ

Damam, gulf, Jeddah, Riyad

12 മണിക്കൂര്‍ ശസ്ത്രക്രിയ; ഹസനും ഹുസൈനും ജീവിതത്തില്‍ ആദ്യമായി രണ്ട് കിടക്കയില്‍

റിയാദ്: ടാന്‍സാനിയന്‍ സയാമീസ് ഇരട്ടകളുടെ വേര്‍പ്പെടുത്താന്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയാക്കി. രണ്ടു വയസുകാരായ ഹസന്‍, ഹുസൈന്‍ എന്നവരുടെ ശസ്ത്രക്രിയക്ക് 16 മണിക്കൂര്‍ സമയാമാണ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ നടന്നത്. ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ അനസ്‌തേഷ്യ, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക് വിഭാഗക്കാരായ 35 കണ്‍സള്‍ട്ടന്റുമാരും നഴ്‌സിങ്, ടെക്‌നിക്കല്‍ സ്റ്റാഫുകളും ശസ്ത്രക്രിയയില്‍ പങ്കാളിയായി. ഒമ്പത് ഘട്ടങ്ങളായാണ് സങ്കീര്‍ണ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. സൗദിയില്‍ നടക്കുന്ന 59ാമത്തെ ശസ്ത്രക്രിയയാണ് ഇതെന്ന് ഡോ.

Damam, gulf, Jeddah, Riyad

ഇസ്രായേല്‍ സംഘര്‍ഷം: നിലപാട് വ്യക്തമാക്കി ഗള്‍ഫ് രാജ്യങ്ങള്‍

റിയാദ്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആഹ്വാനം ചെയ്തു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളില്‍ അതീവ ദുഖം പ്രകടിപ്പിച്ചു. സമാധാനം, സുസ്ഥിര വികസനത്തിനും കഠിന ശ്രമം ഗള്‍ഫ് രാഷ്ട്രങ്ങള്‍ നടത്തുന്നതിനിടെയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇരു കക്ഷികളും സംഘര്‍ഷം ഒഴിവാക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ നിന്ന് പിന്‍വാങ്ങി സമാധാനം മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും പലസ്തീന്റെ

Scroll to Top