‘സുല്‍ത്താന്‍ വാരിയം കുന്നന്‍’ റിയാദിലെത്തും
നൗഫല്‍ പാലക്കാടന്‍റിയാദ്: സെപ്റ്റംബര്‍ 29ന് ആരംഭിക്കുന്ന അന്തരാഷ്ട്ര പുസ്തകമേളയില്‍ മലബാര്‍ സമര നായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവ ചരിത്രം പറയുന്ന ‘സുല്‍ത്താന്‍ വാരിയം കുന്നന്‍’ വില്‍പ്പനക്കെത്തും. സാംസ്‌കാരിക കേരളം വായിച്ചും വിശകലനം ചെയ്തും വിവാദങ്ങള്‍ക്ക് വിധേയമായ വാരിയംകുന്നന്റെ ധീര ചരിത്രം ആദ്യമായാണ് സൗദി പുസ്തകമേളയിലെത്തുന്നത്. മലപ്പുറം താനൂര്‍ സ്വദേശി റമീസ് മുഹമ്മദാണ് രചയിതാവ്. മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ […]














