Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍

Saudi News

gulf

ജീവിത വിശുദ്ധി വിജയത്തിന്റെ താക്കോല്‍: കുമ്മനം നിസാമുദ്ദീന്‍

റിയാദ്: വ്യക്തി ജീവിതത്തില്‍ പ്രവാസികള്‍ പുലര്‍ത്തുന്ന ആത്മീയ സംശുദ്ധി ജീവിത വിജയത്തിന്റെ താക്കോലാണെന്ന് ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് ഹാഫിസ് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി. വിജ്ഞാന സാഗരം അല്‍ മദീന ഹൈപ്പര്‍ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സര്‍ബല്‍ ഈമാന്‍ ഇസ്ലാമിക് സംഗമത്തല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയകള്‍, വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തുടങ്ങി നാട്ടിലെ ദൈനംദിന വിഷയങ്ങളില്‍ പ്രവാസികള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു, സംഗമത്തോടനുബന്ധിച്ച് നടന്ന ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. […]

gulf

ഇറാന്‍ ബന്ധം; നയം വ്യക്തമാക്കി സൗദി

റിയാദ്: ഇറാന്‍ ഉള്‍പ്പെടെയുളള അറബ് രാജ്യങ്ങളുമായി മികച്ച ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ധ്രുവീകരണം അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥക്കും സുരക്ഷക്കും പ്രത്യാഘാതമുണ്ടാക്കുമെന്നും അറബ്-ചൈന ഉച്ചകോടിക്ക് ശേഷം മന്ത്രി പറഞ്ഞു. ഇറാനുമാി മികച്ച ബന്ധം സ്ഥാപിക്കാതെ അറബ് മേഖലയില്‍ സ്ഥിരത ഉണ്ടാകില്ല. ഇറാന്‍ അയല്‍ രാജ്യവും അറബ് മേഖലയുടെ ഭാഗവുമാണ്. സ്ഥിരതയുും ജനക്ഷേമവും ലക്ഷ്യമാക്കി ഇറാനുമായി ക്രിയാത്മക ബന്ധം സ്ഥാപിക്കാനുളള ശ്രമം തുടരുമെന്നും വിദേശ കാര്യ മന്ത്രി പ്രിന്‍ ഫൈസല്‍ ബിന്‍

gulf

കുമ്പളത്ത് ശങ്കരപിള്ളക്ക് ജിദ്ദയില്‍ സ്വീകരണം

ജിദ്ദ: ത്രിദിന സന്ദശനത്തിന് സൗദിയിലെത്തിയ ഒ ഐ സി സി-ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ളയെ ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് എയര്‍ പോര്‍ട്ടില്‍ സ്വീകരിച്ചു. ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ശങ്കര്‍ എളങ്കുര്‍, റീജിയണല്‍ പ്രസിഡന്റ് കെ ടി എ മുനീര്‍, ഗ്ലോബല്‍ സെക്രട്ടറി റഷീദ് കൊളത്തറ, മലപ്പുറം ജില്ലാ പ്രസിഡന്റ് ഹകീം പാറക്കല്‍, നൗഷാദ് അടൂര്‍. സി എം അഹമ്മെദ്, മുസ്തഫ പെരുവള്ളൂര്‍, പ്രോഗ്രാം കണ്‍വീനര്‍ കുഞ്ഞിമുഹമ്മദ് കൊടശ്ശേരി.

gulf

സഹകരണവും വികസനവും: അറബ്-ചൈന ഉച്ചകോടി റിയാദില്‍

റിയാദ്: അറബ്-ചൈന ഉച്ചകോടിക്ക് റിയാദില്‍ നടക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അറബ് രാജ്യങ്ങളില്‍ നിന്നുളള നേതാക്കള്‍ റിയാദില്‍ എത്തി. സഹകരണം, വികസനം എന്നിവയാണ് അറബ്-ചൈന ഉച്ചകോടിയുടെ അജണ്ട. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസിയുടെ നേതൃത്വത്തിലുളള ആദ്യ സംഘത്തെ റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗെയ്ത്തും മുതിര്‍ന്ന നയതന്ത്ര

Damam, gulf, Jeddah, Riyad

സൗദി-ചൈന സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ്

റിയാദ്: സൗദി-ചൈന ഉഭയ കക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ് കരാര്‍ ഒപ്പുവെച്ചു. ഉഭയകക്ഷി സഹകരണം മുഴുവന്‍ മേഖലകളിലും വ്യാപിപ്പിക്കുന്നതിനാണ് ഇരു രാഷ്ട്രങ്ങളിലെയും ഭരണത്തലവന്‍മാര്‍ സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ് കരാര്‍ ഒപ്പുവെച്ചത്. റിയാദ് അല്‍ യമാമാ കൊട്ടാരത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇതിന് പുറമെ ചൈനീസ് പ്രസിഡന്റ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആറു കരാറുകളും ഒപ്പുവെച്ചു.

Damam, gulf, Jeddah, Riyad

അണിഞ്ഞൊരുങ്ങി ‘അര്‍ദ’; അര്‍ത്ഥവും അലങ്കാരവും അറിയാന്‍ ആയിരങ്ങള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: അറബ് നാടുകളിലെ പരമ്പരാഗത നാടോടി നൃത്തം ‘അര്‍ദ’യുടെ അര്‍ത്ഥവും അലങ്കാരവും അറിയാന്‍ അവസരം. ഇതിന്റെ ഭാഗമായി ‘അര്‍ദ എക്‌സിബിഷന്‍’ ഒരുക്കിയിരിക്കുകയാം് സൗദി സാംസ്‌കാരിക മന്ത്രാലയം. റിയാദിലെ ബത്ഹക്ക് അടുത്തുള്ള മസ്മക് കോട്ടയോട് ചേര്‍ന്നുള്ള മൈതാനിയല്‍ ഡിസംബര്‍ 10 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്. വൈകീട്ട് 4 മുതല്‍ രാത്രി 12 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ലഭിക്കും. ‘ടിക്കറ്റ്മാക്‌സ്’ ആപ്പ് വഴി പ്രവേശനത്തിനുള്ള അനുമതി ബാര്‍കോഡായി നേടണം. ഓണ്‍ലൈനിലില്‍ ടിക്കറ്റ് നേടാത്തവര്‍ക്ക് നേരിട്ടെത്തിയാല്‍ സഹായിക്കാന്‍

Damam, gulf, Jeddah, Riyad

പീരങ്കി മുഴക്കിയും ആകാശത്ത് വര്‍ണം വിതറിയും ഷി ജിന്‍ പിംഗിന് സ്വീകരണം

റിയാദ്: ത്രിദിന സന്ദര്‍ശനത്തിന് സൗദി അറേബ്യയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന് റിയാദില്‍ ഊഷ്മള സ്വീകരണം. വിമാനത്താവളത്തില്‍ റിയാദ് ഗവര്‍ണര്‍, വിദേശ കാര്യ മന്ത്രി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പീരങ്കി വെടി മുഴക്കിയും വര്‍ണം വാതറി ജെറ്റ് വിമാനം ആകാശത്ത് വട്ടമിട്ടു പറന്നുമാണ് പ്രസിഡന്റിന് സ്വീകരണം ഒരുക്കിയത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് വൈകുന്നേരമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് റിയാദിലെത്തിയത്. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍,

Damam, gulf, Jeddah, Riyad

നൂറ്റാണ്ടിന്റെ ഗോളും ദൈവത്തിന്റെ കരസ്പര്‍ശവും

1982.ലോകകപ്പ് വീണ്ടും യൂറോപ്പിലെത്തി. കാളപ്പോരിന്റെ നാടായ സ്‌പെയിനിലാണ് കാല്‍പ്പന്തുകളിയുടെ മാമാങ്കത്തിന് കൊടിയേറിയത്. ഫൈനല്‍ റൗണ്ടില്‍ 16 ന് പകരം 24 ടീമുകള്‍. കളിക്കാന്‍ ആരംഭിച്ച ലോകകപ്പ് ഇതാണ്. നാലു ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ആദ്യ റൗണ്ട്. ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാരെ മൂന്ന് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളിലാക്കി രണ്ടാം റൗണ്ട് മത്സരവും നടന്നു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പെനാല്‍റ്റി ഷൂട്ടൗട്ട് ഉപയോഗിക്കേണ്ടി വന്നത് പന്ത്രണ്ടാം ലോകകപ്പിലായിരുന്നു. സെമി ഫൈനലില്‍ പശ്ചിമജര്‍മ്മനി ഫ്രാന്‍സിനെ മറികടന്നത്

Damam, gulf, Jeddah, Riyad

‘ആവാസ്’ റിയാദ് ചാപ്റ്റര്‍ ഭാരവാഹികള്‍

റിയാദ്: ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍-ആവാസ് റിയാദ് ചാപ്റ്ററിന് പുതിയ നേതൃത്വം. ഭാരവാഹികളായി അബ്ദുല്‍ അസീസ് കടലുണ്ടി (കണ്‍വീനര്‍, കേരളം) ഗുര്‍പ്രീത് സിംഗ് സേത് (സെക്രട്ടറി, പഞ്ചാബ്) അരുണ്‍ റാം (ട്രഷറര്‍, തമിഴ്‌നാട്), ശിഹാബ് അരീക്കാട് (ഐ ടി ആന്‍ഡ് മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറോയില്‍ നടന്ന പരിപാടിയില്‍ ആവാസ് നാഷണല്‍ കണ്‍വീനര്‍ ഡോ. ജഹാംഗീര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബഷീര്‍ ആരമ്പൂര്‍, അസീസ് മാവൂര്‍, ഇല്യാസ് പാണ്ടിക്കാട്, മജീദ് തിരൂര്‍, മുജീബ് കൊടിയത്തൂര്‍, നിസാം

Damam, gulf, Jeddah, Riyad

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ ത്രിദിന സൗദി സന്ദര്‍ശനം

റിയാദ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ ത്രിദിന സൗദി സന്ദര്‍ശനം നാളെ ആരംഭിക്കും. ഉഭയകക്ഷി സഹകരണവും വ്യാപാര ബന്ധങ്ങളും ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സൗദി-ചൈന ഉച്ചകോടിക്ക് റിയാദ് വേദിയാകുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ സൗദി സന്ദര്‍ശന വേളയില്‍ സാമ്പത്തിക, വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ജിസിസിയിലെയും അറബ് മേഖലയിലെയും രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തും. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചൈന-ഗള്‍ഫ് ഉച്ചകോടി നടക്കും. ഇതിന് പുറമെ

Damam, gulf, Jeddah, Riyad

ഇസ്‌ലാഹി സെന്റര്‍ ഫാമിലി മീറ്റും മദ്രസ ഫെസ്റ്റും

റിയാദ്: വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ എന്ന പ്രമേയത്തില്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തിവരുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി ഫാമിലി മീറ്റും മദ്രസ ഫെസ്റ്റും സംഘടിപ്പിച്ചു. എക്‌സിറ്റ് 18 സ്വലാഹിയ വിശ്രമ കേന്ദ്രത്തിഫ നടന്ന പരിപാടിയില്‍ ദാറുല്‍ ഖുര്‍ആന്‍ മദ്രസാ വിദ്യാര്‍ത്ഥികളുടെ വര്‍ണാഭമായ സര്‍ഗവിരുന്നും അരങ്ങേറി. വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച വിവിധ പരിപാടികളില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. മദ്രസ ഫെസ്റ്റ് ദാറുല്‍ ഖുര്‍ആന്‍ മദ്രസ പ്രിന്‍സിപ്പാള്‍ സലീം ചാലിയം ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന സമാപന സംഗമത്തില്‍

Damam, gulf, Jeddah, Riyad

മേളപ്പെരുക്കം മുഴങ്ങിയ സംഗീത രാവ്; ആസ്വാദകര്‍ക്കൊപ്പം ആടിയും പാടിയും ഡിജെ താരങ്ങള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: ലോക പ്രശസ്ത ഡി ജെ കലാകാരന്മാര്‍ മേളപ്പെരുക്കം തീര്‍ത്ത രാവുകള്‍ സൗദി തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു. ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റി ഒരുക്കിയ ‘മിഡില്‍ ബീസ്റ്റ് സൗണ്ട് സ്‌റ്റോം 2022’ സംഗീതോത്സവം ആണ് ആസ്വാദകര്‍ക്ക് സംഗീത ലഹരി സമ്മാനിച്ചത്. റിയാദ് നഗരത്തിനടുത്ത് വിശാലമായ ബന്‍ബാന്‍ മൈതാനം ആദ്യം ദിനം തന്നെ ആസ്വാദകരുടെ ഒഴുക്കില്‍ തിങ്ങി നിറഞ്ഞു. ഒന്നിലധികം വേദികള്‍ ഒരേ സമയം കലാപ്രകടനങ്ങള്‍ക്ക് വേദിയാകുന്ന മിഡില്‍ ബീസ്റ്റില്‍ ‘ബിഗ് ബീസ്റ്റ്’ ആയിരുന്നു പ്രധാന വേദി.

Damam, gulf, Jeddah, Riyad

അല്‍ ബുര്‍ജ്: പാര്‍ക്കിലെ പൈതൃക കാഴ്ചകള്‍

റിയാദ്: സൗദിയിലെ പൈതൃക നഗരം ദര്‍ഇയ്യയിലെ അല്‍ ബുര്‍ജ് ഹെറിറ്റേജ് പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ ദര്‍ഇയ്യയില്‍ നവീകരണം പൂര്‍ത്തിയാക്കിയാണ് പാര്‍ക്ക് തുറന്നുകൊടുത്തത്. പരമ്പരാഗത നാടോടി നൃത്തം അര്‍ദയുടെ അകമ്പടിയോടെ വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഹമമ്മദ് അല്‍ ഖത്തീബ് ആണ് ദര്‍ഇയ്യ ഹെറിറ്റേജ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. സൗദിയുടെ സംസ്‌കാരവും പൈതൃകവും വാസ്തു ശില്പ ചാരുതയും നിലനിര്‍ത്തി 63.2 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ഹെറിറ്റേജ് പാര്‍ക്ക് പുനര്‍ നിര്‍മിച്ചത്. അറബ്

Damam, gulf, Jeddah, Riyad

തൊഴില്‍ നിയമം ലംഘിച്ചാല്‍ തൊഴിലുടമക്കും ശിക്ഷ

റിയാദ്: സൗദിയില്‍ തൊഴിലുടമയുടെ കീഴിലല്ലാതെ വിദേശ തൊഴിലാളികള്‍ ജോലി ചെയ്താല്‍ തൊഴിലുടമക്ക് തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. തൊഴില്‍ വിപണിയിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. യഥാര്‍ത്ഥ തൊഴിലുടമക്ക് കീഴിലല്ലാതെ മറ്റു സ്ഥിപനങ്ങളില്‍ ജോലി ചെയ്യുന്നത് നിയമ ലംഘനമാണ്. ഇതിന് അനുമതി നല്‍കുന്ന തൊഴിലുടമക്കെതിരെ 6 മാസം തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, ഇത്തരം തൊഴിലുടമകള്‍ക്ക്

Scroll to Top