നാടണയാന്‍ കഴിയാതെ നാലാണ്ട്; സഹായ ഹസ്തം നീട്ടി പിഎംഎഫ്
റിയാദ്: ദുരിതമുഖത്ത് നാലാണ്ടിലേറെ കാത്തിരിപ്പ് തുടരുന്നവര്‍ക്ക് സഹായ ഹസ്തവുമായി പിഎംഎഫ്. റിയാദിലെ സ്വകാര്യ കമ്പനി അടച്ച് പൂട്ടിയതിനെ തുടര്‍ന്ന് നിയമനടപടികള്‍ക്കൊടുവില്‍ അനുകൂല വിധി ലഭിച്ചിട്ടും നാടണയാന്‍ കഴിയാത്തവര്‍ക്കാണ് റമദാന്‍ കാരുണ്യവുമായി പിഎംഎഫ് പ്രവര്‍ത്തകര്‍ എത്തിയത്. എണ്‍പതിലധികം തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ക്യാമ്പുകളിലൊന്നില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പി.എം.എഫ്) ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു. റംമദാനില്‍ പി.എം.ഫ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തൊഴിലാളികള്‍ക്ക് ആശ്വാസ കിറ്റ് സമ്മാനിച്ചത്. മലയാളികളടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാം് നാല് വര്‍ഷമായി കോടതി വിധി […]














