ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ അവധി വിലക്ക് പിന്‍വലിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ത്തിവെച്ച വാര്‍ഷിക അവധി പുനഃരാരംഭിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു അവധി നല്‍കരുതെന്ന് നേരത്തെ ഹെല്‍ത്ത് ഡയറക്‌റേറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉറപ്പു വരുത്തുന്നതിനായിരുന്നു തീരുമാനം. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം ബാധകമായിരുന്നു. കൊവിഡ് ആശങ്ക ഒഴിയുകയും നിയന്ത്രണ വിധേയമാവുകയും ചെയ്ത സാഹചര്യത്തിലാണ് അവധിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നത്. മാര്‍ച്ചിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലക്ക് […]













