എല്ലാത്തിലും പിന്നിലായ ഇന്ത്യ വെറുപ്പ് ഉത്പ്പാദനത്തില്‍ മുന്നില്‍: കെ എ ഷഫീഖ്
റിയാദ്: ജാതി വ്യവസ്ഥയില്‍ നിന്ന് ഉണര്‍ന്ന കേരളീയ നവോത്ഥാനത്തിന് സാമ്പത്തിക വളര്‍ച്ചയുടെ രണ്ടാം നവോത്ഥാനം സമ്മാനിച്ചത് പ്രവാസി മലയാളികളാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ. ഷഫീഖ്. കരയും കടലും കടന്ന് ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് പാലായനം ചെയ്ത മനുഷ്യരുടെ പ്രയത്‌നത്തിന്റെ ഫലമാണ് ഇന്നത്തെ കേരളം. അതില്‍ ഒരു സര്‍ക്കാറിനും മൗലികമായ സംഭാവനകളില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെല്‍ഫയര്‍ റിയാദില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം, വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ ഉന്നതി […]














