സംഘടനാ ശാക്തീകരണത്തിന് ‘സ്‌റ്റെപ്’; കെഎംസിസി ക്യാമ്പയിന്‍
റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടനാ ശാക്തീകരണ പരിപാടി ‘സ്‌റ്റെപ്’ ത്രൈമാസ ക്യാമ്പൈന്‍ ആരംഭിച്ചു. ‘പ്രവാസത്തിന്റെ കരുതലാവുക; സംഘശക്തിക്ക് കരുത്താവുക’ എന്ന പ്രമേയത്തിലാണ് ക്യാമ്പയിന്‍. പ്രഖ്യാപന സമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് കെഎംസിസി. ജീവകാരുണ്യ രംഗത്ത് മാത്രമല്ല സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ കല കായിക […]














