Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

നവോദയ വാര്‍ഷികം; രക്തം ദാനം ചെയ്തു പ്രവര്‍ത്തകര്‍

റിയാദ്: നവോദയ പതിനൊന്നാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ ബ്ലഡ് ബാങ്കിലാണ് രക്തം ദാനം നല്‍കിയത്. കൊറോണയെ ഭയന്ന് ആശുപത്രികളിലെത്തി രക്തം നല്‍കാന്‍ ജനങ്ങള്‍ മടിച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ രക്തം ദാനം ചെയ്യാന്‍ തയ്യാറായ നവോദയ പ്രവര്‍ത്തകരെ ബ്ലഡ് ബാങ്ക് മേധാവി മുഹമ്മദ് മുതൈരി അഭിനന്ദിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 64 പ്രവര്‍ത്തകരാണ് രക്തം ദാനം നല്‍കാനെത്തിയത്. ഇതേസമയം എമര്‍ജന്‍സിയില്‍ ചികിത്സയിലുണ്ടായിരുന്ന സുഡാന്‍, പാകിസ്താന്‍ […]

Damam, gulf, Jeddah, Riyad

അപകടത്തില്‍ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹം സംസ്‌കരിച്ചു

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: വാഹനാപകടത്തില്‍ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹം സംസ്‌കരിച്ചു. ബുറൈദയില്‍ നിന്നു മദീന സന്ദര്‍ശനത്തിനു പോയ ഉത്തര്‍ പ്രദേശ് മുറാദാബാദ് ഖയ്യ സ്വദേശികളായ നൂര്‍ മുഹമ്മദ്, ജുബൈര്‍ അലി, ഷോക്കിന്‍ അലി എന്നിവരുടെ മൃതദേഹം മദീനയിലാണ് സംസ്‌കരിച്ചത്. സഹയാത്രികരായ മൂന്നു പേര്‍ ചികിത്സയിലാണ്. ഓഗസ്ത് ആറിന് രാത്രിയായിരുന്നു മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം. ആറംഗ സംഘം സഞ്ചരിച്ച വാഹനം ബുറൈദ മദീന റോഡിലെ അവസാന ചെക് പോസ്റ്റില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെ

Damam, gulf, Jeddah, Riyad

ഇസ്രയേല്‍ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാട് സമാധാനം തടസ്സപ്പെടുത്തും

റിയാദ്: പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. അറബ് സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കണം സമാധാന പദ്ധതി. ഇസ്രയേലിന്റെ ഏകപക്ഷീയമായ നീക്കങ്ങള്‍ സമാധാനത്തിനുള്ള സാധ്യതകളെ തടസ്സപ്പെടുത്തും. അറബ് സമാധാന സംരംഭങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളോട് സൗദി അറേബ്യക്കു പ്രതിബദ്ധതയുണ്ടെന്നും വിദേശകാര്യ മന്ത്രി ട്വീറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധത്തിനുളള ഒരുക്കത്തിലാണ്. ഇതിനിടെ സൗദി നിലപാടിന് ഏറെ പ്രാധാന്യമാണുളളത്. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി പലസ്തീന്‍

Damam, gulf, Jeddah, Riyad

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് പുതിയ ഭരണസമിതി

റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി നിലവില്‍ വന്നു. ജൂലൈ 28ന് ആണ് പുതിയ ഭരണ സമിതി രൂപീകരിച്ചതെന്ന് ചെയര്‍മാനായി നിയമിതനായ തജ്മുല്‍ അബ്ദുല്‍ ഖാദര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. എംബിഎ ബിരുദ ധാരിയായ അദ്ദേഹം സൗദി ഇലക്ട്രിസിറ്റി കമ്പനിയില്‍ സിസ്റ്റം അനലിസ്റ്റാണ്. ഏഴംഗ സമിതിയില്‍ നിന്ന് മൂന്ന് ഉപസമിതിയിലേക്കു രണ്ടു അംഗങ്ങളെ വീതം നിയമിക്കുകയും ചെയ്തു. കേരളത്തില്‍ നിന്നുളള ഡോ. ജിപി വര്‍ഗീസ് ആണ് കൊളെജ് ഓഫ് നഴ്‌സിംഗ് കിംഗ് സൗദ് ബിന്‍ അബ്ദുല്‍

Damam, gulf, Jeddah, Riyad

സൗദിയിലേക്ക് മടങ്ങാന്‍ മാര്‍ഗരേഖ; ഡിസ്‌ക്ലൈമര്‍ ഫോം സമര്‍പ്പിക്കണം

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാന്‍ ആലോചന. വിദേശത്തു കഴിയുന്നവരെ സൗദിയിലേക്ക് മടക്കി കൊണ്ടുവരും. ഇതിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറപ്പെടുവിച്ചു. ആഗസ്ത് 16ന് ജിഎസിഎ എയര്‍ലൈന്‍സുകള്‍ക്കായി പപറപ്പെടുവിച്ച സര്‍ക്കുലറിലാണ് (1441/1619/4) വിശദാംശങ്ങളുളളത്. സൗദിയിലേക്ക് മടങ്ങിയെത്തുന്നവര്‍ സമര്‍പ്പിക്കേണ്ട ഡിസ്‌ക്ലൈമര്‍ ഫോമിന്റെ മാതൃകയും സര്‍ക്കുലറിനോടൊപ്പം പ്രസിദ്ധീകരിച്ചു. സൗദിയിലെത്തിച്ചേരുന്നതന് മുമ്പ് യാത്രക്കാര്‍ക്ക് ഹെല്‍ത്ത് ഡിസ്‌ക്ലൈമര്‍ ഫോം വിതരണം ചെയ്തിരിക്കണം. പൂര്‍പ്പിച്ച ഫോം എയര്‍പോര്‍ട്ട് ഹെല്‍ത് കണ്‍ട്രോള്‍ സെന്ററില്‍ സമര്‍പ്പിക്കണമെന്നും എയര്‍ലൈന്‍

Damam, gulf, Jeddah, Riyad

ജീവിതം തുന്നിയെടുത്ത മെയ്‌വഴക്കം

ഷിംന ലത്തീഫ്, റിയാദ് വിവിധ വര്‍ണ്ണചിത്രങ്ങള്‍ പ്രിന്റ് ചെയ്ത തുണികള്‍! പഴയ തുന്നല്‍ മെഷീനിലാണ് ജീവിതം തുന്നിച്ചേര്‍ക്കുന്നത്. തമിഴ്‌നാട് സ്വദേശി മുത്തു കൊവിഡ് കാല ജീവിതം നെയ്‌തെടുക്കുകയാണ്. മനോഹരവും വൈവിധ്യവുമായ മാസ്‌ക് നെയ്‌തെടുത്താണ് ജീവിതം കരുപ്പിടിപ്പിക്കുന്നത്. റിയാദിന്റെ സമൃദിയുടെ അടയാളമായ സുലൈമാനിയ തെരുവാണ് വര്‍ഷങ്ങളായി മുത്തുവിന്റെ ലോകം. ഒരു ദിവസം മൂന്നും നാലും വീടുകളില്‍ ശുചീകരണ ജോലികള്‍ ചെയ്യുന്ന കഠിനാധ്വാനി. അപ്രതീക്ഷിതമായെത്തിയ കൊവിഡ് ജീവിതം തകിടം മിറച്ചു. സമ്പര്‍ക്ക വിലക്കും സാമൂഹിക അകലം പാലിക്കലും ജോലി പൂര്‍ണമായും

gulf

70 ശതമാനം സ്വദേശിവത്ക്കരണം ആസസ്ത് 19 മുതല്‍

റിയാദ്: സൗദി അറേബ്യയില്‍ നാളെ മുതല്‍ ഒന്‍പത് തൊഴില്‍ മേഖലകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍ വരും. ചെറുകിട, ഇടത്തരം മൊത്ത വ്യാപാരം, ചില്ലറ വില്‍പ്പന മേഖലയില്‍ ഘട്ടംഘട്ടമായി സ്വദേശിവത്ക്കരണ പദ്ധതി നടപ്പിലാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍ വരുന്നതെന്ന് മനുഷ്യ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. കോഫി, ചായ പൊടി, തേന്‍, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, മിനറല്‍ വാട്ടര്‍, പാനീയങ്ങള്‍, പഴം, പച്ചക്കറികള്‍, ധാന്യങ്ങള്‍, വിത്തുകള്‍, പുഷ്പങ്ങള്‍, സസ്യങ്ങള്‍, കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍,

Damam, gulf, Jeddah, Riyad

സക്കീറിന്റെ മയ്യിത്ത് ഹായിലില്‍ ഖബറടക്കി

ഹായില്‍: തിരുവനന്തപുരം പെരുമാതുറ മാടന്‍വിള സക്കീറി(45)ന്റെ മയ്യിത്ത് ഹായിലില്‍ ഖബറടക്കി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി ചികിത്സ തേടിഷ. മരുന്നു വാങ്ങി താമസ സ്ഥലത്ത് മടങ്ങിയെത്തിയെങ്കിലും ഹൃദയസ്തംഭനത്തെ തുടര്‍ന്ന് രമിക്കുകആായിരുന്നു. ഇരുപത് വര്‍ഷമായി ഹായിലില്‍ ലേഡീസ് മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: നജ്മുന്നിസ, മക്കള്‍: ഹനാന്‍, ഹയാം. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ വെല്‍ഫയര്‍ വാളന്റിയര്‍ അര്‍ഷാദ് കല്ലറയുടെ നേത്യത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് സദിയാനില്‍ കബറടക്കി.

Damam, gulf, Jeddah, Riyad

‘പ്രവാസി’ സ്വാതന്ത്ര്യദിനാഘോഷം

റിയാദ്: പ്രവാസി സാംസ്‌കാരിക വേദി സ്വതന്ത്ര്യദിനം ആഘോഷിച്ചു. റിയാദ് വെസ്റ്റ് മേഖലയുടെ നേത്യത്വത്തില്‍ വിവിധ പരിപാടികളോടെ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലായിരുന്നു പരിപാടി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സാജു ജോര്‍ജ്ജ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. പൗരത്വം റദുചെയ്യുന്ന ഭരണകൂടങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം വീണ്ടെടുക്കണം. ജനധിപത്യ മതനിരപേക്ഷ ഇന്ത്യയെ പുനര്‍നിര്‍മ്മിക്കാന്‍ പൗരന്‍മാര്‍ പ്രയത്‌നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെസ്റ്റ് മേഖലാ പ്രസിഡന്റ് വി.എ സമീഉള്ള പതാക ഉയര്‍ത്തി. ക്ഷേമ രാഷ്ട്രത്തിലേക്കുള്ള വഴി ഇന്ത്യയുടെ ഭാവി എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷന്‍ നടന്നു.

Damam, gulf, Jeddah, Riyad

നെസ്‌റ്റോ ഹൈപ്പറില്‍ ടെന്‍, ട്വന്റി ഓഫര്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പ്രൊമോഷന്‍ ആരംഭിച്ചു. പത്ത്, ഇരുപത്, മുപ്പത് റിയാല്‍ വിലയുളള ഉല്‍പ്പന്നങ്ങളാണ് പ്രെമോഷന്റെ പ്രത്യേകത. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും മിതമായ നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ നേടാനുളള അവസരമാണ് ഒരുക്കിയിട്ടുളളത്. നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലെ ഇന്നത്തെ ഓഫറുകൾ അറിയാൻ @ https://bit.ly/3j4Asja ക്ലിക് ചെയ്യുക. വെജിറ്റബിള്‍, പഴവര്‍ഗങ്ങള്‍, മത്സ്യം, മാസം, ഹോട് ഫുഡ്, െ്രെഡ ഫ്രൂട്, ഗ്രോസറി, സ്വീറ്റ്‌സ്, പ്രൊസസഡ് ഫുഡ്‌സ്, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, സുസന്ധദ്രവ്യങ്ങള്‍, ഫുട്‌വെയര്‍, ലഗേജ്,

Damam, gulf, Jeddah, Riyad

‘കൃപ’ സ്വാതന്ത്ര്യദിനാഘോഷം

റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നോക്കിയ കോമ്പൗണ്ടില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് പി കെ ഷാജി അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ സത്താര്‍ കായംകുളം, സജി കായംകുളം, മുജീബ് കായംകുളം, നിസാര്‍ നമ്പലശേരി, ജനറല്‍ സെക്രട്ടറി സൈഫ് കൂട്ടുങ്കല്‍, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷിബു ഉസ്മാന്‍, മീഡിയ കണ്‍വീനര്‍ ഇസ്ഹാഖ് ലവ്‌ഷോര്‍, നിര്‍വ്വാഹക സമിതി അംഗങ്ങളായ ഷെരിഫ്, കബീര്‍, സലിം പള്ളിയില്‍, ഷൈജു നമ്പലശേരി, ,കെ. ജെ റഷീദ്, അഷറഫ്

Damam, gulf, Jeddah, Riyad

സൗദിയില്‍ നിന്നു കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ശ്രമം

റിയാദ്: സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കുകയാണ് റിയാദിലെ സംഘടനകളും ട്രാവല്‍ ഏന്‍സികളും. ഇന്ത്യയിലേക്ക് മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 75,000 പേര്‍ കാത്തിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വിമാനങ്ങള്‍ക്ക് ശ്രമം ആരംഭിച്ചത്. അന്താരാഷ്ട്ര വിമാന സര്‍വീസ് എപ്പോള്‍ സര്‍വീസ് ആരംഭിക്കുമെന്ന് വ്യക്തതയില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വന്ദേ ഭാരത് മിഷന്‍ സര്‍വീസും ചാര്‍ട്ടേഡ് വിമാനങ്ങളും മൂന്നു മാസത്തിനിടെ 87,000 പേരെയാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത 75,000 പേര്‍ക്ക് ഇനിയും

gulf

ഉപഭോക്തൃ വിലസൂചികയില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ മൂല്യ വര്‍ധിത നികുതി വര്‍ധിപ്പിച്ചതോടെ ഉപഭോക്തൃ വില സൂചിക ഉയര്‍ന്നതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. കഴിഞ്ഞ മാസം 6.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയ്. അഞ്ചു ശതമാനം ഉണ്ടായിരുന്ന വാറ്റ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം ഒന്നു മുതല്‍ 15 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. വാറ്റ് വര്‍ധനവ് നിലവില്‍ വന്നതിന് ശേഷമാണ് ഉപഭോക്തൃ വില സൂചിക ഉയര്‍ന്നത്. എല്ലാ മേഖലയിലും വില വര്‍ധനവ് പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ ഭക്ഷ്യ വിഭവങ്ങള്‍ക്ക് 14.6 ശതമാനവും ഗതാഗത മേഖലയില്‍ 7.3

Damam, gulf, Jeddah, Riyad

‘ഒരു ജനത എം.ഐ.തങ്ങളെ വായിക്കുന്നു’ പദ്ധതിക്ക് പിന്തുണ

റിയാദ്: ചിന്തകനും ഗ്രന്ഥകാരനും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന ഐ ഐ തങ്ങളുടെ രചനകള്‍ പൊതുസമൂഹത്തിലെത്തിക്കുന്നതിന് കെ എം സി സി വനിതാ വിംഗിന്റെ പിന്തുണ. ഗ്രേസ് എജ്യൂക്കേഷണല്‍ അസോസിയേഷന്റെ ‘ഒരു ജനത എം ഐ തങ്ങളെ വായിക്കുന്നു’ പദ്ധതിക്ക് ധന സഹായം നല്‍കിയാണ് പിന്തുണക്കുന്നത്. ചെയര്‍പേഴ്‌സണ്‍ ഖമറുന്നിസ മുഹമ്മദ് ഗ്രേസ് ചാപ്റ്റര്‍ മുഖ്യ രക്ഷാധികാരി ഉസ്മാന്‍ അലി പാലത്തിങ്ങലിന് ധനസഹായം കൈമാറി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി കൗണ്‍സിലര്‍മാര്‍, വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ തെരഞ്ഞടുത്ത അന്‍പത് പ്രതിനിധികള്‍ എന്നിവര്‍ക്കു

Scroll to Top