‘അവസാനിക്കാത്ത ആകാശച്ചതികള്‍’ ജനകീയ സദസ്സ്
അല്‍ ഖസീം: ‘അവസാനിക്കാത്ത ആകാശച്ചതികള്‍ ‘ എന്ന വിഷയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) അല്‍ ഖസീം സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു. പ്രവാസികളെ നിരന്തരം ചൂഷണം ചെയ്യുന്ന ഐയര്‍ലൈനുകളുടെ സമീപനങ്ങള്‍ക്കെതിരെ പരാതികളും മുറവിളികളും ഉയര്‍ന്നിട്ടും പരിഹാരം ഉണ്ടാകുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും പ്രവാസികള്‍ക്കെതിരായ ചൂഷണങ്ങള്‍ക്കെതിരെ അനങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ് ഐസിഎഫ് പ്രതിസന്ധിയെ നേരിടുന്നതിന് ബോധവല്‍ക്കരണത്തിനും നിയമ പോരാട്ടങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നത്. ബുറൈദ അല്‍ അരിയാഫ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി ഖസീമിലെ സാമൂഹിക പ്രവര്‍ത്തകന്‍ […]














