Sauditimesonline

SHERLY OBIT
ജിസാനില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

gulf

Damam, gulf, Jeddah, Riyad

യു.ഡി.എഫിന്റെ വിജയം ഉറപ്പ് വരുത്തണം. മലപ്പുറം വനിത കെഎംസിസി

റിയാദ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഡോ. ശശി തരൂരിന്റെ നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണി പ്രഖ്യാപിച്ച പ്രകടന പത്രിക സ്ത്രീപക്ഷ പ്രകടന പത്രികയാണെന്നു റിയാദ് മലപ്പുറം ജില്ല കെഎംസിസി വനിത കമ്മിറ്റി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍. യു.ഡി.എഫിന്റെ വിജയം ഉറപ്പ് വരുത്തുവാന്‍ സ്ത്രീ സമൂഹം തയ്യാറാവണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വനിതാ കെഎംസിസി പ്രസിഡന്റ് സല്‍വ സുല്‍ഫി അധ്യക്ഷത വഹിച്ചു. ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട ഉത്ഘാടനം ചെയ്തു. ദാരിദ്ര […]

Damam, gulf, Jeddah, Riyad

പ്രവാസി സാംസ്‌കാരിക വേദി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

റിയാദ്: ദളിത്, ആദിവാസി പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെതിരെ സംഘപരിവാരത്തിന്റെ നിസ്സംഗത തന്നെയാണ് കേരളത്തിലെ ഇരുമുന്നണികളുടെയും നിലപാടെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്. പ്രവാസി സാംസ്‌കാരിക വേദി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയതക്കെതിരെ സാമൂഹിക നീതിയുടെ രാഷ്ട്രീയം ഉയര്‍ത്തുകയും വര്‍ഗ്ഗീയ, കോര്‍പ്പറേറ്റ് ചങ്ങാത്തതിനെതിരെ നിലപാട് പ്രഖ്യാപിക്കുകയും ചെയ്ത ന്യൂജന്‍ രാഷ്ട്രീയ സംഘമാണ് വെല്‍ഫയര്‍ പാര്‍ട്ടി. പ്രവാസി സമൂഹത്തിന്റെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടിയെ പിന്തുണക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Damam, gulf, Jeddah, Riyad

ആഗോള പ്രവാസി കൂട്ടായ്മ ‘സ്പാര്‍ക്’ ഉദ്ഘാടനം മാര്‍ച്ച് 26ന്

റിയാദ്: ആഗോള പ്രവാസി കൂട്ടായ്മ സൊസൈറ്റി ഫോര്‍ പ്രവാസി എയ്ഡ് ആന്റ് റീ ഹാബിലിറ്റേഷന്‍ ഓഫ് കേരളൈറ്റ്‌സ് (സ്പാര്‍ക്)ന്റെ ഉദ്ഘാടനം മാര്‍ച്ച് 26ന് വൈകുന്നേരം 4.30ന് നടക്കും. പ്രവാസി ക്ഷേമം, പുനരധിവാസം എന്നിവയാണ് സ്പാര്‍ക്കിന്റെ് ലക്ഷ്യമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫാദര്‍ ഡേവിസ് ചിറമേല്‍, സഫാരി ടി വി മേധായി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, ഡോ സി വി ആനന്ദ് ബോസ് ഐഎഎസ്, ഷിഹാബ് കൊട്ടുകാട് എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വീട്ടമ്മക്ക് ചികിത്സാ സഹായം, സൊസൈറ്റിയുടെ

Damam, gulf, Jeddah, Riyad

റീം അല്‍ ഹസന്‍: സൗദിയിലെ വനിതാ ഓട്ടോ ഇലക്ട്രിക്കല്‍ ടെക്‌നിഷ്യന്‍

റിയാദ്: സൗദി അറേബ്യയില്‍ ഓട്ടോമൊബൈല്‍ റിപ്പയറിംഗ് രംഗത്തെ വനിതാ സാനിധ്യം ശ്രദ്ധേയമാകുന്നു. തബൂക്കിലെ വര്‍ക്ക്‌ഷോപ്പിലാണ് സ്വദേശി യുവതി റീം അല്‍ ഹസന്‍ ഓട്ടോ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നത്. ആഡംഭര കാറുകളുടെ സങ്കീര്‍ണമായ ഇലക്ട്രിക്കല്‍ ജോലികളില്‍ വൈദഗ്ദ്യം നേടിയ റീം അല്‍ ഹസന്‍ തബൂക് പ്രവിശ്യയിലെ ആദ്യ വനിതാ ഓട്ടോ ഇലക്ട്രിക്കല്‍ ടെക്‌നിഷ്യനാണ്. വര്‍ക് ഷോപ് ഉടമ ഖാലിദ് അല്‍ യാമിയില്‍ നിന്നാണ് വൈദഗ്ദ്യം നേടിയത്. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഓടോമാറ്റിക് വാഹനങ്ങളുടെ തകരാറുകള്‍ കണ്ടെത്തിയാണ് റിപ്പയറിംഗ് ജോലി ചെയ്യുന്നത്.

Damam, gulf, Jeddah, Riyad

യാരാ സ്‌കൂളില്‍ കോഡിംഗ് ആന്റ് റോബോട്ടിക്‌സ് പഠനം; അഡ്മിഷന്‍ ആരംഭിച്ചു

റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കോഡിംഗ് ആന്റ് റോബോട്ടിക്‌സ് പഠനം ആരംഭിക്കുന്നു. ആധുനിക വിവര സാങ്കേതിക വിദ്യയും പഠന രീതിശാസ്ത്രവും സമൂല മായമാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ സസാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ നൈപുണ്യവികസനം ലക്ഷ്യമാക്കിയാണ് പഠന പദ്ധതി തയ്യാറാക്കിയിട്ടുളളത്. പാഠ്യ പദ്ധതി അടിസ്ഥാനമാക്കി ലെവല്‍ ഒന്ന്, രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അടിസ്ഥാന പാഠഭാഗങ്ങളാണ് ലെവല്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇതു വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കു ലെവല്‍ രണ്ടില്‍ പ്രവേശനം നല്‍കും. പ്രവേശനത്തിന് 0543972558 നമ്പരില്‍ ബന്ധപ്പെടണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. വിദഗ്ദ്ധരായ ആധ്യാപകര്‍

Damam, gulf, Jeddah, Riyad

പ്രവാസികളോട് ക്രൂരത; ദുര്‍ഭരണത്തിനെതിരെ വിധിയെഴുതുക: റിയാദ് യു ഡി എഫ്

റിയാദ്: പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ വിധിയെഴുതാനുള്ള സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താന്‍ പ്രവാസികളും കുടുംബങ്ങളും ജാഗ്രത പാലിക്കണമെന്ന് റിയാദ് യു ഡി എഫ് കണ്‍വെന്‍ഷന്‍. പ്രവാസികളെ അപമാനിക്കുകയും കോവിഡ് വാഹകരായി അവഹേളിക്കുകയും ചെയ്ത പിണറായി ഭരണകൂടം കോവിഡ് കാലത്ത് നാട്ടിലെത്താന്‍ കാലുപിടിച്ച് കരഞ്ഞവരോട് കാട്ടിയ ക്രൂരത പ്രവാസി സമൂഹം മറന്നിട്ടില്ല. ഒട്ടേറെ പ്രവാസി കുടുംബങ്ങളെ അനാഥരാക്കി. പ്രായം കൂടിയവരും ക്രോണിക് അസുഖങ്ങള്‍ ബാധിച്ചവരുമായ നിരവധി പേരുടെ ജീവന്‍ വിദേശ നാടുകളില്‍ പൊലിയാന്‍ സര്‍ക്കാരിന്റെ ശാഠ്യം ഇടയാക്കി. ഏകാധിപത്യവും ധാര്‍്ഷ്ട്യവുമായിരുന്നു മഹാമാരിയുടെ

Damam, gulf, Jeddah, Riyad

ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ‘ഹാപ്പി സൗദി’

റിയാദ്: അറബ് രാജ്യങ്ങളില്‍ സന്തോഷം നിറഞ്ഞ സാമൂഹിക സാഹചര്യം നിലവിലുളള രാജ്യങ്ങളില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം. ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് സൗദിക്ക് അംഗീകാരം. ഐക്യരാഷ്ട്ര സഭയുടെ സസ്റ്റയ്‌നബിള്‍ ഡവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്‌വര്‍ക്ക് അന്താരാഷ്ട്ര ഹാപ്പിനസ് ദിവസിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സൗദി അറേബ്യക്ക് അറബ് ലോകത്ത് ഒന്നാം സ്ഥാനം നല്‍കിയ്. 149 ലോക രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ 21ാം സ്ഥാനവും നേടി. നാലാം തവണയും ഫിന്‍ലാന്റ് അന്താരാഷ്ട്ര തലത്തില്‍ ഒന്നാം സ്ഥാനം

Damam, gulf, Jeddah, Riyad

സമാധാന കരാര്‍ നിലവില്‍ വരാതെ ഇസ്രയേലുമായി നയതന്ത്രബന്ധം സാധ്യമല്ല

റിയാദ്: ഫസ്തീന്‍ സമാധാന കരാര്‍ നിലവില്‍ വരാതെ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സൗദി അറേബ്യ. നിലവിലെ സാഹചര്യം നയതന്ത്രബന്ധത്തിന് അനുയോജ്യമല്ലെന്നും വിദേശ കാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈല്‍ വ്യക്തമാക്കി. ദ്വിരാഷ്ട്രങ്ങളുടെ പ്രഖ്യാപനവും ഫലസ്തീന്‍ ഇസ്രായേല്‍ സമാധാന ഉടമ്പടിയുമാണ് അറബ് സമാധാന പദ്ധതിയിലെ മുഖ്യ ഘടകം. ഇതു പൂര്‍ണമായും പ്രാബല്യത്തില്‍ വരണമെന്നാണ് സൗദി അറേബ്യയുടെ നിലപാട്. രാജ്യം ഫലസ്തീന്‍ ജനതക്കൊപ്പമാണ്. സമാധാന കരാര്‍ നടപ്പിലാക്കാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സാധ്യമല്ല. അതേസമയം, ഇസ്രായേലുമായി സമാധാന ചര്‍ച്ചകള്‍

gulf

വോള്‍ട്ടേജില്‍ വെതിയാനം; സൗദിയുടെ ഉപഗ്രഹ വിക്ഷേപണം മാറ്റി

റിയാദ്: സൗദി അറേബ്യയില്‍ നിര്‍മിച്ച രണ്ട് ഉപഗ്രഹങ്ങുകളുടെ വിക്ഷേപണം മാറ്റിവെച്ചു. കസാക്കിസ്ഥാനിലെ ബൈക്കനൂരില്‍ നിന്ന് വിക്ഷേപിക്കാന്‍ തീരുമാനിച്ച ഉപഗ്രഹങ്ങുകളുടെ വിക്ഷേപണമാണ് മാറ്റിവെച്ചത്. മാര്‍ച് 20ന് വിക്ഷേപണം നിശ്ചയിച്ച ശഹീന്‍ സാറ്റ്, ക്യൂബ് സാറ്റ് എന്നീ ഉപഗ്രഹങ്ങളുടെ വിക്ഷേപണമാണ് മുടങ്ങിയത്. അമേരിക്കയിലെ ലിനാ സ്‌പേസുമായി സഹകരിച്ച് കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയാണ് ശഹീന്‍ സാറ്റ് നിര്‍മിച്ചത്. ഫോട്ടോഗ്രഫിക്കും നാവിക ഗതാഗതം നിരീക്ഷിക്കുന്നതിനുമാണ് ശഹീന്‍ സാറ്റ് ഉപയോഗിക്കുക. 75 കിലോ ഗ്രാം ഭാരമുളള ശഹീന്‍

Damam, gulf, Jeddah, Riyad

പ്രകാശ വിസ്മയമൊരുക്കി തലസ്ഥാനത്ത് നൂര്‍ റിയാദ്

റിയാദ്: തലസ്ഥാന നഗരമായ റിയാദില്‍ പ്രകാശ വിസ്മയത്തിന് തിരിതെളിഞ്ഞു. റിയാദ് ആര്‍ട് പ്രോഗ്രാമിന്റെ ഭാഗമായി അരങ്ങേറുന്ന ആഘോഷ രാവുകളില്‍ വര്‍ണം വിരിയിക്കുന്ന പ്രകാശ വിസ്മയമാണ് കാണികളെ കാത്തിരിക്കുന്നത്. സൗദിക്കു പുറമെ 20 രാജ്യങ്ങളില്‍ നിന്നുളള ലൈറ്റിംഗ് ആര്‍ട് വിദഗ്ദരും 60 കലാകാരന്‍മാരും ചേര്‍ന്നാണ് നൂര്‍ റിയാദ് എന്ന പേരില്‍ ഒരുക്കിയിട്ടുളള ആഘോഷപരിപാടികള്‍ക്ക് വര്‍ണ വിസ്മയമൊരുക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ച റിയാദ് ആര്‍ട് പ്രോഗ്രാമിന്റെ പ്രഥമ സംരംഭമാണിത്. കിംഗ് അബ്ദുല്ല ഫൈനാന്‍സ് സെന്റര്‍, മുറബ കിംഗ് അബ്ദുല്‍

Damam, gulf, Jeddah, Riyad

മജ്മയില്‍ കേളി യൂണിറ്റ് രൂപീകരിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി എഴുപത്തിയഞ്ചാമത് യുണിറ്റ് ഖസ്സീം പ്രവിശ്യയിലെ മജ്മയില്‍ രൂപീകരിച്ചു. മലാസ് ഏരിയയിലെ ആറാമത് യുണിറ്റാണ് മജ്മ. കേളി രക്ഷാധികാരി സമിതി അംഗം സതീഷ്‌കുമാര്‍ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു. കേളി ജോ. ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ സംഘടനാ വിശദീകരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്തും, കേളി ജോയിന്റ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യനും മറുപടി പറഞ്ഞു. ഡോ. പ്രവീണ്‍ ആമുഖ പ്രസംഗം നടത്തി. മലാസ്

Damam, gulf, Jeddah, Riyad

റോസ് കൃഷി സജീവമാക്കി ത്വായിഫിലെ കര്‍ഷകര്‍

മിദിലാജ് വലിയന്നൂര്‍ റിയാദ്: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ റോസ് കൃഷി വീണ്ടും സജീവമാക്കി സൗദി അറേബ്യയിലെ കര്‍ഷകര്‍. റോസ് വാട്ടറും സുഗന്ധദ്രവ്യങ്ങളും ഉള്‍പ്പെടെ നിരവധി മൂല്യ വര്‍ധിത ഉത്പ്പന്നങ്ങള്‍ക്ക് അസംസ്‌കൃത വസ്തുവാണ് റോസ് പുഷ്പങ്ങള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ റോസ് കൃഷിയുളളത് ത്വായിഫിലാണ്. ഇവിടെ വര്‍ഷം 32 കോടി പുഷ്പങ്ങള്‍ കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 25 കോടിയും ചുവന്ന റോസാ പുഷ്പങ്ങളാണ്. ത്വായിഫിലെ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ബെല്‍ജയത്തില്‍ പരിശീലനം നല്‍കിയിരുന്നു. അവരുടെ നേതൃത്വത്തിലാണ് കൃഷിയും മൂല്യവര്‍ധിത

Damam, gulf, Jeddah, Riyad

വാക്‌സിന്‍ സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങളില്ല

റിയാദ്: സൗദി അറേബ്യയില്‍ വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടല്ലെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. 24 ലക്ഷത്തിലധികം കൊവിഡ് വാക്‌സിന്‍ പൂര്‍ത്തിയാക്കി. ഇതില്‍ ആര്‍ക്കും രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അതോറിറ്റി അറിയിച്ചു. രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകള്‍ നിരന്തരം നിരുക്ഷിക്കുന്നുണ്ട്. ദേശീയ, അന്തര്‍ദേശീയ തലത്തിലെ വിദഗ്ദരുമായി ഏകോപനം നടത്തി പാര്‍ശ്വ ഫലങ്ങളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മെഡിസിന്‍ റഗുലേറ്ററി അതോറിറ്റി നല്‍കുന്ന വിവരങ്ങളും പഠന

Damam, gulf, Jeddah, Riyad

റിയാദില്‍ 24 മണിക്കൂര്‍ വാക്‌സിന്‍ കേന്ദ്രം

റിയാദില്‍ 24 മണിക്കൂര്‍ വാക്‌സിന്‍ വിതരണ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. വാക്‌സിന്‍ സ്വീകരിക്കാന്‍ കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി. റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലെ വാക്‌സിനേഷന്‍ സെന്ററാണ് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്. സ്വിഹതി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് വാക്‌സിന്‍ വിതരണം. ദിവസം, സമയം, വാക്‌സിനേഷനന്‍ കേന്ദ്രം എന്നിവ തെരഞ്ഞെടുക്കാന്‍ അവസരം ഉണ്ട്. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പരമാവധി വേഗത്തില്‍ വാക്‌സിന്‍

Scroll to Top