മലയാളി യുവാവിന് കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഡോക്ടറേറ്റ്
ദമാം: മലയാളി യുവാവിന് സൗദി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്. ദഹ്‌റാന്‍ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സില്‍ (കെഎഫ്‌യുപിഎം) നിന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫസിലിന് ആണ് ഡോക്ടറേറ്റ് ലഭിച്ചത്. സിവില്‍ എഞ്ചീനിയറിങിലെ വിത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ്. ആദ്യമായാണ് ഒരു മലയാളിക്ക് കെ എഫ് യു പി എമില്‍ നിന്നു ഡോക്ടറേറ്റ് ലഭിക്കുന്നത്. കൊല്ലം ടി. കെ. എം. കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ നിന്ന് എം ടെക്കും പത്തനംതിട്ട മുസലിയാര്‍ […]














