Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

gulf

Damam, gulf, Jeddah, Riyad

കൂടുതല്‍ തൊഴില്‍ മേഖലയില്‍ സ്വദേശിവത്ക്കരണം

റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികള്‍ കൂടുതല്‍ ചെയ്യുന്ന വിവിധ മേഖലകള്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. കോഫി ഷോപുകള്‍, ഹോട്ടലുകള്‍, മിനി മാര്‍ക്കറ്റുകള്‍, ഷോപിംഗ് മാളുകള്‍ എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം. എന്നാല്‍ സ്വദേശിവത്ക്കരണം എത്രശതമാനമാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുകയാണ് ലക്ഷ്യം. വിദ്യാഭ്യാസം, നിയമം തുടങ്ങിയ രംഗങ്ങളിലും കൂടുതല്‍ സ്വദേശികള്‍ക്ക് ജോലികണ്ടെത്തുകയാണ് ലക്ഷ്യം. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള ഏഷ്യന്‍ തൊഴിലാളികള്‍ ബിനാമി സംരംഭകരായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിനാമി സരംഭകരെ വിപണിയില്‍ നിന്നു ഇല്ലാതാക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. വിഷന്‍ 2030ന്റെ […]

Damam, gulf, Jeddah, Riyad

‘തഹ്‌സീന്‍ 2020’ പുരസ്‌കാരം വിതരണം ചെയ്തു

റിയാദ്: മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി ലോക മലയാളികള്‍ക്കായി സംഘടിപ്പിച്ച ‘തഹ്‌സീന്‍ 2020’ ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരത്തിലെ വിജയികള്‍ക്ക് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. പാണക്കാട് നടന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിജയികള്‍ക്ക പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ നിന്നു അഫീഫ ഹിജ (ഇന്ത്യ) ഒന്നാം സ്ഥാനവും നുഹ സാജിര്‍ (ഇന്ത്യ) രണ്ടാം സ്ഥാനവും ഹസ്‌ന ഷിബിനം (ഇന്ത്യ) മൂന്നാം

Damam, gulf, Jeddah, Riyad

ബ്രിട്ടന്റെ അസ്ട്രാസെനിക വാക്‌സിന്‍ സൗദിയില്‍

റിയാദ്: ബ്രിട്ടന്റെ അസ്ട്രാസെനിക വാക്‌സിന്‍ സൗദിയില്‍ ഉപയോഗിക്കാന്‍ അനുമതി. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ വികസിപ്പിച്ച വാക്‌സിന്‍ വിതരണത്തിനാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കിയത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെയും പഠനങ്ങളിലൂടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് വാക്‌സിനുകള്‍ക്ക് അംഗീകാരം. ഫാര്‍മസി വ്യവസായ രംഗത്തെ അന്താരാഷ്ട്ര ഗുണനിലവാരം ഉറപ്പുവരുത്തിയാണ് രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്നത്. ലോകത്ത് പല വാക്‌സിനുകളും ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണ്. അവയുടെ വിവിര വിശകലലനം പൂര്‍ത്തിയായിട്ടില്ല. സൗദിയില്‍ വാക്‌സിന്‍ അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ വാകസിന്‍ സൗദിയില്‍; 70 ലക്ഷം കൂടി എത്തിക്കും

റിയാദ്: ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സൗദിയിലെത്തി. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 30 ലക്ഷം ഓക്‌സ്ഫഡ് അസ്ട്രാസെനക്ക വാക്‌സിനുകളാണ് സൗദി അറേബ്യയില്‍ എത്തിയതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. വരും ദിവസങ്ങളില്‍ 70 ലക്ഷം ഡോസുകളും സൗദിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. റിയാദ്: ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സൗദിയിലെത്തി. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 30 ലക്ഷം ഓക്‌സ്ഫഡ് അസ്ട്രാസെനക്ക വാക്‌സിനുകളാണ് സൗദി അറേബ്യയില്‍ എത്തിയതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. വരും ദിവസങ്ങളില്‍ 70 ലക്ഷം ഡോസുകളും സൗദിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഓക്‌സ്ഫഡ്

Damam, gulf, Jeddah, Riyad

ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായവര്‍ക്ക് കേളിയുടെ സഹായം

റിയാദ്: മാസങ്ങളായി ജോലിയും ശമ്പളവും ഭക്ഷണമില്ലാതെ ദുരിതത്തിലായ പ്രവാസി മലയാളികളെ കേളി കലാസാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലില്‍ നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി സുഭാഷ്, തൃശ്ശുര്‍ സ്വദേശി സുരേഷ് എന്നിവരെയാണ് നേതൃത്വത്തില്‍ നാട്ടിലെത്തിച്ചത്. റിയാദ് സുലൈയിലെ സ്വകാര്യ കമ്പനി തൊഴിലാളികളായ ഇവര്‍ക്ക് ജോലി ചെയ്ത നാലു മാസത്തെ ശമ്പളം ലഭിച്ചിരുന്നില്ല. ജോലിയും ശമ്പളവുമില്ലാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ ആഹാരം പാചകം ചെയ്യുന്നതിനുള്ള സാധനങ്ങളും പാചക വാതകവും എത്തിച്ചു നല്‍കി. തുടര്‍ന്ന്

Damam, gulf, Jeddah, Riyad

സ്‌ട്രൈഡ്‌സ് ടു സക്‌സസ്: ഐ സി എഫ് വെബിനാര്‍

റിയാദ്: വിദ്ദ്യാര്‍ത്ഥികള്‍ക്കായി സ്‌ട്രൈഡ്‌സ് ടു സക്‌സസ് എന്ന പേരില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് എക്‌സാം ഓറിയന്റേഷന്‍ കൗണ്‍സിലിംഗ് വെബ്‌നാര്‍ സംഘടിപ്പിച്ചു. നിര്‍ഭയത്തോടെയും മന:സംഘര്‍ഷമില്ലാതെയും ഓണ്‍ലൈന്‍ പരീക്ഷികള്‍ അഭിമുഖീകരിക്കുന്നതിന് 7 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി കൂട്ടുകാരൊപ്പമില്ലാതെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കുമ്പോഴുണ്ടാകുന്ന മാനസിക, ശാരീരിക പ്രയാസങ്ങളെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയും മന:ശാസ്ത്രപരമായ നുറുങ്ങുകളും വിശകലനം ചെയ്തു. മീം എജ്യൂടെക് സി.ഇ.ഓ. ഡോ: അബ്ദുല്‍

Damam, gulf, Jeddah, Riyad

കൊവിഡ് സന്നദ്ധ പ്രവര്‍ത്തകരെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആദരിച്ചു

സകാക്ക: കൊവിഡ് കാലത്ത് സന്നദ്ധ സേവനം നടത്തിയവരെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അല്‍ ജൗഫ് ഘടകം ആദരിച്ചു. ഭക്ഷണം, വൈദ്യസഹായം, യാത്രാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിന് നേതൃത്വം നല്‍കിയവരെയാണ് ആദരിച്ചത്. അല്‍ ജൗഫ് കുടുംബ കൂട്ടായ്മ, സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നജീബ് വള്ളക്കടവ്, ഷാഫി കലന്തര്‍ മംഗലാപുരം എന്നിവര്‍ക്കു പ്രശംസാ പത്രം സമ്മാനിച്ചു. പരിപാടിയില്‍ ഫ്രറ്റേണിറ്റി ഫോറം അല്‍ ജൗഫ് പ്രസിഡന്റ് ഹനീഫ് തൊഴുപ്പാടം, സെക്രട്ടറി ഷഫീഖ് കൗസരി പത്തനാപുരം, ദിലീപ് വള്ളക്കടവ്, ഹസ്സന്‍ മടപ്പള്ളി, ആബിദ്

Damam, gulf, Jeddah, Riyad

‘നെയ്പായസം’ വിളമ്പി ബ്ലൂംറീഡ്‌സ്

റിയാദ്: കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിന് റിയാദ് ചില്ലയുടെ ‘ബ്ലൂംറീഡ്‌സ്’പുനരാരംഭിച്ചു. മാധവിക്കുട്ടിയുടെ കഥ ‘നെയ്പായസ’ ത്തിന്റെ ആസ്വാദനം അവതരിപ്പിച്ച് അല്‍ന എലിസബത്ത് ജോഷി ഉദ്ഘാടനം ചെയ്തു. അഖില്‍ ഫൈസല്‍ മോഡറേറ്ററായിരുന്നു. ആര്‍ കെ നാരായണന്റെ നോവല്‍ത്രയങ്ങളിലെ ആദ്യ നോവല്‍ ‘സ്വാമി ആന്‍ഡ് ഫ്രണ്ട്‌സ്’ ഇസ്സ ഫാത്തിമ കുഞ്ചിസ് അവതരിപ്പിച്ചു. മാര്‍ക്കസ് സുസാക് രചിച്ച ‘ദ ബുക്ക് തീഫ്’ നോവലിന്റെ ആസ്വാദനം ഫാത്തിമ സഹ്‌റയും ലോകമെമ്പാടുമുള്ള കുട്ടികളുടെ ഹൃദയം കവര്‍ന്ന നോവല്‍ ജോഹന്നാ സ്‌പൈറിയുടെ ‘ഹെയ്ദി’ യുടെ വായന

Damam, gulf, Jeddah, Riyad

ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലുളളവര്‍ക്ക് സൗദിയിലേക്ക് വിലക്ക്

റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് പ്രഖ്യാപിച്ചു. ഫെബ്രുവരി 3 രാത്രി 9 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുക. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പരിഗണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കു പുറമെ ഇന്ത്യക്കു പുറമെ യുഎഇ, അര്‍ജന്റീന, ജര്‍മ്മനി, അമേരിക്ക, ഇന്തോനേഷ്യ, ഐര്‍ലന്റ്, പാക്കിസ്ഥാന്‍, യുകെ, തുര്‍ക്കി, ദക്ഷിണ ആഫ്രിക്ക, സ്വീഡന്‍, ഫ്രാന്‍സ്, ലെബനന്‍, ഈജിപ്ത്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളള പൗരന്‍മാര്‍ക്കും വിലക്ക്

Damam, gulf, Jeddah, Riyad

തവക്കല്‍നാ ആപ് നിര്‍ബന്ധം; നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി

റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുശക്തമാക്കുന്നതിന്റെ ഭാഗമായി റിയാദിലും തവക്കല്‍നാ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി. പൊതുയിടങ്ങള്‍, ഷോപ്പിംഗ് മാള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ തവക്കല്‍നാ ആപ്പ് ഇന്‍സ്റ്റാള്‍ചെയ്യണമെന്ന് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ പൗരന്‍മാരും ആപ് ഡൗണ്‍ലോഡ് ചെയ്യണം. കൊവിഡ് പ്രോടോകോള്‍ പൂര്‍ണമായും ഉറപ്പുവരുത്തുന്നതിന് പരിശോധന തുടരും. ഇതിനായി പ്രത്യേക ഓഫീസ് തുറക്കും. വിവാഹാഘോഷങ്ങള്‍, അനുശോചന ചടങ്ങുകള്‍, പള്ളികളിലെ നിസ്‌കാരം

Damam, gulf, Jeddah, Riyad

കുതിപ്പിനൊരുങ്ങി റിയാദ് മെട്രോ

റിയാദ്: തലസ്ഥാന നഗരിയെ ബന്ധിപ്പിക്കുന്ന റിയാദ് മെട്രോ ഈ വര്‍ഷം സര്‍വീസ് ആരംഭിക്കും. പരീക്ഷണ ഓട്ടം ആരംഭിച്ച മെട്രോയുടെ അവസാനവട്ട പണികളാണ് ഇപ്പോള്‍ നടക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുളള ആദ്യ ഘട്ടം സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് റിയാദ് റോയല്‍ കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും നീളം കൂടിയ മെട്രോയാണ് റിയാദില്‍ സജ്ജമാകുന്നത്, 176 കിലോമീറ്ററാണ് ദൈര്‍ഘ്യം. കൊവിഡിനെ തുടര്‍ന്നു നിര്‍മാണത്തില്‍ മന്ദത നേരിട്ടെങ്കിലും ഇപ്പോള്‍ ദ്രുതഗതിയിലായിട്ടുണ്ട്. തലസ്ഥാന നഗരിയുടെ ഭാവിയിലെ വളര്‍ച്ച പരഗണിച്ചാണ് മെട്രോ രൂപകല്പ്പന ചെയ്തിട്ടുളളത്.ജന സാന്ദ്രതയനുസരിച്ച്

Damam, gulf, Jeddah, Riyad

ഭിന്നിച്ചു നിന്നുള്ള പ്രതിരോധങ്ങള്‍ ഫലപ്രദമാവില്ല: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

റിയാദ്: രാഷ്ട്രീയത്തിന് അതീതമായ ശാക്തീകരണത്തിലൂടെ മാത്രമെ സംഘപരിവാര ഫാസിസം പ്രതിരോധിക്കാന്‍ കഴിയുകയുളളൂവെന്ന് അന്‍സില്‍ മൗലവി. ഭിന്നിച്ചു നിന്നുള്ള പ്രതിരോധങ്ങള്‍ ഫലപ്രദമാവില്ല. ലക്ഷ്യബോധമുളള പൗരസമൂഹത്തിന് മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടിത്തുവാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച ‘ശാക്തീകരണത്തിനായി ഒന്നിക്കുക’ അംഗത്വ കാമ്പയിന്റെ ഭാഗമായി ഷിഫ ബ്ലോക്ക് പുതിയ പ്രവര്‍ത്തകര്‍ക്കു ഒരുക്കിയ സ്വികരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫാസിസത്തിന്റെ കടന്നുകയറ്റം ഇന്ത്യയുടെമഹത്തായ ജനാധിപത്യത്തിന്റെ തകര്‍ച്ചയെയാണ് കാണിക്കുന്നെതെന്ന് യോഗം ഉദ്ഘാടനം ചെയ്ത സോഷ്യല്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ ശൈത്യം കനക്കുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ശീതകാറ്റും ആലിപ്പഴ വര്‍ഷവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. റിയാദ് നഗരത്തില്‍ ഇന്നലെ രാത്രി എട്ട് ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപനില. രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ സാമാന്യം ശക്തമായ ശീതകാറ്റ് ഈ ആഴ്ച അനുഭവപ്പെടും. ചിലയിടങ്ങളില്‍ ശക്തമായ കാറ്റു വീശാനും മഴ പെയ്യാനും സാധ്യതയുണ്ട്. ദമ്മാം, റിയാദ് പ്രവിശ്യകളില്‍ ഏതാനും ദിവസം മഴ തുടരും. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ അറാര്‍, റഫ്അ എന്നിവിടങ്ങളില്‍ ശക്തമായ ശീതകാലാവസ്ഥ അനുഭവപ്പെടും. തുറൈഫില്‍

Damam, gulf, Jeddah, Riyad

അതിരു സംരക്ഷിക്കുന്ന സൈനികര്‍ക്കു തുല്യമാണ് കതിരു കാക്കുന്ന കര്‍ഷകര്‍: മനുഷ്യ ജാലിക

ബുറൈദ: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ് ഐ സി) ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി ‘മനുഷ്യജാലിക’ എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തിലാണ് കൂട്ടായ്മ ഒരുക്കിയത്. അതിരു സംരക്ഷിക്കുന്ന സൈനികര്‍ക്കു തുല്യമാണ് കതിരു കാക്കുന്ന കര്‍ഷകര്‍. രാജ്യം ഭരിക്കുന്ന ഭരണകൂടങ്ങളുടെ കൈയ്യിലെ കളിപ്പാവകകളായി രാജ്യത്തെ ജനങ്ങളെ കാണരുതെന്ന് മനുഷ്യജാലിക ആവശ്യപ്പെട്ടു. ഇന്ത്യയുടെ സൗന്ദര്യം ബഹുസ്വരതയാണ്. ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണമെന്നും മനുഷ്യജാലിക ആഹ്വാനം ചെയ്തു. പരിപാടി അബ്ദുസമദ് വേങ്ങുര്‍ ഉദ്ഘടനം ചെയ്തു.

Scroll to Top