Sauditimesonline

SHERLY OBIT
ജിസാനില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

gulf

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് മിഷന്‍ മൂന്നാം ഘട്ടം കേരളത്തിലേക്കില്ല; ഗോ എയറും ഇന്‍ഡിഗോയും സര്‍വീസ് നടത്തും

റിയാദ്: വന്ദേ ഭാരത് മിഷന്‍ മൂന്നാം ഘട്ട വിമാന സര്‍വീസ് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യക്കു പുറമെ ഗോ എയറും ഇന്‍ഡിഗോയും സര്‍വീസ നടത്തുമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. ദമ്മാമില്‍ നിന്നു ആറും ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നു മൂന്ന് വീതം സര്‍വീസുമാണ് നടത്തുക. പ്രഖ്യാപിച്ച ഷെഡ്യൂളില്‍ കേരളത്തിലേക്ക് സര്‍വീസ് ഇല്ല. ജൂണ്‍ 16 മുതല്‍ 22 വരെ ദമ്മാമില്‍ നിന്നു ദല്‍ഹി ഭുവനേശ്വര്‍, ലക്‌നോ, ട്രിചി, ഹൈദരാബാദ് ഗോവ, അഹമദാബാദ്, മംഗലാപുരം, ജിദ്ദയില്‍ നിന്ന് ലക്‌നോ, […]

Damam, gulf, Jeddah, Riyad

ആശുപത്രിയില്‍ നിന്നു അപ്രത്യക്ഷനായ മലയാളിയെ കണ്ടെത്താനായില്ല

റിയാദ്: ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്നു അപ്രത്യക്ഷനായ മലയാളിയെ രണ്ടാഴ്ച കഴിഞ്ഞും കണ്ടെത്താനായില്ല. തൃശൂര്‍ ചെന്ത്രാപ്പിന്നി തളിക്കളം മുഹമ്മദി(57)നെയാണ് കാണാതായത്. മെയ് 28ന് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. അതിന് ശേഷം ആശുപത്രിയില്‍ നിന്നാണ് അപ്രത്യക്ഷനായത്. റിയാദ് അല്‍ മുഹൈദിബ് കമ്പനിയില്‍ ഡ്രൈവറാണ്. സ്‌പോണ്‍സര്‍ ദീര പൊലീസില്‍ പരാതി നല്‍കി. ഇന്ത്യന്‍ എംബസിയിലും വിവരം അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ സുഹൃത്തുക്കളായ സഗീര്‍ അന്താരത്തറ (502288045), അനൂപ് മുഹമ്മദ്കുഞ്ഞ് (0502325473, 0564498898) എന്നിവരെ അറിയിക്കണം.

Damam, gulf, Jeddah, Riyad

സലാം മിന്‍ സൗദി; അഭിവാദ്യമര്‍പ്പിച്ച് ദേശഭക്തി ഗാനം (വീഡിയോ)

റിയാദ്: സൗദി അറേബ്യയുടെ വൈവിധ്യവും സംസ്‌കാരവും അനാവരണം ചെയ്യുന്ന ദേശ ഭക്തിഗാനം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. രാജ്യത്തെ പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഗാനം സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് തയ്യാറാക്കിയത്. അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖിന്റെ ആശയ ആവിഷ്‌കാരമാണ് ‘സൗദിയില്‍ നിന്ന് സമാധാനം’ എന്ന പേരില്‍ തയ്യാറാക്കിയ ഗാനം. യൂ ടൂബില്‍ 2 ദിവസത്തിനിടെ 18ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. റൊതാന ഓഡിയോ വിഷ്വലുമായി സഹകരിച്ചാണ് വീഡിയോ തയ്യാറാക്കിയത്. അബ്ദുല്ല അബോറസ് രചിച്ച ഗാനത്തിന്റെ

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് മിഷന്‍ നിരക്ക് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് സോഷ്യല്‍ ഫോറം

ദമ്മാം: കൊവിഡിനെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികളെ ഇന്ത്യയിലെത്തിക്കുന്ന വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് ഇരട്ടിയാക്കിയത്പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ആദ്യ ഘട്ടങ്ങളില്‍ 750 മുതല്‍ 950 റിയാലാണ് നിരക്ക് ഈടാക്കിയത്. ജൂണ്‍ 10 മുതല്‍ കേരളത്തിലേക്ക് 1703 റിയാലാക്കി വര്‍ദ്ധിപ്പിച്ചത് അനീതിയാണ്. സൗദിയില്‍ നിന്നുള്ള എല്ലാ സര്‍വീസുകള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ചാര്‍ട്ട് ചെയ്ത് പോകുന്ന വിമാനങ്ങളുടെ തുകയ്ക്ക് സമാനമാണ് പുതിയ നിരക്ക്. ചികിത്സക്ക് നാട്ടില്‍ പോകുന്ന രോഗികള്‍,

Damam, gulf, Jeddah, Riyad

ചങ്കാണ് യു എന്‍ എ; നെഞ്ചിലുണ്ട് യു എന്‍ എ; പറക്കാനൊരുങ്ങി മാലാഖമാര്‍

റിയാദ്: യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) ചാര്‍ട്ടര്‍ വിമാനം ഇന്നു വൈകുന്നേരം 5.10ന് റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. നേരത്തെ 1.40ന് പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. യു എന്‍ എയുടെ നേതൃത്വത്തിലുളള ആദ്യ വിമാന സര്‍വീസാണിത്. സൗദിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളുമാണ് കൊച്ചിയിലേക്ക് പുറപ്പെടുന്നത്. നോര്‍ക്കയിലും എംബസിയിലും രജിസ്റ്റര്‍ ചെയ്തു കാത്തിരുന്നെങ്കിലും വന്ദേഭാരത് മിഷനില്‍ അവസരം ലഭിക്കാത്തവര്‍ക്കാണ് യു എന്‍ എ പ്രത്യേക വിമാന സര്‍വീസ് ഒരുക്കിയത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വിവിധ ആശുപത്രികളില്‍ ജോലി

Damam, gulf, Jeddah, Riyad

മസ്ജിദുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം

റിയാദ്: രണ്ടു മാസത്തിന് ശേഷം സൗദിയില്‍ ആരാധനക്കായി തുറന്ന മസ്ജിദുകളില്‍ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. രണ്ടു ദിവസത്തിനിടെ 643 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. മസ്ജിദുകളില്‍ കൊവിഡ് പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പും ഇസ്‌ലാമിക കാര്യ മന്ത്രാലയവും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് നിരീക്ഷിക്കുന്നതിനുളള കേന്ദ്രീകൃത കോള്‍ സെന്ററില്‍ 1,026 സന്ദേശങ്ങളാണ് രണ്ട് ദിവസത്തിനകം ലഭിച്ചത്. ഇത് പരിശോധിച്ചതില്‍ നിന്ന് 643 കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. മസ്ജിദുകളില്‍ തിരക്ക് അനുഭവപ്പെടുക, സാമൂഹിക അകലം

Damam, gulf, Jeddah, Riyad

മസ്ജിദുകളില്‍ കൊവിഡ് പ്രതിരോധ ബോധവത്ക്കരണം

റിയാദ്: സൗദിയിലെ പളളികള്‍ കേന്ദ്രീകരിച്ച് കൊവിഡ് ബോധവത്ക്കരണ പരിപാടി ആരംഭിച്ചു. ആരോഗ്യ മന്ത്രാലയം, ഇസ്‌ലാമിക കാര്യ മന്ത്രാലയം എന്നിവ സംയുക്തമായാണ് ബോധവത്ക്കരണം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട പളളികള്‍ വീണ്ടും തുറന്നതോടെയാണ് വിശ്വാസികള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുന്നതിന് പളളികള്‍ കേന്ദ്രീകരിച്ച് കാമ്പയിന്‍ നടത്തുന്നത്. പരിശീലനം നേടിയ 1500 വളന്റിയര്‍മാര്‍ 250 പളളികളിലെത്തിയവര്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു. ഇതിനു പുറമെ തെര്‍മല്‍ സ്‌കാനിംഗ് നടത്തുകയും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. പ്രധാനമായും പ്രാര്‍ത്ഥനക്കെത്തുന്നവര്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളാണ് വിശ്വാസികള്‍ക്കിടയില്‍ ബോധവത്ക്കരണം

Damam, gulf, Jeddah, Riyad

നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യയുടെ ഇരുട്ടടി

റിയാദ്: വന്ദേഭാരത് മിഷന്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യയുടെ ഇരുട്ടടി. സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് ജൂണ്‍ 10 മുതല്‍ ആരംഭിക്കുന്ന വിമാന സര്‍വീസുകളിലെ നിരക്കാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം വരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നു ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് ഈടാക്കിയിരുന്ന നിരക്കിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ഈടാക്കുന്നത്. റിയാദ് കോഴിക്കോട് സെക്ടറില്‍ 1732 റിയാലാണ് ഇന്നലെ ഈടാക്കിയത്. ദമാമില്‍ നിന്നു കണ്ണൂരിലേക്ക് 1773 റിയാലും കൊച്ചിയിലേക്ക് 1700 റിയലുമാണ് പുതിയ നിരക്ക്. കൊച്ചിയിലേക്ക് നേരത്തെ ഉണ്ടായ

Damam, gulf, Jeddah, Riyad

റിയാദില്‍ കൊവിഡ് പരിശോധനക്ക് ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍

റിയാദ്: പൊതുജനങ്ങള്‍ക്കായി സൗജന്യ കൊവിഡ് പരിശോധനാ കേന്ദ്രം ആരംഭിച്ചു. നഗരത്തിലെ ആറു കേന്ദ്രങ്ങളിലാണ് ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പരിശോധനക്ക് മുമ്പ് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. റിയാദ് മലാസ് സ്‌റ്റേഡിയത്തില്‍ വിപുലമായ സൗകര്യവും വിശാലമായ ടെന്റും സജ്ജീകരിച്ചിട്ടുണ്ട്. https://sehhaty-mass.global.ssl.fastly.net/ എന്ന വെബ് സൈറ്റ് ലിങ്ക് വഴി ഇഖാമ നമ്പരും ജനന തീയതിയും രജിസ്റ്റര്‍ ചെയ്താല്‍ അപ്പോയ്ന്റ്‌മെന്റ് ലഭിക്കും. സ്മാര്‍ട് ഫോണ്‍ വഴിയും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. നിശ്ചിത സമയത്ത് വാഹനങ്ങളിലെത്തുന്നവരെ പുറത്തിറക്കാതെ തന്നെ പരിശോധനക്കുളള

Damam, gulf, Jeddah, Riyad

എ ടി എം തട്ടിപ്പ്; മലയാളിയുടെ 9000 റിയാല്‍ കവര്‍ന്നു

റിയാദ്: മലയളിയെ കബളിപ്പിച്ച് ഏ ടി എം കാര്‍ഡ് തട്ടിയെടുത്തു. ഏ ടി എം കാബിനില്‍ ഇടപാട് നടത്തുന്നതിനിടെ പിന്നില്‍ നിന്ന് പാസ്‌വേഡ് മനസ്സിലാക്കിയ മൂന്നംഗ സംഘം തരിക്ക് അഭിനയിച്ചാണ് കാര്‍ഡ് തട്ടിയെടുത്ത് കടന്നത്.റിയാദ് അല്‍ അസ്ഹര്‍ ആശുപത്രിയിലെ ജീവനക്കാരായ ജയ്‌സന്‍, അജിത ദമ്പതികളാണ് തട്ടിപ്പിന് ഇരയായത്. അല്‍ മിയ റോഡല്‍ മൂന്ന് ടെല്ലര്‍ മെഷീനുകളുളള കാബിനില്‍ പണം നിക്ഷേപിക്കുന്നതിനിടെയാണ് സംഭവം. തട്ടിപ്പു സംഘം പത്തു മിനുട്ടിനകം അയ്യായിരം റിയാല്‍ പിന്‍വലിച്ചു. ബാക്കി തുകയുടെ സാധനങ്ങള്‍ പര്‍ചേസ്

Damam, gulf, Jeddah, Riyad

മലര്‍വാടി പരിസ്ഥിതി ദിനം ആചരിക്കുന്നു

റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ‘ഈ ലോകം നമ്മുടേത്’ എന്ന പ്രമേയത്തില്‍ മലര്‍വാടി കുട്ടികള്‍ക്കായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നു. ജൂണ്‍ 05 മുതല്‍ 15 വരെയാണ് പരിപാടി. കുട്ടികളില്‍ പാരിസ്ഥിതിക അവബോധം ഉണ്ടാക്കുക, ലോകം അകപ്പെട്ട പ്രതിസന്ധികളുടെ ആഴം അനാവരണം ചെയ്യുക,ക്രിയാത്മകമായി പ്രതികരിക്കുവാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ചെടി നടല്‍, പ്രസംഗ മത്സരം, പ്രസന്റേഷന്‍, കളറിംഗ്, പോസ്റ്റര്‍ നിമ്മാണം, പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ ശേഖരിക്കല്‍ തുടങ്ങിയ പരിപാടികള്‍ ഏരിയാ തലങ്ങളില്‍ നടക്കും.കൊറോണ വൈറസ് മുതല്‍ വെട്ടുകിളി ശല്യം വരെ

Damam, gulf, Jeddah, Riyad

ആകാശച്ചിറകില്‍ കെ എം സി സി; ആശ്വാസത്തണലില്‍ അവര്‍ മടങ്ങി

റിയാദ്: കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കോഴിക്കോടേക്ക് പുറപ്പെട്ടു. കെ എം സി സി യുടെ നേതൃത്വത്തിലാണ് സര്‍വീസ്. കുട്ടികളും 82 ഗര്‍ഭിണികളും ഉള്‍പ്പെടെ 181 യാത്രക്കാര്‍ക്കാണ് ആദ്യ വിമാനം ആശ്വാസമായത്. വിദഗ്ദ ചികിത്സ ആവശ്യമുളള പതിനെട്ട് രോഗബാധിതര്‍, വിസ കാലാവധി കഴിഞ്ഞവര്‍, പ്രായമായവര്‍ എന്നിവരും മെയ് 5ന് വൈകുന്നേരം 6ന് റിയാദില്‍ നിന്നു പുറപ്പെട്ട വിമാനത്തില്‍ ഇടം നേടി. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനം പുലര്‍ച്ചെ

Damam, gulf, Jeddah, Riyad

വാക്‌സിന്‍ സഖ്യം ഗാവിക്ക് സൗദിയുടെ 150 മില്യണ്‍ ഡോളര്‍

റിയാദ്: കൊവിഡ് വൈറസിനെതിരെയുളള അന്താരാഷ്ട്ര ശ്രമങ്ങളെ സഹായിക്കുന്നതിന് സൗദി അറേബ്യ 150 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. ബ്രിട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിര്‍ച്വല്‍ വാക്‌സിന്‍ ഉച്ചകോടിയില്‍ സൗദി വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വൈറസ് നിയന്ത്രിക്കുന്നതിന് മാര്‍ച്ചില്‍ നടന്ന അസാധാരണ വിര്‍ച്വല്‍ ജി20 ഉച്ചകോടിയില്‍ 500 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 150 മില്യണ്‍ ഡോളളാണ് വാക്‌സിന്‍ സഖ്യമായ ഗാവിക്ക് അനുവദിച്ചതെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍

Damam, gulf, Jeddah, Riyad

വിദേശത്തുളള പൗരന്‍മാര്‍ മടങ്ങണമെന്ന് നിര്‍ബന്ധമില്ല

റിയാദ്: കൊവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന സൗദി പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങി വരണമെന്ന് നിര്‍ബന്ധമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശങ്ങളില്‍ സൗദി പൗരന്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും എംബസികള്‍ ഒരുക്കിയിട്ടുണ്ട്. 122 രാജ്യങ്ങളില്‍ നിന്നായി 85,000 സൗദി പൗരന്‍മാരാണ് മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ കമ്യൂണിക്കേഷന്‍സ് ആന്റ് മീഡിയാ സെന്റര്‍ ഡയറക്ടര്‍ അഹമദ് അല്‍ തുവയാന്‍ പറഞ്ഞു. വിദേശത്തുളള സൗദി പൗരന്‍മാര്‍ നാട്ടിലേക്ക് മടങ്ങണോ വേണ്ടയോ എന്ന് അവര്‍ക്ക് തീരുമാനിക്കാം. ഓരോ രാജ്യത്തെയും

Scroll to Top