Sauditimesonline

HANEEN 2
പുതുവസ്ത്രം അണിഞ്ഞ് സ്‌കൂളിലേക്ക്; യാത്ര പറഞ്ഞത് സ്വര്‍ഗ്ഗത്തിലേക്ക്, കണ്ണീരിലാഴ്ത്തി ഹനീന്‍ മടങ്ങി

Saudi News

Damam, gulf, Jeddah, Riyad

പ്രവാചകന്‍ കച്ചവടത്തിന് പോയ ഭൂപ്രദേശം കണ്ടെത്തി

റിയാദ്: ഒന്നര സഹസ്രാബ്ദത്തിന് മുമ്പ് അറേബ്യന്‍ ഉപദ്വീപില്‍ പ്രസിദ്ധമായ വാണിജ്യ കേന്ദ്രം ‘ഹുബാശ’ പ്രവര്‍ത്തിച്ചിരുന്ന ഭൂപ്രദേശം കണ്ടെത്തി. പ്രവാചകത്വത്തിന് മുമ്പ് മുഹമ്മദ് നബി ഇവിടെ കച്ചവടം നടത്തിയിരുന്നതായാണ് ചരിത്രം. അതിപുരാതന കാലത്ത് അറേബ്യന്‍ വ്യാപാരികള്‍ക്ക് സുപരിചിതമായ വിപണിയാണ് ഹുബാശ. വിവിധ പ്രദേശങ്ങളില്‍ നിന്ന് കച്ചവട സംഘങ്ങള്‍ ഇവിടെ സംഗമിച്ചിരുന്നു. സൂഖ് ഹുബാശ പ്രവര്‍ത്തിച്ചിരുന്ന പ്രദേശം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദഗ്ദ സംഘമാണ് കണ്ടെത്തിയതെന്ന് കഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച് ആന്റ് ആര്‍കൈവ്‌സ് ചെയര്‍മാന്‍ ഫഹദ് […]

Damam, gulf, Jeddah, Riyad

ലീപ് മേളയില്‍ ഇന്ത്യയില്‍ നിന്ന് 45 അംഗ പ്രതിനിധി സംഘം

റിയാദ്: സൗദി-ഇന്ത്യാ ബിസിനസ് കൗണ്‍സിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നിന്നുളള ഐടി കമ്പനി പ്രതിനിധികള്‍ സൗദിയിലെ വിവിധ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ നടക്കുന്ന ലീപ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച ഒരുക്കിയത്. ഇന്ത്യയില്‍ നിന്ന് 45 അംഗ പ്രതിനിധി സംഘമാണ് അന്താരാഷ്ട്ര ഐടി, ടെക്‌നോളജി പ്രദര്‍ശനമായ ലീപില്‍ പങ്കെടുക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രാണിക്‌സ് ആന്റ് സോഫ്ട്‌വെയര്‍ എക്‌സ്‌പോര്‍ട് പ്രൊമോഷന്‍ കൗണ്‍സില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, നാസ്‌കോ എന്നിവയുടെ നേതൃത്വത്തിലുളള സംഘത്തില്‍ സ്റ്റാര്‍ട് അപ്, ചെറുകിട ഇടത്തരം

Damam, gulf, Jeddah, Riyad

പ്രതീക്ഷ പകര്‍ന്ന് ‘എസ്‌പെരന്‍സ’

റിയാദ്: പ്രതീക്ഷയുടെ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ച് കെഎംസിസി എസ്‌പെരന്‍സ-2023 ക്യാമ്പയിന്‍. റിയാദ് മലപ്പുറം മണ്ഡലം കെഎംസിസി ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പയിന്റെ ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ നിര്‍വഹിച്ചു. സന്നദ്ധ സേവന രംഗത്തു കെ.എം.സി.സിയുടെ ഇടപെടലുകള്‍ എല്ലാകാലത്തും പ്രശംസ പിടിച്ചു പറ്റിയതാണ്. ഇനിയും അത്തരം രംഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി മണ്ഡലം, മുന്‍സിപ്പല്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കായി ഒരുക്കിയ ‘ലീഡേഴ്‌സ് ഗാദറിംഗ്’ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്

Damam, gulf, Jeddah, Riyad

ഫുട്‌ബോള്‍ പ്രേമികളുടെ കൂട്ടായ്മ ‘റിഫ’ കുടുംബ സംഗമം

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ (റിഫ) വിവിധ പരിപാടികളോടെ കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദ് എക്‌സിറ്റ് 18ലെ വലീദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര അധ്യക്ഷത വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ഓര്‍ത്തോ ചികിത്സാ രംഗത്ത് പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ: ഹാഷിമിനെ ചടങ്ങില്‍ ആദരിച്ചു. കരീം പയ്യനാട്, ഹസന്‍ പുന്നയൂര്‍, നാസര്‍ മാവൂര്‍,ബഷീര്‍ കാരന്തൂര്‍, മുസ്തഫ കവ്വായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 32 ഫുട്‌ബോള്‍ ടീമുകളുടെ കൂട്ടായ്മയായ

Damam, gulf, Jeddah, Riyad

‘ലീപ്’ മേളക്ക് പ്രൗഢ തുടക്കം; കൗതുകമായി സൗദി വനിതാ റോബോട്

റിയാദ്: രണ്ടാമത് ലീപ് ഇന്റര്‍നാഷണല്‍ ടെക്‌നോളജി കോണ്‍ഫറന്‍സിന് റിയാദില്‍ തുടക്കം. 50 രാജ്യങ്ങളില്‍ നിന്നുളള എഴുനൂറിലധികം സാങ്കേതിക വിദഗ്ദരും നിക്ഷേപകരുമാണ് ചതുര്‍ദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സൗദിയിലെ ആദ്യ വനിതാ റോബോട്ടും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അറബി സംസാരിക്കുന്ന റോബോര്‍ട്ട് പ്രദര്‍ശന നഗരിയിലെ കൗതുക കാഴ്ചയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ തുടങ്ങി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച് ചര്‍ച്ചകളും പ്രദര്‍ശനങ്ങളുമാണ് ലീപ് കോണ്‍ഫറന്‍സിന്റെ പ്രത്യേകത. റിയാദ് ഫ്രണ്ട് എക്‌സ്‌പോ സെന്ററില്‍ ലീപ് ടെക്‌നോളജി കോണ്‍ഫറന്‍സിനും പ്രദര്‍ശനത്തയനും വേദി

Damam, gulf, Jeddah, Riyad

പൊതു സ്ഥാപനങ്ങള്‍ക്ക് പേര്; കരട് നിയമം പ്രസിദ്ധീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പൊതു സ്ഥാപനങ്ങള്‍ക്ക് രാജാക്കന്‍മാരുടെയും മുന്‍ ഭരണാധികാരികളുടെയും പേരു നല്‍കുന്നതിന് മുന്‍കൂട്ടി അനുമതി നേടണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നു. ഇതുസംബന്ധിച്ച കരടു നിയമം തയ്യാറാക്കിയതായി മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. സൗദി ഭരാധികാരികള്‍, രാജാക്കന്‍മാര്‍, കിരീടാവകാശികള്‍, സൗഹൃദ രാഷ്ട്രത്തലവന്‍മാര്‍ എന്നിവരുടെ പേരുകള്‍ പൊതു സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് ഉന്നത അധികാരികളുടെ അനുമതി ആവശ്യമാണ്. അക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി, ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ തുടങ്ങി മൂന്ന് വിശുദ്ധ മസ്ജിദുകളുടെ പേരുകളോ അതിനോട് സാമ്യമുളള നാമങ്ങളോ

Damam, gulf, Jeddah, Riyad

സൗദിയില്‍ ബുര്‍ജീല്‍-ലീജാം സംയുക്ത സംരംഭം

റിയാദ്: ആരോഗ്യ മേഖലയിലെ പ്രമുഖരായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും ഫിറ്റ്‌നസ്സ് കമ്പനി ലീജാം സ്‌പോര്‍ട്‌സും സൗദി അറേബ്യയില്‍ സംയുക്ത സംരംഭത്തിന് കരാര്‍ ഒപ്പുവെച്ചു. സമഗ്ര റീഹാബിലിറ്റേഷന്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന 60ലധികം ക്ലിനിക്കുകള്‍ സൗദിയിലുടനീളം സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് സംയുക്ത സംരംഭം. സൗദി അറേബ്യയിലും യുഎഇയിലുമായി ഫിറ്റ്‌നസ് ടൈം ബ്രാന്‍ഡിലുള്ള 155 ഫിറ്റ്‌നസ് സെന്ററുകളുടെ ഉടമയാണ് സൗദി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ലീജാം സ്‌പോര്‍ട്‌സ്. ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷന്‍ എന്നിവയ്‌ക്കൊപ്പം വിറ്റാമിന്‍ ഇന്‍ഫ്യൂഷന്‍, ഓക്‌സിചേമ്പര്‍, ക്രിപ്‌റ്റോതെറാപ്പി

Damam, gulf, Jeddah, Riyad

ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നു: ചില്ല

റിയാദ്: വര്‍ത്തമാനകാല ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനവും അഭിപ്രായ സ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളിയില്‍ ആശങ്ക പങ്കുവെച്ച് ‘ചില്ല’ പ്രതിമാസ വായന ശിഫ അല്‍ ജസീറ ക്ലിനിക് ഹാളില്‍ നടന്നു. ബിബിസിയുടെ ‘ഇന്ത്യ ദ മോഡി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി ഇന്ത്യയിലെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെയൈുള്ളവരെ അറസ്റ്റ് ചെയ്തു. ഇത്തരം സാഹചര്യം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്നുവെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സംവാദത്തിന് മുന്നോടിയായി ആനന്ദിന്റെ ആള്‍ക്കൂട്ടം, സാറാ ജോസഫിന്റെ

Damam, gulf, Jeddah, Riyad

സ്‌നേഹതീരത്ത് കരുതലിന്റെ കൈകോര്‍ത്ത് കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍

റിയാദ്: സ്‌നേഹത്തിന്റെയും ചേര്‍ത്ത് നിര്‍ത്തലിന്റെയും സന്ദേശവുമായി ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷിച്ച് റിയാദ് കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആശ്രയമായ കൊല്ലം വിളക്കുടി ‘സ്‌നേഹതീരത്തി’ലായിരുന്നു ആഘോഷം. പാട്ടും നൃത്തവും സ്‌നേഹ സദ്യയും ഒരുക്കിയാണ് പ്രവാസികള്‍ ഒത്തുകൂടിയത്. സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസലിന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജു മത്തായി ആമുഖ പ്രഭാഷണം നടത്തി. രാജന്‍ പണിക്കര്‍, മത്തായി തങ്കച്ചന്‍

Damam, gulf, Jeddah, Riyad

ഷിഫ മലയാളി സമാജം ചികിത്സ സഹായം

റിയാദ്: ഷിഫാ മലയാളി സമാജം കരുനാഗപ്പളളി സ്വദേശിക്ക് ചികിത്സാ സഹായം കൈമാറി. ഷിഫ സനയ്യയില്‍ 15 വര്‍ഷം ജോലി ചെയ്തിരുന്ന കൊല്ലം കരുനാഗപ്പള്ളി അനില്‍കുമാറിനാണ് സഹായം നല്‍കിയത്. ഇദ്ദേഹത്തിന് സഹായവുമായി മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയും ഒപ്പമുണ്ട്. രണ്ടു മാസം ആശുപത്രിയില്‍ കഴിഞ്ഞ അനില്‍ കുമാറിന് വിദഗ്ദ ചികിത്സയ്ക്ക് ഭാരിച്ച തുക ആവശ്യമാണ്. അനില്‍കുമാറിന് ഷിഫ മലയാളി സമാജത്തന്റെ സഹായം പ്രസിഡന്റ് സാബു പത്തടി മജീദ് മൈത്രിക്ക് കൈമാറി. ചടങ്ങില്‍ സെക്രട്ടറി മധു വര്‍ക്കല, ട്രഷറര്‍ വര്‍ഗീസ് ആളൂക്കാരന്‍,

Damam, gulf, Jeddah, Riyad

ഇ അഹമ്മദിന്റെ നയതന്ത്രം ഇന്ത്യയുടെ യശസ്സുയര്‍ത്തി: ഷാഫി ചാലിയം

റിയാദ്: രാജ്യത്തിനും സമുദായത്തിനും ഇ അഹമ്മദ് നല്‍കിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദേശ കാര്യ വകുപ്പ് മന്ത്രിയായിരിക്കെ നയതന്ത്ര രംഗത്ത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അംഗീകരിക്കപ്പെട്ടു. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്താന്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ക്ക് കഴിഞ്ഞു. ഗുജറാത്തിലടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കലാപം നടന്നപ്പോള്‍ അവിടെയെല്ലാം സ്വന്തം ജീവന്‍ അവഗണിച്ച് ഓടിയെത്തി

English Edition

Ronaldo Fighting in Saudi league

In the Saudi Pro League, Al Nasser player Ronaldo was confronted by the opposing team Al Fateh player on 3rd February 2023- the video goes viral. https://youtube.com/shorts/FD9KmsWQses The incident happened when Ronaldo’s team, Al Nasser, was trailing 2-1 in the match between Al Nasser and Al Fateh. The reason for Ronaldo’s enrage seems that, while

Damam, gulf, Jeddah, Riyad

അതിശയിപ്പിക്കുന്ന വിലക്കിഴിവ്; നെസ്‌റ്റോ ഹൈപ്പര്‍ അസീസിയ, അല്‍ ഖര്‍ജ് ശാഖകളില്‍ ‘ബമ്പര്‍ ത്രീ ഡെയ്‌സ്’ പ്രമോഷന്‍

റിയാദ്: അതിശയിപ്പിക്കുന്ന വിലക്കിഴിവൊരുക്കി നെസ്‌റ്റോ ഹൈപ്പര്‍ റിയാദിലെ അസീസിയ, അല്‍ ഖര്‍ജ് ശാഖകളില്‍ പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 5, 6, 7 തീയതികളില്‍ ‘ബംബര്‍ ത്രീ ഡെയ്‌സ്’ എന്ന പേരിലാണ് പ്രമോഷന്‍. ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് രാവിലെ ഏഴു മുതല്‍ പുലര്‍ച്ചെ ഒരു മണിവരെ തുറന്നു പ്രവര്‍ത്തിക്കും. 84.50 റിയാല്‍ വിലയുളള ആങ്കര്‍ മില്‍ക് പൗഡര്‍ 57.95ന് ലഭിക്കും. 34.95 വിലയുളള 2.5 കിലോഗ്രാം ടൈഡ് വാഷിംഗ് പൗഡറിന് 19.95 റിയാലാണ് പ്രമോഷന്‍ വില. ഏറ്റവും

Damam, gulf, Jeddah, Riyad

സൗദി-ഒമാന്‍ സംയുക്ത വ്യവസായ പ്രദര്‍ശനം റിയാദില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി-ഒമാന്‍ സംയുകത വ്യാപാര പ്രദര്‍ശന നഗരിയില്‍ സന്ദര്‍ക പ്രവാഹം. റിയാദ് എക്‌സിറ്റ് 9 ലെ ഗ്രനഡ സ്‌ക്വയറിലെ ദി അറീന അവന്യൂവിലാണ് പ്രദര്‍ശനം. ഇരു രാജ്യങ്ങളിലെയും സംരംഭക സാധ്യതകള്‍ പങ്ക് വെക്കുന്നതിനും ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമാണ് മേള. ‘പങ്കാളിത്തവും സംയോജനവും’ എന്ന പ്രമേയത്തില്‍ സൗദി, ഒമാന്‍ വാണിജ്യമന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തുന്ന ചതുര്‍ദിന മേള ഫെബ്രുവരി 4ന് സമാപിക്കും. സാംസ്‌കാരിക വിനിമയം, സൗഹൃദം, ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പന എന്നിവയെല്ലാം മേളയില്‍ സജീവമാണ്. ഒമാന്‍ ഹല്‍വ, സൗദി

Scroll to Top