കൊല്ലം ഒഐസിസി കുടുംബ സംഗമം
റിയാദ്: ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി കുടുംബ സംഗമം വിവിധ പരിപാടികളോടെ അരങ്ങേറി. മലാസ് ചെറീസ് റെസ്‌റ്റോറന്റ് ആഡിറ്റോറിയത്തില്‍ നടന്ന സംഗം ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ റഹ്മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നില്‍ അധ്യക്ഷത വഹിച്ചു. ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍, വിദേശത്തു പഠിക്കാന്‍ മക്കള്‍ പോകുമ്പോള്‍ മാതാപിതാക്കളുടെ ആശങ്കകള്‍ എന്നിവ ലൈഫ് കോച്ച് സുഷമ ഷാന്‍ അവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിനോയ് മത്തായി ആമുഖപ്രഭാഷണം നടത്തി. […]














