വൈദ്യുതാഘാതം; മലയാളി യുവാവ് മക്കയില്‍ മരിച്ചു
മക്ക: റഫ്രിജറേറ്ററില്‍ നിന്നു വൈദ്യുതാഘാതമേറ്റ് മലയാളി മരിച്ചു. ഷറായയിലെ മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന കോഴിക്കോട് പന്തീരാങ്കാവ് നടുവീട്ടില്‍ ഹാരിസ് (34) ആണ് മരിച്ചത്. കടയിലെ റെഫ്രിജറേറ്റര്‍ പരിശോധിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നിലത്തു വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മയ്യിത്ത് മക്കയിലെ അല്‍നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.














