വ്രതാനുഷ്ഠാനം പകരുന്ന ആത്മീയതയും മാനവികതയും
വ്രതാനുഷ്ഠാനത്തിനു മാത്രമുളള മാസമല്ല റമദാന്‍. വിശുദ്ധ ഖുര്‍ആനിന്റെ മാസം കൂടിയാണിത്. ജിബ്‌രീല്‍ എന്ന മാലാഖ പ്രവാചകന് ദിവ്യ സന്ദേശമായി വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ കേള്‍പ്പിച്ചു. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ അവതീര്‍ണമായ മാസം എന്നാണ് വിശുദ്ധ ഖുര്‍ആന്‍ റമദാനിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യ കുലത്തെ അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേക്ക് നയിച്ച പ്രകാശമാണ് ഖുര്‍ആന്‍. വ്രതാനുഷ്ഠാനം മുസ്ലിംകള്‍ക്ക് നിര്‍ബന്ധമാണ്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ആത്മീയ സ്മരണയില്‍ കഴിയുമ്പോഴാണ് വ്രത ശുദ്ധി പൂര്‍ണമാകുന്നത്. അനാവശ്യമായ വാക്കും വാഗ്വാദങ്ങളും പാടില്ല. അതുകൊണ്ടുതന്നെ […]














