ഓ.ഐ.സി.സി ലീഡര്‍ അനുസ്മരണം
റിയാദ്: വികസന വിപ്ലവത്തിന് കേരളത്തില്‍ തുടക്കം കുറിച്ച ഭരണാധികാരി ലീഡര്‍ കെ.കരുണാകരന്റെ പത്താമത് ചരമ വാര്‍ഷികം സംഘടിപ്പിച്ചു. സൗദി അറേബ്യയിലെ എല്ലാ പ്രവശ്യയിലുമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സൂം വെബിനാറിലായിരുന്നു അനുസ്മരണം. പരിപാടി തിരുവനന്തപുരം ജില്ലാ ഡി.സി.സി.ജനറല്‍ സെക്രട്ടറി എം.ജെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജന.സെക്രട്ടറി ആര്‍.എസ്. അബിന്‍ മുഖ്യ പ്രഭാഷണം നടത്തി. ആക്ടിംഗ് പ്രസിഡന്റ് അഷറഫ് വടക്കേവിള അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എല്‍.കെ. അജിത് ആമുഖ പ്രഭാഷണം നടത്തി. […]













