Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

വയനാട് ഓര്‍ഫനേജ് ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി

കല്‍പറ്റ: വയനാട് മുസ്‌ലിം ഓര്‍ഫനേജ് ലൈബ്രറിയിലേക് റിയാദ് മലപ്പുറം ജില്ല കെഎംസിസി പ്രഖ്യാപിച്ച അമ്പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ കൈമാറി. ഓര്‍ഫനേജ് ക്യാമ്പസില്‍ നടന്ന ചടങ്ങിലാണ് കെഎംസിസി ഭാരവാഹികള്‍ പുസ്തകം കൈമാറിയത്. അസീസ് വെങ്കിട്ട, അഷ്‌റഫ് മോയന്‍ എന്നിവരാണ് യതീം ഖാന കാമ്പസിലെത്തിയത്. ഓര്‍ഫനേജ് സെക്രട്ടറി ജമാല്‍ സാഹിബിന്റെ സൗദി സന്ദര്‍ശന വേളയിലാണ് റിയാദ് മലപ്പുറം ജില്ല കെഎംസിസി പുസ്തകങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കെഎംസിസി സംഘടിപ്പിച്ച ‘ബിബ്ലിയോസ്മിയ’ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ജമാല്‍ സാഹിബ്. പുസ്തക പ്രദര്‍ശനം, പുസ്തക […]

Damam, gulf, Jeddah, Riyad

വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഓണ്‍ലൈന്‍ സേവനം ഇല്ല: സൗദി ജവാസാത്

റിയാദ്: ആറു വയസ് പൂര്‍ത്തിയായാല്‍ വിരലടയാളം രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്). സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ നിര്‍ബന്ധമായും വിരലടയാളം രേഖപ്പെടുത്തണം. എന്നാല്‍ സന്ദര്‍ശന വിസയില്‍ രാജ്യത്ത് കഴിയുന്നവര്‍ക്ക് വിരലടയാളം രേഖപ്പെടുത്തേണ്ട ആവശ്യമില്ല. അവര്‍ രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ വിരലടയാളം ശേഖരിക്കുന്നുണ്ട്. മാതാ പിതാക്കള്‍ വിസിറ്റിംഗ് വിസയിലെത്തിയതിന് ശേഷം ജനിക്കുന്ന കുട്ടികളുടെ വിരലടയാളവും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. വിദേശികള്‍, അവരുടെ ആശ്രിത വിസയില്‍ കഴിയുന്നവര്‍ എന്നിവരെല്ലാം വിരലടയാളം രേഖപ്പെടുത്തണം. എങ്കില്‍ മാത്രമേ അവര്‍ക്ക് ഓണ്‍ലൈന്‍ സേവനം

Damam, gulf, Jeddah, Riyad

ഹായില്‍ ഓറഞ്ച് മഹോത്സവം

റിയാദ്: ഹായില്‍ ഓറഞ്ച് മഹോത്സവത്തിന് ഇന്ന് കൊടി ഉയരും. ഓറഞ്ച് വിളവെടുപ്പിന്റെ ഭാഗമായി സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികളുടെ സഹകരണത്തോടെയാണ് വിപണനോത്സവം. ഗവര്‍ണര്‍ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഅ്ദ് ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. ഹായില്‍ കാര്‍ഷിക സഹകരണ സമിതിയുടെ നേതൃത്വത്തിലാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഓറഞ്ച് ഉത്സവം. ഹായിലില്‍ ഇരുനൂറിലധികം ഓറഞ്ച് തോട്ടങ്ങളാണുളളത്. ഇവിടങ്ങളില്‍ വിളവെടുക്കുന്ന വിവിധയിനം ഓറഞ്ച്, ചെറുനാരങ്ങ, കറിനാരങ്ങ എന്നിവയ്ക്കു പുറമെ ഇവിടെ വിളയുന്ന ഫല വര്‍ഗങ്ങളും പ്രദര്‍ശനത്തിനൊരുക്കും. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട്

Damam, gulf, Jeddah, Riyad

ലീഡര്‍, പിടി അനുസ്മരണം ഡിസം. 22ന്

റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെ കരുണാകരന്‍, അഡ്വ. പി ടി തോമസ് എന്നിവരുടെ അനുസ്മരണത്തിന്റെ ഭാഗമായി ഒഐസിസി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റി രാവിലെ 8.30ന് ശുമേസി കിംഗ് സൗദ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കും. വൈകുന്നേരം 6.00ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ കെ കരുണാകരന്‍ അനുസ്മരണം നടക്കുമെന്ന് തൃശൂര്‍ ഒഐസിസി ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാടും ജന സെക്രട്ടറി സോണി പാറക്കലും അറിയിച്ചു. എറണാകുളം

Damam, gulf, Jeddah, Riyad

ഒഐസിസി സെന്‍ട്രല്‍ കമ്മറ്റിയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുളള പ്രതിനിധികള്‍ക്ക് സ്വീകരണം

റിയാദ്: കോഴിക്കോട് ജില്ലയില്‍ നിന്നു ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്ലോബല്‍ കമ്മിറ്റി അംഗം റഷീദ് കൊളത്തറ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഹര്‍ഷാദ് എം.ടി അധ്യക്ഷത വഹിച്ചു. ഷഫാദ് അത്തോളി, ഷിഹാബ് കൈതപ്പൊയില്‍, മജു സിവില്‍ സ്‌റ്റേഷന്‍, മുഹമ്മദ് ഇഖ്ബാല്‍, ഷിബി ചാക്കോ കോടഞ്ചേരി, ജംഷീര്‍ ചെറുവണ്ണൂര്‍,അജ്മല്‍ പുതിയങ്ങാടി, മുജീബ് റഹിമാന്‍ കൂടരഞ്ഞി, സാദിഖ് വലിയപറമ്പ് എന്നിവര്‍ ആശംസകള്‍

Damam, gulf, Jeddah, Riyad

റീട്ടെയില്‍ ഫോറത്തില്‍ ലുലുവിന് ഇരട്ട പുരസ്‌കാരം; സൗദിയില്‍ 100 ശാഖകള്‍ ലക്ഷ്യത്തിലേക്ക്

റിയാദ്: സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വികസനക്കുതിപ്പിന് അംഗീകരം. സൗദി റീട്ടെയില്‍ ഫോറത്തില്‍ രണ്ടു അംഗീകാരങ്ങളാണ് ലുലു നേടിയത്. അതിനിടെ സൗദിയിലെ ലുലു ശാഖകളുടെ എണ്ണം നൂറാക്കി ഉയര്‍ത്തുമെന്ന സിഎംഡി എംഎ യൂസഫലിയുടെ പ്രഖ്യാപനം അതിവേഗം ലക്ഷ്യം കാണുമെന്ന് സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. മിഡില്‍ ഈസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ ലുലുവിനെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച റീട്ടെയില്‍ സ്ഥാപനം എന്ന നിലയിലാണ് അംഗീകാരം. ഫുഡ് ആന്റ് ഗ്രോസറി രംഗം ആധുനികവല്‍ക്കരിച്ചതിനാണ് രണ്ടാമത്തെ

Damam, gulf, Jeddah, Riyad

സൗദിയില്‍ ബിനാമി സംരംഭകര്‍ക്കെതിരെ നടപടി

റിയാദ്: ബിനാമി ബിസിനസ് കണ്ടെത്താന്‍ സൗദി അറേബ്യയില്‍ 5,268 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ബിനാമി വിരുദ്ധ ദേശീയ സമിതി നവംബറില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, റെസ്‌റ്റോറന്റുകള്‍, സലൂണുകള്‍, ജനറല്‍ കോണ്‍ട്രാക്ടിംഗ് സ്ഥാപനങ്ങള്‍, വാഹന വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഏതാനും സ്ഥാപനങ്ങളിഫ നിയമ ലംഘനം കണ്ടെത്തിയഃായി ബിനാമി വിരുദ്ധ സമിതി അറിയിച്ചു.. ഗുരുതര നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ അടപ്പിച്ചു. അന്വേഷണം നടത്തി നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് നിയമ ലംഘകര്‍ക്കെതിരെ

Damam, gulf, Jeddah

സിജി കരിയര്‍ ഗൈഡന്‍സ് വെബിനാര്‍

റിയാദ്: സിജി റിയാദ് ചാപ്റ്റര്‍ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിക്കുന്നു. പ്ലസ് ടൂ സയന്‍സ് വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അവസരം. 20 ഡിസംബര്‍ വൈകീട്ട് 7.00 മുതല്‍ 9.00 വരെ (സൗദി സമയം) കാണ്‍പൂര്‍ ഐഐടിയിലെ ഫഹിം നിസാം വെബിനാര്‍ നയിക്കും. സിജി കരിയര്‍ വിദഗ്ദര്‍ നയിക്കുന്ന ചോദ്യോത്തര സെഷനും നടക്കും. സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താഴെയുളള ലിങ്ക്, മീറ്റിംഗ് ഐഡി, പാസ്‌കോഡ് എന്നിവ ഉപയോഗിക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. https://us02web.zoom.us/j/85044136248pwd=cUwvTWxCemxZQytKbkxNS21hR2RYQT09  Meeting ID: 850

Damam, gulf, Jeddah, Riyad

ക്രിക്കറ്റ് പ്രവചന മത്സരം: വിജയിക്ക് ഉപഹാരം സമ്മാനിച്ചു

റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കിസ് സംഘടിപ്പിച്ച ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പ്രവചന മത്സരവിജയിക്ക് ഉപഹാരം സമ്മാനിച്ചു. മത്സരത്തര വിജയി വര്‍ഗീസ് ജോയിക്ക് (മുസാമിയ) സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് സമ്മാനദാനം നിര്‍വഹിച്ചു. പരിപാടിയില്‍ റിയാദ് ടാക്കീസ് ഉപദേശക സമിതി അംഗങ്ങളായ നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍, കോഡിനേറ്റര്‍ ഷൈജു പച്ച, ട്രഷറര്‍ അനസ് വള്ളിക്കുന്നം, ഐ ടി കണ്‍വീനര്‍ എടവണ്ണ സുനില്‍ ബാബു, ലുബൈബ് ഇ കെ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കബീര്‍ പട്ടാമ്പി, സനു മാവേലിക്കര,

Damam, gulf, Jeddah, Riyad

കാനം തൊഴിലാളി വര്‍ഗ്ഗ പോരാളി: ദമ്മാം നവയുഗം

ദമ്മാം: തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അടിയുറച്ച പോരാളിയും സംഘാടകനുമാണ് വിടപറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെന്ന് നവയുഗം സാംസ്‌ക്കാരിക വേദി. കേരളത്തിലെ ഇടതുമുന്നണിയുടെ നെടുംതൂണുകളില്‍ ഒന്നുമാനായിരുന്ന കാനം രാജേന്ദ്രന്റെ ജീവിതം പൊതുപ്രവര്‍ത്തകനു മാതൃകയാണെന്ന അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ദമ്മാമില്‍ നവയുഗം സംഘടിപ്പിച്ച കാനം രാജേന്ദ്രന്‍ അനുസ്മരണ യോഗം പ്രവാസി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഒത്തുചേര്‍ന്ന് ആദരാഞ്ജലി അര്‍പ്പിച്ചു. ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ നവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ്

Damam, gulf, Jeddah, Riyad

ഒഐസിസി ചികിത്സാ സഹായം കൈമാറി

റിയാദ്: ഒഐസിസി റിയാദ്-ആലപ്പുഴ ജില്ലാ കമ്മറ്റി സമാഹരിച്ച ചികിത്സാ സഹായ ഫണ്ട് വിതരണം ചെയ്തു. ഒഐസിസി മുന്‍ പ്രവര്‍ത്തകനായ വീയപുരം സ്വദേശിയുടെ കുടുംബത്തിന് ചികിത്സക്ക് ഒരു ലക്ഷം രൂപ അഡ്വ. എം. ലിജു ഫണ്ട് ആണ് കൈമാറിയത്. നാട്ടിലുളള ഒഐസിസി പ്രവര്‍ത്തകരായ കമറുദീന്‍ മരകുളം, രാജന്‍ കാരിച്ചാല്‍, സാജിദ് ആലപ്പുഴ, യൂസഫ് കായംകുളം, സുരേഷ് ബാബു ഇരിക്കല്‍, പ്രസാദ് കളര്‍കോട്, ശിഹാബ് പോളക്കുളം, അജയന്‍ ചെങ്ങന്നൂര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

Damam, gulf, Jeddah, Riyad

പുത്തന്‍ രുചിക്കൂട്ടൊരുക്കി അല്‍ മലസില്‍ ചെറീസ് റസ്‌റ്റോറന്റ്; ഉദ്ഘാടനം ഡിസം. 14ന്

റിയാദ്: അറേബ്യന്‍ പാചക വൈവിദ്യങ്ങളും ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളും സമന്വയിക്കുന്ന രുചിക്കൂട്ടുകളുടെ കലവറയൊരുക്കി ചെറീസ് റസ്‌റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു. അല്‍ മലാസില്‍ ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ് ബ്രാഞ്ച് റോഡില്‍ ഡിസംബര്‍ 14ന് വൈകുന്നേരം 4.00ന് റസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അറബിക്, സൗത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ ചൈനീസ് വിഭാഗങ്ങളിലായി നാനൂറിലേറെ വിഭവങ്ങളാണ് ചെറീസ് റസ്‌റ്റോറന്റിന്റെ പ്രത്യേകത. ഇതിന് പുറമെ ചെറീസ് പാചക വിദഗ്ദര്‍ തയ്യാറാക്കിയ ഇരുപതിലധികം പ്രത്യേക വിഭവങ്ങള്‍ രുചിച്ചറിയാനും

Damam, gulf, Jeddah, Riyad

തൊഴില്‍ നിയമ ലംഘനം; സൗദിയില്‍ പിഴ ചുമത്തുന്നത് പരിഷ്‌കരിച്ചു

റിയാദ്: തൊഴില്‍ നിയമലംഘനങ്ങള്‍ക്കുളള പിഴ ചുമത്തുന്ന രീതി സൗദി മനാവ വിഭവ ശേഷി സാമൂഹിക വികസന കാര്യ മന്ത്രാലയം പരിഷ്‌കരിച്ചു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുക. മന്ത്രി എന്‍ഞ്ചി. അഹമ്മദ് അല്‍രാജ്ഹിയാണ് പരിഷ്‌കരിച്ച നിയമാവലി പ്രസിദ്ധീകരിച്ചത്. തൊഴിലാളികളുടെ എണ്ണം അമ്പതോ അതില്‍ കൂടുതലോ ആണെങ്കില്‍ എ വിഭാഗത്തിലും, 21 മുതല്‍ 49 വരെ ആണെങ്കില്‍ ബി വിഭാഗത്തിലും ഉള്‍പ്പെടും. 20 തൊഴിലാളികളോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സി കാറ്റഗറിയിലാണ. നിയമലംഘനങ്ങളുടെ

Damam, gulf, Jeddah, Riyad

കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ കേളി അനുശോചനം

റിയാദ്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിന്‍ കേളി സെക്രട്ടറിയേറ്റ് അനുശോചനം അറിയിച്ചു. സിപിഐ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ കാനം രാജേന്ദ്രന്‍ കരുത്തനായ നേതാക്കളില്‍ ഒരാളായിരുന്നുവെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന കാനം 1982 ലും 1987 ലും കോട്ടയം വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, എഐടിയുസി സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ മികച്ച

Scroll to Top