രണ്ട് സംഗീത കേളെജുകള്‍ക്ക് സൗദിയില്‍ അനുമതി
റിയാദ്: സൗദി അറേബ്യയില്‍ സംഗീതം അഭ്യസിപ്പിക്കുന്നതിന് രണ്ട് കോളെജുകള്‍ക്ക് അനുമതി നല്‍കിയതായി സാംസ്‌കാരിക മന്ത്രാലയം. സംഗീത കോളെജുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച കാര്യം സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിന്‍സ് ബദര്‍ അല്‍ സൗദ് ട്വിറ്ററിലാണ് അറിയിച്ചത്. താല്‍പര്യമുളള സ്ഥാപനങ്ങള്‍ ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ലാഭേച്ഛയില്ലാതെ വിവിധ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കാം. അറിയിച്ചു. ആദ്യമായാണ് സംഗീത കൊളെജുകള്‍ക്ക് അനുമതി നല്‍കുന്നത്. സാമൂഹിക, സാംസ്‌കാരിക പരിപാടിയായ അല്‍ ബലദ് ആര്‍ട് […]













