‘കേളിയിലൂടെ കേരളത്തിലേക്ക്’ സൗജന്യ വിമാന ടിക്കറ്റ്
റിയാദ്: സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 100 പ്രവാസി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്ന പദ്ധതിയുമായി റിയാദ് കേളി കലാ സാംസ്‌കാരികവേദി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍, രോഗബാധിതരായവര്‍ തുടങ്ങി അര്‍ഹരായ 100 പ്രവാസി തൊഴിലാളികള്‍ക്കാണ് ‘കേളിയിലൂടെ കേരളത്തിലേക്ക്’പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്നതെന്ന് സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയകാലത്ത് ദുരിതാശ്വാസം എത്തിക്കുന്നതിനും നിതാഖത്തിനെ തുടര്‍ന്നു പ്രവാസികളുടെ തിരിച്ചുപോക്കു സമയത്തും കേളിയോട് സഹകരിച്ച സുമനസ്സുകളുടെ സഹായത്തോടെയാണ് പദ്ധതിയും നടപ്പിലാക്കുക. […]












