‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’; മുജാഹിദ് സമ്മേളനം കരിപ്പൂരില്‍
റിയാദ്: ‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ മുജാഹിദ് സംസ്ഥാന സമ്മേളനം കരിപ്പൂരില്‍ നടക്കും. ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂര്‍ ഹജ്ജ് ഹൗസിനടുത്ത് പ്രത്യേകം സജജമാക്കുന്ന വെളിച്ചം നഗറിലാണ് സമ്മേളനം. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെ ൈഅഞ്ച് ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. എഴുത്തുകാരും ചിന്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന്റെ മുന്നോടിയായി പത്ത് ദിവസം നീണ്ടു നില്കുന്ന ദി മെസേജ് സയന്‍സ് എക്‌സിബിഷന്‍ നടക്കും. […]













