ഭീകര സംഘത്തെ അറസ്റ്റ് ചെയ്തു
റിയാദ്: സൗദിയില്‍ പത്തംഗ തീവ്ര വാദ സംഘത്തെ സുരക്ഷ വകുപ്പ് അറസ്റ്റു ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് തീവ്രവാദ സംഘത്തെ അറസ്റ്റ് ചെയ്തത്. ഒരു വീട്ടിലാണ് ഇവര്‍ സംഗമിച്ചിരുന്നത്. ഇവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും ആളൊഴിഞ്ഞ കൃഷിയിടത്തിലാണ് നടത്തിയിരുന്നത്. ഈ മാസം 22ന് കസ്റ്റഡിയിലെടുത്ത ഇവരെ സംബന്ധിച്ച വിവരം ഇന്നലെയാണ് പുറത്തു വിട്ടത്. പിടിയിലായ മൂന്നു പേര്‍ ഇറാനില്‍ നിന്നു സായുധ പരിശീലനം നേടിയവരാണ്. മറ്റു ഏഴു പേര്‍ ഇവരോടൊപ്പം ചേര്‍ന്ന് ഭീകരാക്രമണത്തിന് […]













