സൗദിയില്‍ വിമാന യാത്രക്കാരുടെ അവകാശം സംരക്ഷിക്കാന്‍ നിയമ ഭേദഗതി
റിയാദ്: വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമം പരിഷ്‌കരിച്ച് സൗദി അറേബ്യ. സൗദി വിമാന മ്പനികള്‍ക്കും സൗദിയിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍ക്കും നിയമം ബാധകമാണ്. ആറു മണിക്കൂറിലേറെ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് 750 റിയാല്‍ നഷ്ടപരിഹാരം നല്‍കണം. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് ഭക്ഷണവും ഹോട്ടല്‍ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികള്‍ അനുവദിക്കണമെന്നാണ് നിലവിലെ ചട്ടം. ഇതിന് പുറമെയാണ് 750 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് […]













