Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

സൗദിയില്‍ വാട്‌സ്ആപിന് ബദല്‍ വരുന്നു

റിയാദ്: വാട്‌സ്ആപിന് ബദലായി സൗദി അറേബ്യ സ്വന്തം ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നു. വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പുതിയ ആപ്ലിക്കേഷന്‍. ഹ്രസ്വ സന്ദേശം കൈമാറുന്നതിനു ഉപയോഗിക്കുന്ന വാട്‌സ്ആപ്, വിചാറ്റ് എന്നിവക്ക് ബദലായി ഉപയോഗിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനാണ് വികസിപ്പിക്കുന്നത്. കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. സന്ദേശങ്ങള്‍ കൈമാറുന്നതിന് വിദേശ കമ്പനികളെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. രഹസ്യ സ്വഭാവമുളളതും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ പ്രാദേശിക സെര്‍വറുകളില്‍ സൂക്ഷിക്കുന്നതാണ് സുരക്ഷിതത്വം. ഇതിനാണ് തദ്ദേശീയമായി ആപ്ലിക്കേഷന്‍ […]

Damam, gulf, Jeddah, Riyad

ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

റിയാദ്: ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹ ഫിലിപ്പീനോ മാര്‍ക്കറ്റില്‍ മനില പ്ലാസയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഷസര്‍ അല്‍ ഹസാസ് കമ്പനിയുടെ പ്രഥമ ഹൈപ്പര്‍മാര്‍ക്കള്‍് പൗരപ്രമുഖനും വ്യവസായിയുമായ ഉമര്‍ സലിം ആയിള് അല്‍ ഉതൈബി ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരിുട സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടാഴ്ച പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദര്‍കര്‍ക്ക് സര്‍പ്രൈസ് സമ്മാനവും വിതരണം ചെയ്യും. ഇരുപത് ഡിപ്പാര്‍ട്ടുമെന്റുകളിലായി അമ്പതിനായിരത്തിലധികം ഉപ്പന്നങ്ങളാണ് ഹൈപ്പറില്‍ ഒരുക്കിയിട്ടുളളതന്ന് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജാഫര്‍ പട്ടാമ്പി

Damam, gulf, Jeddah

നസീര്‍ വാവാകുഞ്ഞ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രസിഡന്റ്

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യൂ.എം.എഫ്) സൗദി നാഷണല്‍ കൗണ്‍സിലിന് പുതിയ നേതൃത്വം. ജിദ്ദയിലെ നസീര്‍ വാവാകുഞ്ഞ് (പ്രസിഡന്റ്), ദമ്മാമിലുളള ഷബീര്‍ ആക്കോട് (ജന. സെക്രട്ടറി), അല്‍ ഖര്‍ ഖജാന്‍ജിലുളള സജു മത്തായി (ഖജാന്‍ജി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. അബ്ദുല്‍സലാം പെരുമ്പാവൂര്‍, ബഷീര്‍ ഫവാരിസ്, ഷിഹാബ് കൊയിലാണ്ടി (വൈസ് പ്രസിഡന്റുമാര്‍), ഉണ്ണി മുണ്ടുപറമ്പ് , റാഫി കൊയിലാണ്ടി, ഷാനവാസ് വണ്ടൂര്‍ (ജോ. സെക്രട്ടറിമാര്‍), വിജാസ് ചിതറ (വൈസ് ഖജാന്‍ജി) എന്നിവരെയും തെരഞ്ഞെടുത്തു. ജലീല്‍ പള്ളാത്തുരുത്തി, ഹുസൈന്‍ (ജീവകാരുണ്യം),

Damam, gulf, Jeddah, Riyad

പിഒഎസ് മെഷീനുകളുടെ ഉപയോഗത്തില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയിലെ വ്യാപാര മേഖലയില്‍ ഇ പേയ്‌മെന്റ് ഇടപാടുകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂലൈ മാസം 33.9 ശതമാനം വളര്‍ച്ച കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഘട്ടം ഘട്ടമായി ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കി വരുകയാണ്. ബിനാമി സംരംഭങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ചെറുകിടം ഇടത്തരം വ്യാപാര സ്ഥാപനങ്ങളില്‍ പൊയിന്റ് ഓഫ് സെയില്‍സ് മെഷീന്‍ നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ

Damam, gulf, Jeddah, Riyad

ഓണമധുരം; സിറ്റി ഫ്‌ളവര്‍ പായസ മത്സരം

ജുബൈല്‍: വിഭവ സമൃദമായ ഊണും നാലുതരം പായസവുമൊരുക്കി സിറ്റി ഫ്‌ളവര്‍ ഓണാഘോഷം. തിരുവോണ ദിനത്തില്‍ നടത്തിയ പായസമത്സരത്തില്‍ നിരവധി വീട്ടമ്മമാരും പങ്കെടുത്തു. മത്തങ്ങ, ബീറ്റ്‌റൂട്ട്, കാരറ്റ്, അരി, പാലട, സേമിയം, ഗോതമ്പ്, പരിപ്പ്, അട പായസമടക്കം മലയാളികളുടെ പായസപ്പെരുമയുടെ രുചിഭേദമാണ് പ്രവാസി വീട്ടമ്മമാര്‍ ഒരുക്കിയത്. പരിപാടിയില്‍ സൗദി പൗരപ്രമുഷന്‍ സുല്‍ത്താന്‍ യുസഫ് അല്‍ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. പായസ മത്സരത്തില്‍ ഒന്നാം സ്ഥാനം റയിസയും രണ്ടാം സ്ഥാനം ഷമീമയും മൂന്നാം സ്ഥാനം ഫസീല ഷിഹാബുദ്ധീനും നേടി. മത്സരത്തില്‍ പങ്കെടുത്ത

Damam, gulf, Jeddah, Riyad

ഖസര്‍ ഹൈപ്പര്‍ സെപ്തംബര്‍ 3ന് ഉദ്ഘാടനം

റിയാദ്: ഷോപ്പിംഗ് അനുഭവമാക്കാന്‍ സമ്പൂര്‍ണ ഇടം ഒരുങ്ങിക്കഴിഞ്ഞു. ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സെപ്തംബര്‍ 3ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30ന് പൗരപ്രമുഖനും വ്യവസായിയുമായ ഉമര്‍ സലിം ആയിള് അല്‍ ഉതൈബി ഉദ്ഘാടനം നിര്‍വഹിക്കും. റിയാദ് ബത്ഹ ഫിലിപ്പീനോ മാര്‍ക്കറ്റില്‍ മനില പ്ലാസയിലാണ് വിശാലമായ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇരുപത് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി നൂറിലധികം രാജ്യങ്ങളിലെ അന്‍പതിനായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായതെല്ലാം ഒരു കുടക്കീഴില്‍ തയ്യാറാക്കിയാണ് ഹൈപ്പര്‍മാര്‍ക്കറ്റ് സജ്ജീകരിച്ചിട്ടുളളത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഉദ്ഘാടന പരിപാടികള്‍.

Damam, gulf, Jeddah, Riyad

വിര്‍ച്വല്‍ ഓണം ആഘോഷിച്ച് റിയാദിലെ പ്രവാസി കൂട്ടായ്മകള്‍

റിയാദ്: വിവിധ പ്രവാസി കൂട്ടായ്മകള്‍ ഓണം ആഘോഷിച്ചു. ഗൃഹാതുര സ്മരണകള്‍ പങ്കുവെച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും ഓണ്‍ലൈനിലാണ് ഓണം ആഘോഷിച്ചത്. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ഫാമിലി ഫോറം റിയാദില്‍ സംഘടിപ്പിച്ച ഓണാഘോഷം ഡോ. എം കെ മുനീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ. എസ് അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. ഡോ. തമ്പി വേലപ്പന്‍, ഡോ. എ വി ഭരതന്‍, രാജു വര്‍ഗീസ് ജയന്‍ കൊടുങ്ങല്ലൂര്‍, ഷക്കീബ് കൊളക്കടന്‍, ഷംനാദ് കരുനാഗപ്പള്ളി, ഇബ്രാഹിം സുബഹാന്‍,

Damam, gulf, Jeddah, Riyad

കിരീടാവകാശിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സൗദി ജനത

റിയാദ്: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന് മുപ്പത്തിയഞ്ചാം ജന്മദിനം. ഔദ്യോഗിക ആഘോഷങ്ങളില്ലെങ്കിലും സൗദിയിലെ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നേതാവിന് ആശംസകള്‍ നേര്‍ന്നു. രാജ്യത്ത് വിപ്ലവകരമായ പരിവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവ ഭരണാധികാരി എന്ന നിലയിലാണ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. രാജ്യത്തിന്റെ ഭാവിയെ ലക്ഷ്യമാക്കി പ്രഖ്യാപിച്ച വിഷന്‍ 2030ന് വന്‍ സ്വീകാര്യതയാണ് ദേശീയ അന്തര്‍ദേശീയ രംഗത്ത് ലഭിച്ചത്. സമഗ്ര വികസനവും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുകയുമാണ് പദ്ധതി ലക്ഷ്യം

Damam, gulf, Jeddah, Riyad

വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ആലോചന

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഗൗരവമായി പരിശോധിച്ചു വരുകയാണെന്ന് ആരോഗ്യ മന്ത്രാലയം. അതേസമയം, കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച് വ്യാപാര, സേവന മേഖലകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചുവരുകയാണെന്നും മന്ത്രാലയം.വിദേശങ്ങളില്‍ കഴിയുന്ന സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളളവരുടെ റീ എന്‍ട്രി വിസ കാലാവധി സെപ്തംബര്‍ 30 വരെ സൗജന്യമായി നീട്ടി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ വിസ കാലാവധി തീരുന്നതിന് മുമ്പ് മടങ്ങി വരണമെങ്കില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കണം. ഈ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം ശുഭസൂചനയാണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ

Damam, gulf, Jeddah, Riyad

വിദേശത്തുളളവരുടെ റീ എന്‍ട്രി വിസ പുതുക്കി തുടങ്ങി

റിയാദ്: കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് സൗദിയില്‍ നിന്നു റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ക്ക് ആശ്വാസം. കാലാവധിയുളള ഇഖാമയുളളവര്‍ക്ക് റീ എന്‍ട്രി വിസയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കി. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസമാണ് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ നടപടി. റിഡന്റ് പെര്‍മിറ്റുളള വിദേശികളുടെ വിവരങ്ങള്‍ സൗദി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെയുളള വവരങ്ങളുടെ അടിസ്ഥാനത്തില്‍ സൗജന്യമായി റീ എന്‍ട്രി പുതുക്കി തുടങ്ങിയതായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. അടുത്ത മാസം 30

Damam, gulf, Jeddah, Riyad

എം കെ മുഹമ്മദ്അലി ചെറൂപ്പ നാട്ടില്‍ മരിച്ചു

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: സാമൂഹിക പ്രവര്‍ത്തകനും മുന്‍ പ്രവാസിയുമായ എം കെ മുഹമ്മദ് അലി മരിച്ചു. മുപ്പത്തിരണ്ട് വര്‍ഷം ബുറൈദയിലെ ‘ഹദായദ്’ എന്ന സ്ഥാപനത്തിലായിരുന്നു ജോലി. രണ്ട് വര്‍ഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. കെ എം സി സി സജീവ പ്രവര്‍ത്തകനായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. തലച്ചോറിലെ അമിത രക്തസ്രവമാണ് മരണ കാരണം ഭാര്യ: മറിയം കുറ്റിക്കാട്ടൂര്‍, മക്കള്‍: നജ്മുന്നിസ, റിസ്വാന, നവാസ്, അല്‍ത്താഫ്. ജാമാതാക്കള്‍: റഫീക് യു.കെ

Damam, gulf, Jeddah, Riyad

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മാ ദാന കാംപയിന് സമാപനം

റിയാദ്: കൊവിഡ് ബാധിതര്‍ക്ക് ആശ്വാസവുമായി സൗദിയിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച പ്ലാസ്മ രക്തദാന ദേശീയ കാംപയിന്‍ സമാപിച്ചു. രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ, രക്തദാന ദേശീയ കാംപയിന്‍ സംഘടിപ്പിച്ചത്. ഒരു മാസം നീണ്ടു നിന്ന കാംപയിന്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലും സര്‍ക്കാര്‍ ആശുപത്രികളുമായി സഹകരിച്ചാണ് നടത്തിയത്. ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരളാ ചാപ്റ്ററിന്റെ കീഴില്‍ അല്‍ജൗഫ്, അറാര്‍, ഹായില്‍, അല്‍റാസ്, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചിരുന്നു. കാംപയിന്‍

Damam, gulf, Jeddah, Riyad

പാലത്തായി പീഡനം; സര്‍ക്കാര്‍ പ്രതിയെ സംരക്ഷിക്കുന്നു: സോഷ്യല്‍ ഫോറം

അല്‍ അഹ്‌സ: പാലത്തായില്‍ ബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെതിരെ പോക്‌സോ നിയമം ഒഴിവാക്കിയത് പ്രതിയെ സംരക്ഷിക്കാനാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. സര്‍ക്കാരും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസിക്യൂഷനും നിര്‍ദ്ദേശിച്ച പ്രകാരമാണ് െ്രെകംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സംഘപരിവാര്‍ നേതാവിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ അഹ്‌സ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തില്‍ സംഘപരിവാര്‍ അധ്യാപകന്റെ ക്രൂര പീഡനത്തിനിരയായ പതിനൊന്നുകാരിക്ക് നീതി നിഷേധിക്കുകയാണ്. പോലീസില്‍ ആര്‍.എസ്.എസ്

Damam, gulf, Jeddah, Riyad

കരിപ്പൂര്‍ ദുരന്തം; രക്ഷാ പ്രവര്‍ത്തകര്‍ക്ക് ആദരം

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രശസ്തി പത്രവും ഓണക്കോടിയും സമ്മാനിച്ചു. കോഴിക്കോട് ഇന്റര്‍ന്നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നടന്ന ചടങ്ങ് കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി. ഷീബ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം ബഷീര്‍ അദ്ധ്യക്ഷ്യത വഹിച്ചു. എം.ഡി.എഫ് വൈസ് പ്രസിഡന്റ് ജോയ് ജോസഫ് കൊണ്ടോട്ടി, നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫി, നഗരസഭ കൗണ്‍സിലര്‍ പാറപ്പുറം ഇണ്ണി, ഹസ്സന്‍ സഖാഫി (എസ്‌വൈഎസ് മലപ്പുറം), എയര്‍ ഇന്ത്യ ക്രൈസിസ് മാനേജ്‌മെന്റ്

Scroll to Top