ഇറാന്‍ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യം: സൗദി അറേബ്യ
റിയാദ്: ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യമാണ് ഇറാനെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഹൂതികള്‍ക്കും ഹിസ്ബുല്ലക്കും ആയുധം വിതരണം ചെയ്യുന്നത് ഇറാനാണെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ ഉപദേഷ്ടാവ് ബ്രയാന്‍ ഹുക്കിനൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. സൗദി അറേബ്യയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ പിന്തുണയുളള ഹൂതികള്‍ ഇതുവരെ 1659 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. സിറിയ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരവാദ ഗ്രൂപ്പുകളെ ഇറാന്‍ സഹായിക്കുന്നു. അവരെ ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇറാന്‍ സൗദി […]











