അന്താരാഷ്ട്ര തൊഴില്‍ വിപണിയില്‍ അവസരം ലഭ്യമാക്കും: അഡ്വ. കെ പി അനില്‍കുമാര്‍
റിയാദ്: ഗള്‍ഫ് നാടുകളിലെ തൊഴിലവസരം കേരളത്തിലെ ഉദ്യോഗാര്‍ഥികര്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രതിനിധി സംഘം സൗദി അറേബ്യയില്‍ പര്യടനം നടത്തി. കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെഎഎസ്ഇ), ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് (ഒഡിഇപിസി) എന്നിവയുടെ നേതൃത്വത്തില്‍ കെഎഎസ്ഇ-ഒഡിഇപിസി എംപ്ലോയേഴ്‌സ് കണക്റ്റിവിറ്റി മീറ്റ് റിയാദില്‍ സംഘടിപ്പിച്ചു. ചൂഷണത്തിന് വിധേയമാകാതെ കേരളത്തില്‍ നിന്നുളള സാധാരണക്കാരന് തൊഴില്‍ ലഭ്യമാക്കുന്നതിനാണ് കണക്റ്റിവിറ്റി മീറ്റ് നടത്തുന്നതെന്ന് ഒഡിഇപിസി ചെയര്‍മാന്‍ അഡ്വ. കെ പി അനില്‍ […]














