പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞു; സുഡാനില്‍ നിന്നെത്തിയ ഇന്ത്യക്കാരിക്ക് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി
റിയാദ്: പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞ് സുഡാനില്‍ നിന്ന് റിയാദിലെത്തിയ ഇന്ത്യക്കാരിക്ക് സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും തുണയായി. ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന സുഡാനില്‍ നിന്ന് സുഡാന്‍ എയറിലാണ് തെലുങ്കാനയിലെ ഹൈദരാബാദ് നവാബ് സാഹെബ് നഗര്‍ സ്വദേശി സെയ്ദ മലേഖ (35) റിയാദിലെത്തിയത്. ഇന്ത്യയിലേക്ക് ട്രാന്‍സിറ്റായി ഹൈദരാബാദിലേക്ക് യാത്ര ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ 2020ല്‍ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞത് ശ്രദ്ധയില്‍പെട്ട എയര്‍ ഇന്ത്യ യാത്രക്ക് അനുമതി നല്‍കിയില്ല. ഇതോടെയാണ് സെയ്ദ മലേഖ റിയാദില്‍ കുടുങ്ങിയത്. എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ […]














