Sauditimesonline

KPCC
കരുനാഗപ്പള്ളിയുടെ ജനകീയ മുഖത്തിന് പുരസ്‌കാര തിളക്കം

Saudi News

Damam, gulf, Jeddah, Riyad

വാഴക്കാട് കാരുണ്യ ഭവന് ‘ഹൃദയപൂര്‍വ്വം കേളി’

റിയാദ്: വാഴക്കാട് വാലില്ലാപ്പുഴ കാരുണ്യഭവന്‍ ബധിര സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി കേളി കലാസാംസ്‌കാരിക വേദിയുടെ ഹൃദയപൂര്‍വ്വം കേളി പദ്ധതി. പ്രത്യേകം പരിഗണനയും പരിചരണവും ലഭിക്കേണ്ടവരെ ചേര്‍ത്തു നിര്‍ത്തി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരോടൊപ്പം ചേര്‍ന്ന് കേരളത്തിലുടനീളം ഒരു ലക്ഷം പൊതിച്ചോര്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് ‘ഹൃദയപൂര്‍വംകേളി’. കഴിഞ്ഞ മുപ്പത്തിഞ്ച് വര്‍ഷത്തിലേറെയായി ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് കാരുണ്യഭവന്‍ ബധിര വിദ്യാലയം. ശ്രവണ വൈകല്യമുള്ള കുട്ടികളുടെ പഠനം, പഠനോപകരണങ്ങള്‍, ഭക്ഷണം, യൂണിഫോം, താമസം എന്നീ എല്ലാ ചിലവുകളും […]

Damam, gulf, Jeddah, Riyad

മണിപ്പൂര്‍ ക്രൈസ്തവ വേട്ടക്കെതിരെ പ്രതിഷേധം

റിയാദ്: സംഘപരിവാര്‍ പ്രത്യയശാസ്ത്ര പിന്‍ബലത്തോടെ മണിപ്പൂരില്‍ നടക്കുന്ന ക്രിസ്ത്യന്‍ ഗോത്ര വര്‍ഗ വംശഹത്യയില്‍ പ്രവാസി വെല്‍ഫയര്‍ ബത്ഹ ഗുറാബി ഏരിയകള്‍ പ്രതിഷേധ സംഗമം. മണിപ്പൂരില്‍ നടക്കുന്നത് ഭരണകൂട പിന്തുണയോടെയുള്ള വംശീയ ഉന്മൂലനമാണ്. ഭരണത്തുടര്‍ച്ചക്കും ആധിപത്യത്തിനും മനുഷ്യര്‍ക്കിടയില്‍ വെറുപ്പ് പ്രചരിപ്പിക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരകളാക്കപ്പെട്ട ക്രൂരമായ പീഡനങ്ങളും അക്രമങ്ങളും തുടരുകയാണ്. മൂന്നു മാസം പിന്നിട്ടിട്ടും അക്രമം തടയാനോ, നിഷ്പക്ഷമായ അന്വേഷണം നടത്താനോ സാധിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ കലപകാരികളോടുള്ള സൗമനസ്യം രാജ്യത്തിന് അപമാനമാണെന്ന് പ്രതിഷേധ സംഗമം

Damam, gulf, Jeddah, Riyad

പ്രവാചകന്‍ ധരിച്ച ‘പാദരക്ഷ’; ഹിജ്‌റ പ്രദര്‍ശനത്തില്‍ അപൂര്‍വ കാഴ്ച

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: പ്രവാചകന്‍ മുഹമ്മദ് നബി ഉപയോഗിച്ച പാദരക്ഷകള്‍ പുനസൃഷ്ടിച്ച് പ്രദര്‍ശനം. സൗദി ദേശീയ മ്യൂസിയത്തില്‍ നടക്കുന്ന ‘ഹിജ്‌റ എക്‌സിബിഷന്‍: പ്രവാചകന്റെ കാല്‍പ്പാടുകളില്‍’ പ്രദര്‍ശനത്തിലാണ് ലതറില്‍ നെയ്ത പാദരക്ഷകള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. 1287ല്‍ മൊറോക്കന്‍ ഹദീസ് പണ്ഡിതനായ ഇബ്‌നു അസക്കറര്‍ നബിതിരുമേനി ഉപയോഗിച്ച പാദരക്ഷകളുടെ മാതൃക വിവരിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി 13-ാം നൂറ്റാണ്ടില്‍ കൈകൊണ്ട് നിര്‍മിച്ച ചെരിപ്പിന്റെ പകര്‍പ്പാണ് പ്രദര്‍ശിപ്പിച്ചിട്ടുളളത്. ബ്രൗണ്‍ നിറത്തില്‍ ഏകദേശം 12 ഇഞ്ച് നീളമുളള ചെരുപ്പിന്റെ മുന്‍ ഭാഗം കൂര്‍ത്തതും

Damam, gulf, Jeddah, Riyad

അണഞ്ഞതു ആര്‍ദ്രതയുടെ ആള്‍രൂപം: അല്‍ ഖര്‍ജ് കെഎംസിസി

അല്‍ ഖര്‍ജ്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി അല്‍ ഖര്‍ജ് കെ.എം.സി.സി. ജനഹൃദയങ്ങളില്‍ കുടികൊണ്ട സൗമ്യതയുടെ ആള്‍രൂപവും ജനക്കൂട്ടത്തിനിടിയില്‍ നിന്ന് ഭരണചക്രം തിരിച്ച അതുല്യ വ്യക്തിത്വവുമായിരുന്നുവെന്നു ഉമ്മന്‍ ചാണ്ടിയെന്ന് അല്‍ ഖര്‍ജ് കെ.എം.സി.സി അനുസ്മരിച്ചു. മതേതരത്വത്തിന്റെ കാവലാളായി നിലകൊണ്ട അദ്ദേഹം മുസ്ലിം ലീഗുമായും അതിന്റെ നേതാക്കളുമായും അഭേദ്യമായ ബന്ധം നിലനിര്‍ത്തി. മുന്നണി രാഷ്ട്രീയത്തിലും ഭരണപരമായ പ്രതിസന്ധിയിലും വശ്യമായ പുഞ്ചിരിയോടെ പരിഹാരം നിര്‍ദേശിച്ചു. കേരളത്തിനാവശ്യമായ നിരവധി നൂതന വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി.

Damam, gulf, Jeddah, Riyad

ഷാജി അരിപ്രയുടെ മകള്‍ സുമംഗലിയായി; ഒപ്പം 20 നിര്‍ധന യുവതികളും

റിയാദ്: പ്രവാസി വ്യവസായി നിരാലംഭരെ ചേര്‍ത്തു പിടിച്ചപ്പോള്‍ സുമംഗലിയായത് 20 യുവതികള്‍. ഷിഫാ അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് സിഎംഡി ഷാജി അരിപ്ര ആണ് മകള്‍ നിയ ഫാത്തിമയുടെ വിവാഹത്തോടനുബന്ധിച്ച് സമൂഹ വിവാഹം ഒരുക്കി മാതൃകയായത്. കേരളത്തിനകത്തും പുറത്തുനിന്നുമായി വിവിധ മതങ്ങളില്‍പെട്ട 20 വധൂവരന്മാര്‍ ഒരേ വേദിയിലാണ് വിവാഹിതരായത്. ഒരോ മതവിഭാഗത്തിലെയും വധൂവരന്‍മാര്‍ക്ക് അവരുടെ ആചാരപ്രകാരം വിവാഹിതരാകുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. വധുവിന് 10 പവന്‍ സ്വര്‍ണ്ണാഭരണവും വസ്ത്രവും വരന് മഹറായി നല്‍കാനുള്ള സ്വര്‍ണ്ണാഭരണവും ഉള്‍പ്പെടെ 200 പവനിലധികം

Damam, gulf, Jeddah

ഉമ്മന്‍ ചാണ്ടി സ്‌നേഹത്തിന്റെ പ്രവാചകന്‍: തൃശ്ശൂര്‍ ഒഐസിസി

റിയാദ്: ഉമ്മന്‍ ചാണ്ടി മതേതരം പ്രചരിപ്പിച്ച മനുഷ്യ സ്‌നേഹത്തിന്റെ മഹാനായ പ്രവാചകന്‍ ആണെന്ന് ഒഐസിസി റിയാദ് തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. സ്‌നേഹവും കരുണയും ആയുധമാക്കി ജന്മനസ്സിനെ കീഴടക്കിയ ഉമ്മന്‍ ചാണ്ടി കേരളം നിലനില്‍ക്കുവോളം ഓര്‍മ്മിക്കപ്പെടും. കേരള ജനതയെ ഒരമ്മ പെറ്റ മക്കളെ പോലെ ചേര്‍ത്ത് പിടിച്ച ഉമ്മന്‍ ചാണ്ടി മതേതര കേരളത്തിന്റെ കൊടിയടയാളമാണെന്നും പങ്കെടുത്തവര്‍ അനുസ്മരിച്ചു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് രാജു തൃശൂര്‍ അധ്യക്ഷത

Damam, gulf, Jeddah, Riyad

ഉമ്മന്‍ ചാണ്ടിയുടെ വിയോഗം പ്രവാസി സൂമൂത്തിനും നഷ്ടം: ഹായില്‍ ഒഐസിസി

ഹായില്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗം മലയാളികള്‍ക്ക് കനത്ത നഷ്ടമാണെന്ന് ഹായില്‍ ഒഐസിസി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് വലിയ ആശ്രയവും പരിഹാരവും ആയിരുന്നു അദ്ദേഹത്തിന്റെ സേവനം. പ്രവാസികളെ ചേര്‍ത്തുപിടിച്ച ജനകീയ നേതാവിന്റെ നഷ്ടം പ്രവാസി മലയാളികള്‍ക്കും നഷ്ടമാണെന്ന് ഹായില്‍ ഒഐസിസി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. അല്‍ ഹബീബ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ ഒ.ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ ഹൈദര്‍ അലി അദ്ധ്യക്ഷ വഹിച്ചു. ഷറഫുദ്ദീന്‍

Damam, gulf, Jeddah, Riyad

ഇഖ്‌റയ്ക്ക് ‘കോഴിക്കോടെന്‍സി’ന്റെ ഡയാലിസിസ് മെഷീന്‍

റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ ‘കോഴിക്കോടെന്‍സ്’ ഇഖ്‌റ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിന് ഡയാലിസിസ് മെഷീന്‍ നല്‍കി. കോഴിക്കോട് നടന്ന ചടങ്ങില്‍ കോഴിക്കോടെന്‍സ് റിയാദ് മുന്‍ ചീഫ് ഓര്‍ഗനൈസര്‍ മൊഹിയുദ്ധീന്‍ സഹീര്‍ ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യു്ട്ടീവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വറിന് മെഷീന്‍ വാങ്ങാനുളള തുക കൈമാറി. റിയാദില്‍ സംഘടിപ്പിച്ച മുഹബ്ബത്ത് നൈറ്റിന്റെ ഭാഗമായി പാവപ്പെട്ടവരായ കിഡ്‌നി രോഗികളെ സഹായിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഡയാലിസിസ് സെന്ററുകള്‍ക്കാണ് മെഷീന്‍ നല്‍കുന്നത്. പ്രവാസികളടക്കം നിരവധി

Damam, gulf, Jeddah, Riyad

ഐഎംസിസി സേട്ടു സാഹിബ് സെന്റര്‍ ഫണ്ട് സമാഹരണം

റിയാദ്: ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മ്മിക്കുന്ന സേട്ടു സാഹിബ് സെന്ററിന്റെ ഫണ്ട് സമാഹാരണവും ഐഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗവും നടന്നു. സൗദി നാഷണല്‍ കമ്മിറ്റീ വൈസ് പ്രസിഡണ്ട് ഇസ്ഹാഖ് തയ്യില്‍ ഉല്‍ഘടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ ചേളാരി സംസാരിച്ചു, കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗം എന്നു യോഗം അഭിപ്രായപെട്ടു. ഇക്ബാല്‍ വട്ടക്കിണര്‍, മുനീര്‍ കരുമ്പില്‍, റഷീദ് കണ്ണൂര്‍, റസാഖ് കാസറഗോഡ്,

Damam, gulf, Jeddah, Riyad

ലൗ ഹോമിന് ‘ഹൃദയ പൂര്‍വ്വം’ കേളി

റിയാദ്: അനാഥരായ സ്ത്രീ ജീവിതങ്ങള്‍ക്ക് അഭയമായ എറണാകുളം കടവൂര്‍ ലൗ ഹോം അന്തേവാസികള്‍ക്ക് സ്‌നേഹ സ്പര്‍ശം സമ്മാനാച്ച് കേളി കലാസാംസ്‌കരിക വേദി. ‘ഹൃദയപൂര്‍വ്വം കേളി’ പൊതിച്ചോര്‍ വിതരണ പദ്ധതി പ്രകാരം ഒരാഴ്ചത്തെ ഭക്ഷണം ലൗ ഹോമിന് സമ്മാനിക്കും. ലൗ ഹോം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പദ്ധതിയുടെ വിതരണോദ്ഘാടനം കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ നിര്‍വ്വഹിച്ചു. കേളി സൈബര്‍ വിംഗ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂര്‍ അധ്യക്ഷത വഹിച്ചു. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് മാനസിക വെല്ലുവിളി നേരിടുന്ന മൂന്ന് വനിതാ

Damam, gulf, Jeddah, Riyad

റിയാദ് ഓസ്ഫോജ്ന ‘വിദാദ് 23’ സമൂഹ വിവാഹം ഇന്ന്.

റിയാദ്: പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യ വിദ്യാർത്ഥി സംഘടനയായ ഓസ്ഫോജ്നയുടെ റിയാദ് ഘടകം സംഘടിപ്പിക്കുന്ന സമൂഹ വിവാഹം ഇന്ന്. രാവിലെ 11 മണിക്ക് മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂർ എം ഇ എ എൻജിനിയറിങ് കോളേജിലാണ് പ്രമുഖരുടെ സാന്നിധ്യത്തിൽ ചടങ്ങുകൾ നടക്കുക. റിയാദ് സഫ മക്ക മെഡിക്കൽ ഗ്രൂപ്പ്, ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് യു എ ഇ എന്നീ സ്ഥാപനങ്ങളാണ് പുണ്യകർമ്മത്തിനുള്ള പൂർണ്ണ സാമ്പത്തിക പിന്തുണ നൽകുന്നത്. പാലക്കാട്,വയനാട്,എറണാകുളം,തമിഴ്‌നാട്ടിലെ നീലഗിരി ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20

Damam, gulf, Jeddah, Riyad

ഉമ്മന്‍ ചാണ്ടി പ്രവാസികളെ ചേര്‍ത്ത് പിടിച്ച നേതാവ്: ദമാം മീഡിയ ഫോറം

ദമാം മീഡീയ ഫോറം ഓഫീസ് ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്യുന്നു (ഫയല്‍) ദമാം: അധികാരമുള്ളപ്പോഴും ഇല്ലാതിരുന്ന സന്ദര്‍ഭങ്ങളിലും പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഇപെടലുകള്‍ നടത്ത പരിഹാരവും സാന്ത്വനവും നല്‍കിയ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ദമാം മീഡീയ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വധ ശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന പ്രവാസി മലയാളികളെ ദിയാധനം നല്‍കി വധ ശിക്ഷ ഒഴിവാക്കുന്നതിന് പ്രവാസി സമൂഹം എന്നും സ്മരിക്കുമെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ദമാം സന്ദര്‍ശന വേളയിലായിരുന്നു

Damam, gulf, Jeddah, Riyad

റിയാദ് ഒഐസിസി അനുശോചന യോഗം നാളെ

റിയാദ്: നിര്യാതനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുശോചന യോഗം 20 ജൂലൈ 2023ന് ചേരുമെന്ന് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി അറിയിച്ചു. റിയാദ് മലസിലെ പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 8ന് ആണ് യോഗം. റിയാദിലെ പ്രവാസി സമൂഹത്തിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഒഐസിസി അറിയിച്ചു.  

Damam, gulf, Jeddah, Riyad

ഉമ്മന്‍ ചാണ്ടി നാട്യങ്ങളറിയാത്ത നേതാവ്

റിയാദ്: നാട്യങ്ങളറിയാത്ത നേതാവായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. കര്‍മ്മ വിശുദ്ധിയും സമര്‍പ്പണവും വഴി പൊതുപ്രവര്‍ത്തന രംഗത്ത് സര്‍വ്വര്‍ക്കും മാതൃകയായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പുഞ്ചിരിക്കുന്ന മുഖവുമായി ജനങ്ങള്‍ക്ക് മുമ്പിലെത്തുന്ന അദ്ദേഹം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത അപൂര്‍വ്വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ്. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ജന സമ്പര്‍ക്ക പരിപാടികളും ക്ഷേമ പ്രവര്‍ത്തനങ്ങളും മറ്റൊരാള്‍ക്കും അവകാശപ്പെടാനാവില്ല. ആരോപണങ്ങളെ പുഞ്ചിരിയോടെ നേരിട്ട അദ്ദേഹം തന്നെ ഉപദ്രവിച്ചവരെ പോലും ചേര്‍ത്ത് പിടിക്കാന്‍ മനസ്സ്

Scroll to Top