Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

gulf

Damam, gulf, Jeddah

ബ്യൂട്ടി പാര്‍ലര്‍ നിയമാവലി ഭേദഗതി ചെയ്തു

റിയാദ്: സൗദി അറേബ്യയില്‍ ബ്യൂട്ടി പാര്‍ലറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള നിയമ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി. ലേഡീസ് ബ്യൂട്ടി പാര്‍ലറുകളില്‍ സ്വദേശി വനിതയെ മാനേജറായി നിയമിക്കണമെന്നും ഭേദഗതി ചെയ്ത നിയമത്തില്‍ വ്യക്തമാക്കി. രാജ്യത്തെ ബ്യൂട്ടി പാര്‍ലറുകളില്‍ ജോലി ചെയ്യുന്നവരിലേറെയും വിദേശി വനിതകളാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ബ്യൂട്ടി പാര്‍ലറുകളില്‍ മാനേജര്‍ തസ്തികകളില്‍ സ്വദേശി വനിതകളെ നിയമിക്കണമെന്ന് ഭേദഗതി വരുത്തിയ നിയമത്തില്‍ വ്യക്തമാക്കി. രാജ്യത്തെ തൊഴില്‍ നിയമം അടിസ്ഥാനമാക്കിയാണ് ജീവനക്കാരുടെ പ്രവര്‍ത്തി സമയം നിശ്ചയിക്കേണ്ടത്. കേസുകളില്‍ […]

Damam, gulf, Jeddah, Riyad

രാജാവിന് ആശംസകളുമായി അമേരിക്കന്‍ പ്രസിഡന്റ്

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രമ്പ് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ആശുപത്രിയില്‍ കഴിയുന്ന ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആരോഗ്യ വിവരങ്ങളള്‍ അന്വേഷിച്ച പ്രസിഡന്റ് രാജാവിന് ആശംസകളും അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആരോഗ്യ വിവരങ്ങളും സമകാലിക സംഭവ വികാസങ്ങളും പ്രസിഡന്റും കിരീടാവകാശിയും ചര്‍ച്ച ചെയ്തു. രാജാവ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്രമ്പ് ആശംസിച്ചു. ഈ മാസം 20ന് ആണ് ഭരണാധികാരി സല്‍മാന്‍

Damam, gulf, Jeddah, Riyad

റിയാദ് ഫാമിലി ക്ലബ് ധന സഹായം

റിയാദ്: നിര്‍ധനര്‍ക്ക് സഹായ ഹസ്തവുമായി റിയാദ് ഫാമിലി ക്ലബ്. കായംകുളം മുനിസിപ്പാലിറ്റി പതിനാലാംവാര്‍ഡു കൗണ്‍സിലര്‍ കരിഷ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷ്യ കിറ്റ് വിതരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധന സഹായം കൈമാറിയത്. ഷൈജു നമ്പലശ്ശേരി യുടെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കരിഷ്മ ജീവകാരുണ്യ ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സിനില്‍ സബാദ്,ഫാമിലി ക്ലബ് അംഗങ്ങളായ പി കെ ബാബു, സൈഫ് കായംകുളം, അജി പെരുങ്ങാല എബി വൈക്കത്ത് എന്നിവര്‍ പങ്കെടുത്തു. എം

Damam, gulf, Jeddah, Riyad

അയല്‍ രാജ്യങ്ങളിലുളളവര്‍ക്ക് റോഡ് മാര്‍ഗം സൗദിയിലേക്ക് മടങ്ങാന്‍ അനുമതി

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡിനെ തുടര്‍ന്ന് അടച്ച കരാതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചു. കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലുളള സൗദി പൗരന്‍മാര്‍ക്ക് റോഡു മാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കാനാണ് അനുമതി. അയല്‍ രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പൗരന്‍മാരെ എംബസികള്‍ മുഖേന വ്യോമ മാര്‍ഗമാണ് രാജ്യത്ത് എത്തിച്ചിരുന്നത്. എന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ റോഡ് മാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയും. അയല്‍രാജ്യങ്ങളില്‍ നിന്നു മടങ്ങി വരുന്ന പൗരന്മാര്‍ക്കു അതിര്‍ത്തി ചെക് പോയിന്റായ അല്‍ഖഫ്ജി, അല്‍ റഖായ്, അല്‍ബാത്ഹ, കിംഗ് ഫഹദ് കോസ് വേ

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ ഈത്തപ്പഴ മേള

റിയാദ്: ലുലു ഹൈപ്പറില്‍ ഈത്തപ്പഴ മേള ആരംഭിച്ചു. സൗദി ഡേറ്റ്‌സ് വീക് എന്ന പേരിലാണ് മേള ഒരുക്കിയിട്ടുളളത്. സൗദിയില്‍ വിളയുന്ന എഴുപത്തിയഞ്ചിലധികം ഈത്തപ്പഴങ്ങളുടെ വ്യത്യസ്ഥ ഇനങ്ങളാണ് മേളയുടെ പ്രത്യേകത. മേളയുടെ ഉദ്ഘാടനം നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് അല്‍ നവറന്‍ വിര്‍ച്വല്‍ മീറ്റിംഗില്‍ ഉദ്ഘാടനം ചെയ്തു. ലുലു കണ്‍ട്രി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ലുലു മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സൗദി അറേബ്യയുടെ ഭക്ഷ്യ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ

Damam, gulf, Jeddah, Riyad

സല്‍മാന്‍ രാജാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

റിയാദ്: ഭരണാധികാരി സല്‍മാന്‍രാജാവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പിത്തസഞ്ചി വീക്കത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലാണ് ഭരണാധി കാരി സല്‍മാന്‍ രാജാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ നില തൃപ്തികരമാണ്. രാജാവ് ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ ആണ് നടന്നത്. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം

Damam, gulf, Jeddah, Riyad

മജീദ് കണ്ണഞ്ചേരിക്ക് യാത്രയയപ്പ്

റിയാദ്: മുപ്പത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ റിയാദ് താനൂര്‍ മണ്ഡലം കെ എം സി സി വൈസ് പ്രസിഡന്റ് മജീദ് കണ്ണഞ്ചേരിക്ക് താനൂര്‍ മണ്ഡലം കെ എം സി സി യാത്രയയപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ കരീം താനാളൂരിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു. കമ്മിറ്റിയുടെ സ്‌നേഹോപഹാരം റിയാദ് മലപ്പുറം ജില്ലാ കെ എം സി സി ഓര്‍ഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടബോട്ട് മജീദ് കണ്ണഞ്ചേരിക്ക് സമ്മാനിച്ചു. അബ്ദുല്‍ ലത്തീഫ്

Damam, gulf, Jeddah, Riyad

കൊവിഡ് ചികിത്സക്ക് പ്ലാസ്മ ദാനം ചെയ്യും; ഫ്രറ്റേണിറ്റി ഫോറം കാമ്പയിന്‍

റിയാദ്: കൊവിഡ് രോഗബാധിതര്‍ക്ക് ആശ്വാസവുമായി സൗദിയിലെ പ്രവാസി കൂട്ടായ്മ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ദേശീയ തല ഉദ്ഘാടനം ജൂലൈ 25ന് രാവിലെ 10ന് റിയാദ് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നടക്കും. കൊവിഡ്‌ന്റെ പശ്ചാത്തലത്തില്‍ രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിനും ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സൗദിയില്‍ ബ്ലഡ് പ്ലാസ്മ

Damam, gulf, Jeddah, Riyad

മുഖ്യമന്ത്രി രാജിവെക്കണം: റിയാദ് ഓ.ഐ.സി.സി.

റിയാദ്: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമേറിയതാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുന്നതാണ് നല്ലതെന്നു ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണം സെക്രട്ടേറിയേറ്റിലേക്ക് വ്യപിപ്പിച്ചതോടെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് നാണക്കേടാണ്. സ്വര്‍ണ കള്ളക്കടത്തു പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വഴിവിട്ട സഹായം ലഭിച്ചിട്ടുണ്ട് എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതുകൊണ്ട്തന്നെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്ഹതയില്ല. പ്രതിപക്ഷ നേതാവ് ഉന്നയിച്ച കാര്യങ്ങള്‍ യാഥാര്‍ഥ്യമായി കൊണ്ടിരിക്കയാണ്. കൊവിഡിന്റെ മറവില്‍ വലിയ

Damam, gulf, Jeddah, Riyad

‘കേളിയിലൂടെ കേരളത്തിലേക്ക്’ സൗജന്യ വിമാന ടിക്കറ്റ്

റിയാദ്: സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 100 പ്രവാസി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്ന പദ്ധതിയുമായി റിയാദ് കേളി കലാ സാംസ്‌കാരികവേദി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍, രോഗബാധിതരായവര്‍ തുടങ്ങി അര്‍ഹരായ 100 പ്രവാസി തൊഴിലാളികള്‍ക്കാണ് ‘കേളിയിലൂടെ കേരളത്തിലേക്ക്’പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്നതെന്ന് സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയകാലത്ത് ദുരിതാശ്വാസം എത്തിക്കുന്നതിനും നിതാഖത്തിനെ തുടര്‍ന്നു പ്രവാസികളുടെ തിരിച്ചുപോക്കു സമയത്തും കേളിയോട് സഹകരിച്ച സുമനസ്സുകളുടെ സഹായത്തോടെയാണ് പദ്ധതിയും നടപ്പിലാക്കുക.

Damam, gulf, Jeddah, Riyad

ഇടപ്പാളയം റിയാദ് ചാപ്റ്റര്‍ രൂപീകരിച്ചു

റിയാദ്: എടപ്പാള്‍, വട്ടംകുളം, കാലടി തവനൂര്‍ പഞ്ചായത്തുകളിലെ പ്രവാസികളുടെ ആഗോള കൂട്ടായ്മ ഇടപ്പാളയം പ്രവാസി കൂട്ടായ്മ റിയാദില്‍ രൂപീകരിച്ചു. ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്കുട്ടി (ഖത്തര്‍) അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റഫീഖ് എടപ്പാള്‍ ഇടപ്പാളയത്തെ പരിചയപ്പെടുത്തി. പരിപാടിയില്‍ റിയാദ് ചാപ്റ്ററിന്റെ പ്രഥമ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. സെക്രട്ടറി ആഷിക് കൊട്ടിലില്‍, ട്രഷറര്‍ ഷെഫീല്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഉസ്മാന്‍ എന്‍ പി (പ്രസിഡന്റ്), ബൈജു ചേകനൂര്‍ (വൈസ് പ്രസിഡന്റ്), നബീല്‍ കരിമ്പില്‍ (സെക്രട്ടറി), കബീര്‍

Damam, gulf, Jeddah, Riyad

‘നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീദാണ് നിദാനം’ കാമ്പയിന്‍ ഉദ്ഘാടനം ജൂലൈ 24ന്

റിയാദ്: കെ.എന്‍.എം.സംസ്ഥാന സമിതി ആശയ പ്രചരണത്തിന്റെ ഭാഗമായി ‘നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീദാണ് നിദാനം’ എന്ന പ്രമേയത്തില്‍ ആറുമാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ സംഘടിപ്പിക്കുന്നു. റിയാദ് പ്രവിശ്യാ ഉദ്ഘാടനം ജൂലൈ 24ന് വൈകുന്നേരം 4.30ന് നടക്കും. സൗദി മതകാര്യവകുപ്പിലെ ഉദ്യോഗസ്ഥന്‍ ഷൈഖ് അബ്ദുല്ല ബിന് മുഹമ്മദ് ബിന് അഹ്മദ് അല്‍ ഷഹ്‌രി മുഖ്യാഥിതിയായിരിക്കും. ഹംസ ബാഖവി ചങ്ങലീരി, അഹ്മദ് അനസ് മൗലവി, നസ്‌റുദ്ദീന്‍ റഹ്മാനി തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി ജംഷീര്‍

Damam, gulf, Jeddah, Riyad

പാലത്തായി കേസ്; പോക്‌സോ ചുമത്തണമെന്ന് സോഷ്യല്‍ ഫോറം

ദമ്മാം: പാലത്തായിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയ കുറ്റപത്രം പിന്‍വലിച്ച് പോക്‌സോ പ്രകാരം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഉപദേശക സംഘത്തിന്റെ വൃത്തത്തില്‍ നിന്നു പുറത്തു കടന്നു ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ഗൗരവത്തോടെ നോക്കിക്കാണാനും നടപടിയെടുക്കാനുമുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിയില്‍ നിന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ അവശേഷിക്കുന്ന കേരളം കൂടി ഇടതിനെ കയ്യൊഴിയും. ക്രെം റെക്കോര്‍ഡില്‍ ഇടം നേടിയ ഉദ്യോഗസ്ഥനെക്കൊണ്ടാണ് പാലത്തായി കേസ് അന്വേഷിപ്പിച്ചത്. തുടക്കം മുതല്‍

Damam, gulf, Jeddah, Riyad

ബേബികുട്ടന്റെ മൃതദേഹം ദവാദ്മിയില്‍ സംസ്‌കരിച്ചു

റിയാദ്: സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച എറണാകുളം കോതമംഗലം വെണ്ടുവഴി ബേബികുട്ടന്റെ (32) മൃതദേഹം സംസ്‌കരിച്ചു. പ്രത്യേകം അനുമതി നേടി ദവാദ്മിയിലാണ് സംസ്‌കരിച്ചത്. ജൂലൈ 3നു ആയിരുന്നു മരണം. അരാംകോ പ്രോജക്ടില്‍ എഞ്ചിനീയറായിരുന്നു. ഭാര്യ അഞ്ജു ബേബി സൗദി ജര്‍മന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സാണ്. റിയാദിലെയും ദവാദ്മിയിലെയും സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു സംസ്‌ക്കാരം നടന്നത്. ഷാജഹാന്‍ കല്ലമ്പലം, എറണാകുളം ജില്ലാ ഒ ഐ സി സി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മാത്യൂസ് കോതമംഗലം,

Scroll to Top