സോഷ്യല്‍ മീഡിയാ പരസ്യം: ലൈസന്‍സ് നേടിയില്ലെങ്കില്‍ 10 മില്യണ്‍ റിയാല്‍ പിഴ
റിയാദ്: വ്യാപാര പരസ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് വ്യക്തികളും സ്ഥാപനങ്ങളും ലൈസന്‍സ് നേടണമെന്ന്് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ. വ്യാപാര സ്ഥാപനങ്ങളുടെ പരസ്യം വ്യക്തികളാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ അവര്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന് പരസ്യ ധാതാവ് ഉറപ്പുവരുത്തണം. ലൈസന്‍സ് ഇല്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, യുട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിന് കമ്മീഷന്റെ മീതാഖ് പ്ലാറ്റ്‌ഫോം വഴി ലൈസന്‍സ് നേടണം. കമ്മീഷന്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. […]













