Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
gulf

പണം സമാഹരിച്ചത് കൊണ്ട് മാത്രം റഹീമിന്റെ മോചനം സാധ്യമാവില്ല: അഭിഭാഷകന്‍

റിയാദ്: പണം സമാഹരിച്ചതുകൊണ്ട് മാത്രം അബ്ദുല്‍ റഹീമിന്റെ മോചനം സാധ്യമാവില്ലെന്ന് റിയാദ് റഹീം സഹായ സമിതി. വധശിക്ഷ റദ്ദ് ചെയ്ത് മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിന് കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കണം. മരിച്ച സൗദി ബാലന്റെ അഭിഭാഷകന്‍ മുബാറഖ് ഖഹ്ത്വാനിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ, വൈസ് ചെയര്‍മ,ന്‍ മുനീബ് പാഴൂര്‍ എന്നിവര്‍ പറഞ്ഞു. 18 വര്‍ഷം കോടതിയിലുള്ള കേസില്‍ നടപടി ക്രമങ്ങള്‍ ഓരോന്നായി തീര്‍ക്കണം. അതിനുള്ള സമയം ആവശ്യമാണ്. […]

Damam, Jeddah, Riyad, saudi

വോട്ട് അഭ്യര്‍ത്ഥിച്ച് ഒഐസിസി ‘കാളിംഗ് ബൂത്ത്’

റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ‘കാളിംഗ് ബൂത്ത്’ ശ്രദ്ധേയമായി. രാവിലെ അഞ്ചു മണിയോടെ പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസ് ആസ്ഥാനമായ റിയാദ് ബത്ഹയിലെ സബര്‍മതിയിലെത്തി മണ്ഡലത്തിലെ വോട്ടര്‍മാരെ ടെലിഫോണില്‍ വിളിച്ചു ഐക്യജനാധിപത്യ മുന്നണിക്ക് വോട്ടഭ്യര്‍ത്ഥിച്ചു. നാട്ടില്‍ പോളിംഗ് ബൂത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സൗദിയില്‍ ഒഐസിസിയുടെ കാളിംഗ് ബൂത്ത് തുറന്ന് വോട്ടര്‍മാരെ വിളിച്ചു തുടങ്ങി. ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്‍ ആദ്യ കാള്‍ വിളിച്ച്

Damam, gulf

അപരര്‍ക്കുവേണ്ടി ശബ്ദിക്കുന്നവരെ തെരഞ്ഞെടുക്കണം: ജിഎസ് പ്രദീപ്

റിയാദ്: ജനങ്ങള്‍ക്കുവേണ്ടി ഇനി തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നു ഡോ. ജിഎസ് പ്രദീപ്. അതുകൊണ്ടുതന്നെ ഒരോരുത്തരും വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കണം. അപരര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയുന്നവര്‍ വേണം തെരഞ്ഞെടുക്കപ്പെടേണ്ടതെന്നും അദ്ദേഹം റിയാദില്‍ പറഞ്ഞു. കേളി കലാസാംസ്‌കാരിക വേദി നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ വിലക്കെടുക്കപ്പെട്ട കാലത്ത് ഓരോ മനുഷ്യനും സ്വയം മാധ്യമം ആകുകയും ആ മധ്യമങ്ങളോരോന്നും സ്വയം പ്രതിരോധം തീര്‍ക്കുകയും ചെയ്യേണ്ട അനിവാര്യതയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ഗംഗയിലേക്ക് വലിച്ചെറിയപ്പെട്ട

gulf, saudi

സൗദിയില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ഏപ്രില്‍ 22ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ പൊടിക്കാറ്റും ശക്തമായ മഴയ്ക്കും സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് മുന്നറിയിപ്പു നല്‍കി. അല്‍ ബാഹ, റിയാദ് പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകില്ല. മറ്റു പ്രവിശ്യകളില്‍ ആലിപ്പഴ വര്‍ഷം, പേമാരി, പൊടിക്കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നു. മഴക്കാലത്ത് സുരക്ഷിതമായ സ്ഥലങ്ങളില്‍ കഴിയണമെന്നും ചതുപ്പുകള്‍, താഴ്‌വരകള്‍, വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവ ഒഴിവാക്കാനും സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു. ജലാശയങ്ങളില്‍ നീന്തരുതെന്നും മാധ്യമങ്ങളിലും സാമൂഹിക

gulf, Riyad

‘വണ്‍ കാള്‍ വണ്‍ വോട്ട്’ റിയാദ് മലപ്പുറം യുഡിഎഫ് തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍

റിയാദ്: ഇന്ത്യ ജീവിക്കണോ മരിക്കണോ എന്ന ചോദ്യമുയരുന്ന വലിയൊരു തെരഞ്ഞെടുപ്പാണ് രാജ്യം നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്നു ഇറക്കി ഇന്ത്യയെ തിരിച്ചു പിടിക്കണം. മതേതരത്വം സംരക്ഷിക്കണം. ഇതിന് ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ മലപ്പുറം, പൊന്നാനി, വയനാട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Damam, gulf, Jeddah, Riyad

‘റിയാദ് ജീനിയസ്’ 19ന്; ജി എസ് പ്രദീപ് നയിക്കും

റിയാദ്: കേളി കലാ സംസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷികാഘോഷങ്ങളുടെ രണ്ടാം ഘട്ടം ഏപ്രില്‍ 19ന് മലാസ് ലുലു ഹൈപ്പര്‍ അരീനയില്‍ നടക്കും. ജി എസ് പ്രദീപ് നയിക്കുന്ന ‘റിയാദ് ജീനിയസ് 2024’ വിനോദ വിജ്ഞാന പരിപാടിയാണ് മുഖ്യ ആകര്‍ഷണം. വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച് മാസ്മരിക കാഴ്ചയാണ് ഒരുക്കുന്നതെ്ന്ന് സംഘാടകര്‍ പറഞ്ഞു. പ്രായ, ലിംഗ ഭേദമന്യേ മലയാളികളായ ആര്‍ക്കും പങ്കെടുക്കാം. അറിവിന്റെ വാതായനങ്ങള്‍ തുറന്ന് സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിലെ ജീനിയസ് ആകാനുള്ള സുവര്‍ണ്ണാവസരവുമാണ് കേളി ഒരുക്കുന്നത്. അക്കാദമിക്ക്

Damam, gulf, Jeddah, Riyad

ജി എസ് പ്രദീപിന്റെ ‘ബുദ്ധന്‍’ വരുന്നു

റിയാദ്: ഗ്രാന്റ് മാസ്റ്റര്‍ ജിഎസ് പ്രദീപിന്റെ രണ്ടാമത് സിനിമ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. ബുദ്ധന്‍ എന്നാണ് സിനിമയുടെ പേരെന്ന് അദ്ദേഹം റിയാദില്‍ പറഞ്ഞു. ബുദ്ധന്‍ എന്ന വാക്കിന് ബുദ്ധിയുളള ആള്‍ എന്നാണ് അര്‍ഥം. ഇന്റലക്ച്വല്‍ ക്രൈം ത്രില്ലറാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ മത്സ്യങ്ങള്‍ എന്ന ചിത്രമാണ് ജിഎസ് പ്രദീപ് ആദ്യം സംവിധാനം ചെയ്ത ചിത്രം. പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേളി സാംസ്‌കാരിക വേദി ‘റിയാദ് ജീനിയസ്’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജി

Damam, gulf, Jeddah, Riyad

റിയാദ്-മലപ്പുറം യുഡിഎഫ് കണ്‍വന്‍ഷന്‍ 19ന്

റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിയെ അധികാരത്തിക്കാന്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 19ന് വൈകീട്ട് 6.30ന് ബത്ഹ അപ്പോളോ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.  

Damam, gulf, Jeddah, Riyad

റഹിം സഹായ നിധി കൈമാറി

റിയാദ്: വനിത കെഎംസിസി റഹിം സഹായ നിധി കൈമാറി. വധശിക്ഷ കാത്ത് തടവില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ ദശദിന ഫണ്ട് സമാഹരണ ക്യാമ്പയിന്റെ ഭാഗമായി സമാഹരിച്ച തുകയാണ് കൈമാറിയത്. രണ്ടര ലക്ഷം രൂപ വനിത കെഎംസിസി പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ജസീല മൂസ, ട്രഷറര്‍ ഹസ്ബിന നാസര്‍ എന്നിവര്‍ ചേര്‍ന്ന് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫക്ക് കൈമാറി.

Damam, gulf, Jeddah, Riyad

മലയാളി യുവാവ് റിയാദില്‍ മരിച്ചു

റിയാദ്: മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു. തൃശ്ശൂര്‍ താഴേക്കാട് പുല്ലൂര്‍ സര്‍ജില്‍ കൃഷ്ണ (30) ആണ് മരിച്ചത്. മട്ടപറമ്പില്‍ ഉണ്ണികൃഷ്ണന്‍, വത്സല ദമ്പതികളുടെ മകനാണ്. റിയാദ് ന്യൂ സനയ്യയിലെ അല്‍ ഫൊല്ലാ മീറ്റ് ഫാക്ടറിയില്‍ ഇലട്രിക്കല്‍ എക്യുപ്‌മെന്റ്‌സ് ടെക്‌നീഷ്യനായി രണ്ടുമാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അവിവാഹിതനാണ്. വെള്ളി രാത്രി പതിനൊന്നിന് കുളിക്കാന്‍ കയറിയ സര്‍ജില്‍ കൃഷ്ണ കുഴഞ്ഞു വീണു. ഉടനെ സുഹൃത്തുക്കള്‍ ആംബുലസില്‍ അടുത്തുള്ള അല്‍ റാബിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അല്‍ റാബിയ

Damam, gulf, Jeddah, Riyad

റഹിം സഹായ നിധി ആപ് വൈകുന്നേരത്തേടെ പുനഃസ്ഥാപിക്കും

റിയാദ്: റഹീം സഹായ നിധിയിലേയ്ക്ക് ആപ് വഴി സ്വീകരിക്കുന്ന സംഭാവന താല്‍ക്കാലികമായി നിര്‍ത്തി. 30 കോടി 11 ലക്ഷം ആപ് വഴി സ്വീകരിച്ചതിന് ശേഷം ഇന്ന്് ഉച്ചയോടെയാണ് സംഭാവന സ്വീകരിക്കുന്നത് നിര്‍ത്തിയത്. അക്കൗണ്ട് ഓഡിറ്റ് നടത്തുന്നതിനാണ് പണം സ്വരൂപിക്കുന്നത് നിര്‍ത്തിയതെന്ന് അബ്ദുല്‍ റഹിം ലീഗല്‍ അസിസ്റ്റന്‍സ് സമിതി വിശദീകരിച്ചു. വിദേശ രാജ്യങ്ങളിലെ ബാങ്കില്‍ നിന്ന് നേരിട്ട് അക്കൗണ്ടിലേയ്ക്ക് അയച്ച പണം ഉപയോഗിക്കുന്നതിന് നിയമ തടസ്സം ഉണ്ട്. പണത്തിന്റെ സോഴ്‌സ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വിശദമായി ഓഡിറ്റ് നടത്താനാണ് താല്‍ക്കാലികമായി

Damam, gulf, Jeddah, Riyad

ഫിത്വര്‍ സകാത്ത് വിതരണം ചെയ്ത് കെഎംസിസി

റിയാദ്: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നിര്‍ബന്ധമായും നല്‍കേണ്ട ഫിത്വര്‍ സകാത്ത് വിതരണം ചെയ്തു കെഎംസിസി മാതൃകയായി. മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും ബൃഹത്തായ ഫിത്വര്‍ സകാത്ത് വിതരണം കൂടിയാണിത്. 36 ടണ്‍ അരിയാണ് ഈ വര്‍ഷം കെഎംസിസി സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. ജില്ലാ, മണ്ഡലം കമ്മറ്റികള്‍ വഴി പൊതു സമൂഹത്തില്‍ നിന്ന് സമാഹരിച്ച ഫിത്വര്‍ സകാത്തിന്റെ വിതരണത്തിന് നൂറുകണക്കിന് വളന്റിയര്‍മാര്‍ നേതൃത്വം നല്‍കി. റിയാദിലും പരിസര പ്രദേശങ്ങളിലുമുളള വിവിധ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കാണ് അരി വിതരണം

Damam, gulf, Jeddah, Riyad

18 മണിക്കൂറിനിനിടെ 4 കോടി സമാഹരിച്ചു; റഹീം സഹായ നിധി 10 കോടിയിലേയ്ക്ക്‌

റിയാദ്: റഹീം സഹായ നിധി പത്ത് കോടിയിലേയ്ക്ക്. ഇന്നലെ രാത്രി ആറു കോടി രൂപയാണ് സേവ് അബ്ദുല്‍ റഹീം ആപ് വഴി സ്വീകരിച്ചത്. 18 മണിക്കൂറിനിടെ നാല് കോടി രൂപ കൂടി സ്വരൂപിക്കാന്‍ കഴിഞ്ഞതോടെ റഹീം നിയമ സഹായ സമിതി പ്രവര്‍ത്തകരുടെ ആത്മ വിശ്വാസം വര്‍ധിച്ചു. മുസ്‌ലിം സംഘടനാ നേതാക്കള്‍ ഈദ് ദിനത്തില്‍ റഹീം നിധിയിലേയ്ക്ക് സംഭാവന നല്‍കണമെന്ന് സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ബോബി ചെമ്മട്ടൂരിന്റെ നേതൃത്വത്തില്‍ കേരളത്തിലെ തെരുവുകളില്‍ പ്രചാരണവും ധന സമാഹരണവും നടത്തുന്നുണ്ട്. റിയാദില്‍

Damam, gulf, Jeddah, Riyad

പുടവ സമ്മാനിച്ച് ‘പ്രവാസി’

റിയാദ്: പ്രവാസികള്‍ക്കിടയില്‍ ദുരിതം നേരിടുന്നവര്‍ക്കും വരുമാനം കുറഞ്ഞവര്‍ക്കും പുടവ സമ്മാനിച്ച് പ്രവാസി വെല്‍ഫെയര്‍ റിയാദ് ഘടകം. പെരുന്നാളിന് സാധാരണ തൊഴിലാളികള്‍ക്ക് പുതിയ ഷര്‍ട്ടും മധുരവും സമ്മാനം നല്‍കിയാണ് സന്തോഷം പകര്‍ന്നത്. ലേബര്‍ ക്യാമ്പുകള്‍, മരുഭൂമിയിലെ ഇടയന്മാര്‍, കൃഷിയിടങ്ങളില്‍ കഴിയുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് പ്രവാസി ‘പെരുന്നാള്‍ കുപ്പായം’ ആവിഷ്‌കരിച്ചത്. വിവിധ ദേശക്കാരും ഭാഷക്കാരുമായ നൂറുകണക്കിന് ആളുകളിലേക്ക് സ്‌നേഹ സമ്മാനം വിവിധ ദിവസങ്ങളിലായി കൈമാറി. പ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരില്‍ നിന്നു സ്വന്തം പെരുന്നാള്‍ ഡ്രസ്സ് എടുക്കുമ്പോള്‍ ‘അധികമൊന്ന് സഹോദരനും’ വാങ്ങിക്കുവാന്‍

Scroll to Top