‘ഇവ’ നാലാമത് ‘കാവ്യാഞ്ജലി’ ഏപ്രില്‍ 3ന്; കാവാലം ശ്രീകുമാര്‍ പങ്കെടുക്കും
റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) നാലാമത് ‘കാവ്യാഞ്ജലി’ കവിതാ പാരായണ മത്സരം ഏപ്രില്‍ 3ന് മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നാടകാചാര്യനും കവിയുമായിരുന്ന കാവാലം നാരായണപ്പണിക്കരുടെ സ്മരണാര്‍ത്ഥം നടക്കുന്ന പരിപാടിയില്‍ അദ്ദേഹത്തിന്റെ മകനും പിന്നണി ഗായകനും കര്‍ണാട സംഗീതജ്ഞനുമായ കാവാലം ശ്രീകുമാര്‍ മുഖ്യാതിഥിയായിരിക്കും. ഉച്ചക്ക് 3ന് മത്സരം ആരംഭിക്കും. സബ് ജൂനിയര്‍ (ക്ലാസ് 5-8), ജൂനിയര്‍ (ക്ലാസ് 9-12), സീനിയര്‍ (18 വയസിനു മുകളില്‍) വിഭാഗങ്ങളിലാണ് മത്സരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും […]













