Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

‘ആവണി-2023’ ഓണം ആഘോഷിച്ച് കേളി മലാസ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റി ‘ആവണി-2023’ എന്ന പേരില്‍ ഓണം ആഘോഷിച്ചു. എക്‌സിറ്റ് 30ലെ അല്‍ അമാക്കാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുടുംബങ്ങളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. രാവിലെ 9ന് കുട്ടികള്‍ക്കുള്ള കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടികള്‍ രാത്രി 12 മണി വരെ തുടര്‍ന്നു. കുട്ടികള്‍ക്കായുള്ള കായിക മത്സരങ്ങള്‍, കോമഡി സ്‌കിറ്റ്, സംഗീത ശില്‍പ്പം, നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്‌ക്കാരം, നാടന്‍ പാട്ടുകള്‍, നൃത്തങ്ങള്‍, കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, ഗാനമേള എന്നീ കലാ […]

Damam, gulf, Jeddah, Riyad

ഗാസ കുടിയൊഴിപ്പിക്കാനുളള നീക്കം അംഗീകരിക്കില്ല: സൗദി അറേബ്യ

റിയാദ്: ഫലസ്തീന്‍ ജനതയെ ഗാസയില്‍ നിന്നു കുടിയൊഴിപ്പിക്കാനുളള ഇസ്രായേല്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് സൗദി അറേബ്യ. നിരായുധരായ സിവിലിയന്‍മാരെ ഉന്നംവെക്കുന്ന ഇസ്രായേല്‍ നടപടി അന്യായമാണ്. സാധാരണ പൗരന്‍മാര്‍ക്കു നേരെയുളള ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രതയോടെ ഉടപെടണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഗാസയിലെ ജനങ്ങള്‍ക്ക് ജലവും മരുന്നും വൈദ്യുതിയും ലഭ്യമാക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനമാണ്. ഗാസയിലെ ഉപരോധം പിന്‍വലിച്ച് ചികിത്സാ സൗകര്യം ലഭ്യമാക്കണം. മനുഷ്യ ദുരന്തം ഒഴിവാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സൗദി അറേബ്യ

Damam, gulf, Jeddah, Riyad

12 മണിക്കൂര്‍ ശസ്ത്രക്രിയ; ഹസനും ഹുസൈനും ജീവിതത്തില്‍ ആദ്യമായി രണ്ട് കിടക്കയില്‍

റിയാദ്: ടാന്‍സാനിയന്‍ സയാമീസ് ഇരട്ടകളുടെ വേര്‍പ്പെടുത്താന്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയാക്കി. രണ്ടു വയസുകാരായ ഹസന്‍, ഹുസൈന്‍ എന്നവരുടെ ശസ്ത്രക്രിയക്ക് 16 മണിക്കൂര്‍ സമയാമാണ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ നടന്നത്. ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ അനസ്‌തേഷ്യ, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക് വിഭാഗക്കാരായ 35 കണ്‍സള്‍ട്ടന്റുമാരും നഴ്‌സിങ്, ടെക്‌നിക്കല്‍ സ്റ്റാഫുകളും ശസ്ത്രക്രിയയില്‍ പങ്കാളിയായി. ഒമ്പത് ഘട്ടങ്ങളായാണ് സങ്കീര്‍ണ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. സൗദിയില്‍ നടക്കുന്ന 59ാമത്തെ ശസ്ത്രക്രിയയാണ് ഇതെന്ന് ഡോ.

Damam, gulf, Jeddah, Riyad

ഇസ്രായേല്‍ സംഘര്‍ഷം: നിലപാട് വ്യക്തമാക്കി ഗള്‍ഫ് രാജ്യങ്ങള്‍

റിയാദ്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആഹ്വാനം ചെയ്തു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളില്‍ അതീവ ദുഖം പ്രകടിപ്പിച്ചു. സമാധാനം, സുസ്ഥിര വികസനത്തിനും കഠിന ശ്രമം ഗള്‍ഫ് രാഷ്ട്രങ്ങള്‍ നടത്തുന്നതിനിടെയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇരു കക്ഷികളും സംഘര്‍ഷം ഒഴിവാക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ നിന്ന് പിന്‍വാങ്ങി സമാധാനം മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും പലസ്തീന്റെ

Damam, gulf, Jeddah, Riyad

മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നതില്‍ പ്രതിഷേധം

റിയാദ്: ന്യൂസ് ക്ലിക്ക് മാധ്യമ പ്രവര്‍ത്തകരുടെ വീട്ടില്‍ ദല്‍ഹി പോലീസ് റെയ്ഡ് നടത്തി ഉപകരണങ്ങള്‍ പിടിച്ചെടുത്ത നടപടിക്കെതിരെ പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് കമ്മറ്റി പ്രതിഷേധിച്ചു. വിയോജിപ്പിന്റെ സ്വരങ്ങളെ വേട്ടയാടുകയും ഫോര്‍ത്ത് എസ്‌റ്റേറ്റിനെ നിര്‍വീര്യമാക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പ്രവാസി വെല്‍ഫെയര്‍ കുറ്റപ്പെടുത്തി. ലോകത്ത് ഏറ്റവും ദുര്‍ബലമായ പത്ര സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി. ഫാഷിസത്തിനെതിരെ ജനാധിപത്യ സമൂഹം കൂടുതല്‍ ശക്തമായി ശബ്ദിക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

Damam, gulf, Jeddah, Riyad

വികാരങ്ങളെ വിജയ ശില്പിയാക്കാന്‍ എന്‍എല്‍പി

റിയാദ്: എന്‍എല്‍പി (ന്യൂറോ-ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്) പരിശീലനം നേടിയവര്‍ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ റിയാദില്‍ ഒത്തു ചേര്‍ന്നു. ഡോ. പോള്‍ തോമസിന്റെ നേതൃത്വത്തില്‍ പരിശീലനം നേടിയവരും കുടുംബാംഗങ്ങളുമാണ് എന്‍എല്‍പി കുടുംബ സംഗമത്തില്‍ പങ്കെടുത്തത്. വികാരങ്ങള്‍, ചിന്തകള്‍, പെരുമാറ്റങ്ങള്‍ എന്നിവ തിരിച്ചറിയാനും മാറ്റാനും സഹായിക്കുന്ന വിവിധ തെറാപ്പികള്‍, മികച്ച ആശയ വിനിമയ ശേഷി കൈവരിക്കാനുളള ടെക്‌നിക്കുകള്‍, സമഗ്ര വ്യക്തിത്വ വികസനം എന്നിവ നേടാന്‍ എന്‍എല്‍പി പരിശീലനം സഹായിക്കും. ഇത്തരത്തില്‍ വികാരങ്ങളെ വിജയ ശില്പിയാക്കി സമൂഹത്തില്‍ ഗുണപരമായ മാറ്റത്തിന് പ്രചോദനം നല്‍കുന്ന എല്‍എല്‍പിയുടെ

Damam, gulf, Jeddah, Riyad

കെഎംസിസി ബേപ്പൂര്‍ അണ്ഡലം കമ്മറ്റി ബത്ഹ ഓഫീസ് ഉദ്ഘാടനം

റിയാദ്: കെഎംസിസി റിയാദ് ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് ബത്ഹയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളില്‍ കെഎംസിസി ഘടകങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സീതിസാഹിബും സി എച്ചും ഉള്‍പ്പെടെയുള്ള മുന്‍ഗാമികളുടെ ദീര്‍ഘവീക്ഷണവും പ്രവര്‍ത്തന ഫലവുമാണ് ഇന്ന് വിദ്യാഭ്യാസ രംഗത്ത് മുന്നേറാന്‍ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ബാബു അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അഷ്‌റഫ്

Damam, gulf, Jeddah, Riyad

വള്ളിക്കുന്ന് എംഎല്‍എ അബ്ദുല്‍ ഹമീദിന് സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിന് റിയാദിലെത്തിയ വള്ളിക്കുന്ന് എം എല്‍ എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ക്ക് പ്രമുഖ ആതുരാലയം സഫ മക്ക മെഡിക്കല്‍ സെന്റര്‍ സ്വീകരണം നല്‍കി. ആതുര സേവന രംഗത്തും സാമൂഹിക, വിദ്യഭ്യാസ, ജീവകാരുണ്യ രംഗത്തും സൗദിയിലും നാട്ടിലും നടത്തുന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ എംഎല്‍എ അഭിനന്ദിച്ചു. മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ മഹലീല്‍ അല്‍ അസീരി പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. പിആര്‍ ഇന്‍ ചാര്‍ജ് നഹ്ദി അല്‍ റബീഹ്, യഹിയ ചെമ്മാണിയോട്, ജാബിര്‍ എ കെ, ഇല്യാസ് മറുകര,

Damam, gulf, Jeddah, Riyad

‘കലാലയം’ സാഹിത്യോല്‍സവ് സ്വാഗതസംഘം ഓഫീസ് തുറന്നു

ദമ്മാം: കലാലയം സാംസ്‌കാരിക വേദി പതിമൂന്നാമത് സൗദി ഈസ്റ്റ് നാഷനല്‍ സാഹിത്യോല്‍സവം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 27ന് നടക്കുന്ന പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ദമ്മാമില്‍ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. കെപിസിസി നിര്‍വാഹക സമിതി അംഗവും ഒഐസിസി ഗ്ലോബല്‍ വൈസ് ചെയര്‍മാനും ബദര്‍ അല്‍ റബീഅ് മെഡിക്കല്‍ ഗ്രൂപ്പ് എംഡിയുമായ അഹമ്മദ് പുളിക്കല്‍ (വല്യാപ്പുക്ക) ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഹബീബ് ഏലംകുളം, ചെയര്‍മാന്‍ അഷ്‌റഫ് പട്ടുവം, ലോക കേരളസഭാംഗം

Damam, gulf, Jeddah, Riyad

വാഹനാപകടം: സൗദി യൂടൂബറും മകളും മരിച്ചു

റിയാദ്: സൗദിയിലെ പ്രമുഖ യൂട്യൂബര്‍ ഇബ്രാഹിം അല്‍ സുഹൈമിയും മകളും വാഹനാപകടത്തില്‍ മരിച്ചു. മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തിലാണ് ഇവര്‍ മരിച്ചത്. ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്. സാമൂഹിക മാധ്യമത്തില്‍ ധാരാളം ആരാധകരുളള ഇബ്രാഹിമിന്റെ മരണവാര്‍ത്ത അറബ് ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. രണ്ടു കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍ നിന്ന് തെന്നി മാറി മറിഞ്ഞാണ് മരണത്തിന് ഇടയാക്കിയ അപകടം. അല്‍ സുഹൈമി കിങ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷമാണ് മികച്ച

Damam, gulf, Jeddah, Riyad

‘ടൂറിസവും ഹരിത നിക്ഷേപവും’; രാജ്യാന്തര സമ്മേളനം റിയാദില്‍ സമാപിച്ചു

റിയാദ്: നാലു പതിറ്റാണ്ടിനിടയില്‍ ലോകം കണ്ട ഏറ്റവും ബൃഹത്തായ വിനോദ സഞ്ചാര സമ്മേളനം റിയാദില്‍ സമാപിച്ചു. ‘ടൂറിസവും ഹരിത നിക്ഷേപവും’ എന്ന പ്രമേയത്തില്‍ ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തിലാണ് രാജ്യാന്തര വിനോദസഞ്ചാര സമ്മേളനം അരങ്ങേറിയത്. ലോക ടൂറിസം ദിനത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ ടൂറിസം സഹമന്ത്രി ശ്രീപദ് യസോ നായികും പങ്കെടുത്തു. ‘സുസ്ഥിര ഭാവിക്ക് വിനോദസഞ്ചാര മേഖലകളില്‍ നിക്ഷേപം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അധ്യക്ഷത വഹിച്ചു. ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന്

Damam, gulf, Jeddah, Riyad

സൗദി അണ്ടര്‍ 19 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; സ്വര്‍ണം നേടി മലയാളി താരം

റിയാദ്: ബാഡ്മിന്റണ്‍ കരുത്തു തെളിയിച്ച് വീണ്ടും മലയാളി താരം ഖദീജ നിസ. പ്രഥമ സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയതിന് പിന്ന പ്രതിഭ തെളിയിച്ച ഖദീജ അണ്ടര്‍ നെയന്റീന്‍ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടി. സൗദിയിലെ 16 ക്ലബുകള്‍ മാറ്റുരച്ച മത്സരത്തിലാണ് നേട്ടം. ഇതോടെ അടുത്ത ദേശീയ ഗെയിംസിലേക്ക് യോഗ്യതയും നേടി. റിയാദ് മലസ് സ്‌റ്റേഡയത്തില്‍ നടന്ന ദ്വിദിന ടൂര്‍ണമെന്റില്‍ സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങളില്‍ സ്വര്‍ണം നേടി. സെപ്തംബര്‍ 19 മുതല്‍ 24 വരെ ബഹ്‌റൈനില്‍ നടന്ന രാജ്യാന്തര

Damam, gulf, Jeddah, Riyad

പുസ്തക ചന്തക്ക് ഏഴഴക്: പുസ്തകങ്ങള്‍ നിരത്തി റൂഫ് സീലിംഗ്

ചിത്രം: നൗഫല്‍ പാലക്കാടന്‍ റിയാദ്: കിംഗ് സഊദ് യൂണിവേഴ്‌സിറ്റി കോംമ്പൗണ്ടില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയുടെ ഇന്റീരിയര്‍ ഡിസൈനിംഗിന് ഏഴഴക്. ഓരോ പ്രസാധകരും ആകര്‍ഷകമായ രൂപകല്പനയാണ് സ്റ്റാളുകളില്‍ ഒരുക്കിയിട്ടുളളളത്. ചില പ്രസാദകര്‍ പ്രത്യേക പ്രമേയം അടിസ്ഥാനമാക്കിയാണ് ഷെല്‍ഫുകള്‍ തയ്യാറാക്കിയത്‌. അതേസമയം, പുസ്തകങ്ങള്‍ ഉപയോഗിച്ച് പ്രദര്‍ശന നഗരിയുടെ നടപ്പാതയുടെ മുകള്‍ ഭാഗം (റൂഫ് സീലിംഗ്) അലങ്കരിച്ചിരിച്ചത് സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാണ്. ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, കവിയരങ്ങ്, നാടകം, ചലചിത്ര പ്രദര്‍ശനം, ശില്‍പശാല എന്നിവ ഉള്‍പ്പെടെ 200 പരിപാടികള്‍ മേളയുടെ ഭാഗമായി

Damam, gulf, Jeddah, Riyad

അല്‍ കോബാറില്‍ ‘ശ്രാവണ സന്ധ്യ-2023’

അല്‍കോബാര്‍: നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍ മേഖല കമ്മിറ്റി ‘ശ്രാവണ സന്ധ്യ-2023’ എന്ന പേരില്‍ ഓണം ആഘോഷിച്ചു. അല്‍കോബാര്‍ നെസ്‌റ്റോ ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി പ്രവാസി കുടുംബങ്ങള്‍ സന്നിഹിതരായിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി. കേരളത്തില്‍ നിന്നു സൗദി കാണാനെത്തിയ മാവേലിയുടെ വരവ് പ്രതീകാത്മകമായി അവതരിപ്പിച്ചാണ് കലാസന്ധ്യ ആരംഭിച്ചത്. ആര്‍പ്പു വിളികളോടെ മാവേലിയെ നിറഞ്ഞ സദസ്സ് എതിരേറ്റു. സംഗീതം, നൃത്തപൃത്യങ്ങള്‍, വാദ്യോപകരണങ്ങളുടെ പ്രകടനം, അഭിനയം, ഹാസ്യ പരിപാടികള്‍ എന്നിവ അരങ്ങേറി. സഹീര്‍ഷാ കൊല്ലം അവതാരകനായിരുന്നു. ബിനുകുഞ്ഞു, സംഗീതാ സന്തോഷ്

Scroll to Top