അറുപത് കഴിഞ്ഞവരെ നിതാഖാത്തില്‍ പരിഗണിക്കില്ല
റിയാദ്: അറുപത് വയസില്‍ കൂടുതലുളള സ്വദേശി പൗരന്‍മാരെ ജോലിക്ക് നിയമിച്ചാല്‍ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്തില്‍ പരിഗണിക്കില്ലെന്ന് സൗദി മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വദേശയി ജീവനക്കാരുടെ മിനിമം വേതനം 4000 റിയാലായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് വ്യവസ്ഥ. എങ്കില്‍ മാത്രമേ നിതാഖാത്തിന്റെ ആനുകൂല്യം സ്ഥാപനങ്ങള്‍ക്ക് നേടാന്‍ കഴിയൂ. എന്നാല്‍ ചില സ്ഥാപനങ്ങള്‍ വിശ്രമ ജീവിതം നയിക്കുന്നവരെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി രേഖ […]














