Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

gulf

Damam, gulf, Jeddah, Riyad

വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന

റിയാദ്: വിപണി സജീവമായതോടെ വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കി. കൊവിഡിനെ തുടര്‍ന്ന് ഘട്ടം ഘട്ടമായി എല്ലാ മേഖലയും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. കൊവിഡ് പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്താന്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോധന നടത്തുന്നതു തുടരുകയാണെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. മുനിസിപ്പല്‍ ഗ്രാമ കാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. ഗുരുതരമായ നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.ഷോപ്പിംഗ് മാളുകള്‍ […]

Damam, gulf, Jeddah, Riyad

ബിനാമി: ഇന്ത്യക്കാരനെ നാടുകടത്താന്‍ ഉത്തരവ്

റിയാദ്: സൗദി അറേബ്യയില്‍ ബിനാമി സംരംഭം നടത്തിയ ഇന്ത്യക്കാരന് പിഴ ശിക്ഷ വിധിച്ചു. നിയമ നടപടികള്‍ക്കു ശേഷം നാടുകടത്തണമെന്നും ബുറൈദ ക്രിമനല്‍ കോടതി ഉത്തരവിട്ടു. അല്‍ ഖസീമിലെ അല്‍ ബദായില്‍ കമ്പ്യൂട്ടറും മൊബൈലും വില്‍ക്കുന്ന സ്ഥാപനം നടത്തിയ എം കെ ശബീര്‍ അലിക്കെതിരെയാണ് പിഴ ശിക്ഷ വിധിച്ചതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇയാളില്‍ നിന്നു സകാത്ത്, നികുതി എന്നിവ ഈടാക്കും. ശബീര്‍ അലിയുടെ പേരും വിലാസവും നിയമ ലംഘനങ്ങളുടെ വിവരങ്ങളും പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യം ചെയ്യും. ഇതിനുളള

Damam, gulf, Jeddah, Riyad

സുല്‍ത്താന കെ എം സി സി ഓഫീസ് ഉദ്ഘാടനം

ബുറൈദ: കെ എം സി സി സുല്‍ത്താന ഏരിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ വിംങ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരിനെ ചടങ്ങില്‍ ആദരിച്ചു. നാട്ടിലേക്ക് മടങ്ങുന്ന ഷൗക്കത്ത് പന്നികോടിന് യാത്രയയപ്പും നല്‍കി. ഓഫീസ് ഉദ്ഘാടനം ബുറൈദ കെ എം സി സി പ്രസിഡന്റ് അനീഷ് ചുഴലി നിര്‍വഹിച്ചു. അബ്ദുല്‍ ലത്തീഫ് പള്ളിയാലി അധ്യക്ഷത വഹിച്ചു. യോഗം അനീഷ് ചുഴലി ഉദ്ഘാടനം ചെയ്തു. ഷരീഫ് തലയാട് മുഖ്യപ്രഭാഷണം നത്തെി. ബഷീര്‍ വെള്ളില, ബഷീര്‍ ബാജി, ഷക്കീര്‍ മടാല, അലിക്ക

Damam, gulf, Jeddah, Riyad

റിയാദ് നാടക വേദിക്ക് സംഗീത നാടക അക്കാദമി അംഗീകാരം

റിയാദ്: നാടക കല പ്രോത്സാഹിപ്പിക്കുന്നതിന് രൂപംകൊണ്ട റിയാദ് നാടക വേദി ആന്റ് ചില്‍ഡ്രന്‍സ് തീയേറ്ററിന് കേരള സംഗീത നാടക അക്കാദമി അംഗീകാരം. അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സമിതിക്ക് 2023 വരെ അംഗീകാരം പുതുക്കി നല്‍കി. പ്രവാസികള്‍ക്കിടയില്‍ മലയാള നാടകം പരിചയപ്പെടുത്തുക, നാടക കലാകാരന്‍മാരുടെ ഉന്നമനത്തിനു പ്രവര്‍ത്തിക്കുക എന്നിവയാണ് സമിതിയുടെ ലക്ഷ്യം. www.nadakam.com വെബ്‌സൈറ്റുമായി സഹകരിച്ച് പ്രവൃത്തിക്കുന്ന നാടകവേദി മിഡില്‍ ഈസ്റ്റില്‍ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരമുള്ള ഏക സമിതിയാണ്. 25 അംഗ കേന്ദ്ര കമ്മറ്റിയുടെ

Damam, gulf, Jeddah, Riyad

കൊവിഡ് രോഗം ഭേദമായവരുടെ വിവരം ശേഖരിക്കുന്നു

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ സെന്ററാണ് ഇ പ്ലാറ്റ്‌ഫോമിലൂടെ വിവരം ശേഖരിക്കുന്നത്. കൊവിഡ് വൈറസ് സ്ഥിരീകരിച്ചവരുടെ സ്ഥിതിവിവരക്കണക്കുകളാണ് ഈ പ്ലാറ്റ്‌ഫോം വഴി ശേഖരിക്കുന്നത്. വൈറസിനെ സംബന്ധിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നതിന് വിവര ശേഖരണം സഹായിക്കും. ഉപയോഗിച്ച മരുന്നുകളുടെ ഫലം, ചികിത്സാ പ്രോട്ടോക്കോളുകള്‍, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ സഹായിക്കും. വൈറസ് വ്യാപനം ചെറുക്കുന്നതിനും മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതിനും വിവര ശേഖരണം ആവശ്യമാണ്.

Damam, gulf, Jeddah

ബ്യൂട്ടി പാര്‍ലര്‍ നിയമാവലി ഭേദഗതി ചെയ്തു

റിയാദ്: സൗദി അറേബ്യയില്‍ ബ്യൂട്ടി പാര്‍ലറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള നിയമ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി. ലേഡീസ് ബ്യൂട്ടി പാര്‍ലറുകളില്‍ സ്വദേശി വനിതയെ മാനേജറായി നിയമിക്കണമെന്നും ഭേദഗതി ചെയ്ത നിയമത്തില്‍ വ്യക്തമാക്കി. രാജ്യത്തെ ബ്യൂട്ടി പാര്‍ലറുകളില്‍ ജോലി ചെയ്യുന്നവരിലേറെയും വിദേശി വനിതകളാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ബ്യൂട്ടി പാര്‍ലറുകളില്‍ മാനേജര്‍ തസ്തികകളില്‍ സ്വദേശി വനിതകളെ നിയമിക്കണമെന്ന് ഭേദഗതി വരുത്തിയ നിയമത്തില്‍ വ്യക്തമാക്കി. രാജ്യത്തെ തൊഴില്‍ നിയമം അടിസ്ഥാനമാക്കിയാണ് ജീവനക്കാരുടെ പ്രവര്‍ത്തി സമയം നിശ്ചയിക്കേണ്ടത്. കേസുകളില്‍

Damam, gulf, Jeddah, Riyad

രാജാവിന് ആശംസകളുമായി അമേരിക്കന്‍ പ്രസിഡന്റ്

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രമ്പ് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ആശുപത്രിയില്‍ കഴിയുന്ന ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആരോഗ്യ വിവരങ്ങളള്‍ അന്വേഷിച്ച പ്രസിഡന്റ് രാജാവിന് ആശംസകളും അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആരോഗ്യ വിവരങ്ങളും സമകാലിക സംഭവ വികാസങ്ങളും പ്രസിഡന്റും കിരീടാവകാശിയും ചര്‍ച്ച ചെയ്തു. രാജാവ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്രമ്പ് ആശംസിച്ചു. ഈ മാസം 20ന് ആണ് ഭരണാധികാരി സല്‍മാന്‍

Damam, gulf, Jeddah, Riyad

റിയാദ് ഫാമിലി ക്ലബ് ധന സഹായം

റിയാദ്: നിര്‍ധനര്‍ക്ക് സഹായ ഹസ്തവുമായി റിയാദ് ഫാമിലി ക്ലബ്. കായംകുളം മുനിസിപ്പാലിറ്റി പതിനാലാംവാര്‍ഡു കൗണ്‍സിലര്‍ കരിഷ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷ്യ കിറ്റ് വിതരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധന സഹായം കൈമാറിയത്. ഷൈജു നമ്പലശ്ശേരി യുടെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കരിഷ്മ ജീവകാരുണ്യ ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സിനില്‍ സബാദ്,ഫാമിലി ക്ലബ് അംഗങ്ങളായ പി കെ ബാബു, സൈഫ് കായംകുളം, അജി പെരുങ്ങാല എബി വൈക്കത്ത് എന്നിവര്‍ പങ്കെടുത്തു. എം

Damam, gulf, Jeddah, Riyad

അയല്‍ രാജ്യങ്ങളിലുളളവര്‍ക്ക് റോഡ് മാര്‍ഗം സൗദിയിലേക്ക് മടങ്ങാന്‍ അനുമതി

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡിനെ തുടര്‍ന്ന് അടച്ച കരാതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചു. കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലുളള സൗദി പൗരന്‍മാര്‍ക്ക് റോഡു മാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കാനാണ് അനുമതി. അയല്‍ രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പൗരന്‍മാരെ എംബസികള്‍ മുഖേന വ്യോമ മാര്‍ഗമാണ് രാജ്യത്ത് എത്തിച്ചിരുന്നത്. എന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ റോഡ് മാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയും. അയല്‍രാജ്യങ്ങളില്‍ നിന്നു മടങ്ങി വരുന്ന പൗരന്മാര്‍ക്കു അതിര്‍ത്തി ചെക് പോയിന്റായ അല്‍ഖഫ്ജി, അല്‍ റഖായ്, അല്‍ബാത്ഹ, കിംഗ് ഫഹദ് കോസ് വേ

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ ഈത്തപ്പഴ മേള

റിയാദ്: ലുലു ഹൈപ്പറില്‍ ഈത്തപ്പഴ മേള ആരംഭിച്ചു. സൗദി ഡേറ്റ്‌സ് വീക് എന്ന പേരിലാണ് മേള ഒരുക്കിയിട്ടുളളത്. സൗദിയില്‍ വിളയുന്ന എഴുപത്തിയഞ്ചിലധികം ഈത്തപ്പഴങ്ങളുടെ വ്യത്യസ്ഥ ഇനങ്ങളാണ് മേളയുടെ പ്രത്യേകത. മേളയുടെ ഉദ്ഘാടനം നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് അല്‍ നവറന്‍ വിര്‍ച്വല്‍ മീറ്റിംഗില്‍ ഉദ്ഘാടനം ചെയ്തു. ലുലു കണ്‍ട്രി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ലുലു മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സൗദി അറേബ്യയുടെ ഭക്ഷ്യ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ

Damam, gulf, Jeddah, Riyad

സല്‍മാന്‍ രാജാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

റിയാദ്: ഭരണാധികാരി സല്‍മാന്‍രാജാവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പിത്തസഞ്ചി വീക്കത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലാണ് ഭരണാധി കാരി സല്‍മാന്‍ രാജാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ നില തൃപ്തികരമാണ്. രാജാവ് ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ ആണ് നടന്നത്. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം

Damam, gulf, Jeddah, Riyad

മജീദ് കണ്ണഞ്ചേരിക്ക് യാത്രയയപ്പ്

റിയാദ്: മുപ്പത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ റിയാദ് താനൂര്‍ മണ്ഡലം കെ എം സി സി വൈസ് പ്രസിഡന്റ് മജീദ് കണ്ണഞ്ചേരിക്ക് താനൂര്‍ മണ്ഡലം കെ എം സി സി യാത്രയയപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ കരീം താനാളൂരിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു. കമ്മിറ്റിയുടെ സ്‌നേഹോപഹാരം റിയാദ് മലപ്പുറം ജില്ലാ കെ എം സി സി ഓര്‍ഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടബോട്ട് മജീദ് കണ്ണഞ്ചേരിക്ക് സമ്മാനിച്ചു. അബ്ദുല്‍ ലത്തീഫ്

Damam, gulf, Jeddah, Riyad

കൊവിഡ് ചികിത്സക്ക് പ്ലാസ്മ ദാനം ചെയ്യും; ഫ്രറ്റേണിറ്റി ഫോറം കാമ്പയിന്‍

റിയാദ്: കൊവിഡ് രോഗബാധിതര്‍ക്ക് ആശ്വാസവുമായി സൗദിയിലെ പ്രവാസി കൂട്ടായ്മ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ദേശീയ തല ഉദ്ഘാടനം ജൂലൈ 25ന് രാവിലെ 10ന് റിയാദ് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നടക്കും. കൊവിഡ്‌ന്റെ പശ്ചാത്തലത്തില്‍ രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിനും ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സൗദിയില്‍ ബ്ലഡ് പ്ലാസ്മ

Damam, gulf, Jeddah, Riyad

മുഖ്യമന്ത്രി രാജിവെക്കണം: റിയാദ് ഓ.ഐ.സി.സി.

റിയാദ്: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമേറിയതാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുന്നതാണ് നല്ലതെന്നു ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണം സെക്രട്ടേറിയേറ്റിലേക്ക് വ്യപിപ്പിച്ചതോടെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് നാണക്കേടാണ്. സ്വര്‍ണ കള്ളക്കടത്തു പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വഴിവിട്ട സഹായം ലഭിച്ചിട്ടുണ്ട് എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതുകൊണ്ട്തന്നെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്ഹതയില്ല. പ്രതിപക്ഷ നേതാവ് ഉന്നയിച്ച കാര്യങ്ങള്‍ യാഥാര്‍ഥ്യമായി കൊണ്ടിരിക്കയാണ്. കൊവിഡിന്റെ മറവില്‍ വലിയ

Scroll to Top