ശുചിത്വവും മാസ്‌കും പകര്‍ച്ച വ്യാധികള്‍ ഗണ്യമായി കുറച്ചു ഡോ: തമ്പാന്‍
നൗഫല്‍ പാലക്കാടന്‍ റിയാദ്: കൊവിഡ് പശ്ചാത്തലത്തില്‍ മാസ്‌ക് ഉപയോഗിക്കുന്നതും വ്യക്തി ശുചിത്വം പാലിക്കുന്നതും പകര്‍ച്ചവ്യാധികള്‍ ഗണ്യമായി തടയാന്‍ കഴിഞ്ഞതായി സഫ മക്കയിലെ ഡോ.തമ്പാന്‍. കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുന്ന വേളയില്‍ സാധാരണയായി കണ്ടു വരുന്ന അലര്‍ജി, ശ്വാസ തടസ്സം തുടങ്ങിയ രോഗങ്ങള്‍ കുറഞ്ഞു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകളില്‍ അലര്‍ജിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നത്. കാലാവസ്ഥ മാറ്റം അറിയിച്ചു കൊണ്ടുള്ള പൊടിക്കാറ്റും മഴയും മുന്‍കാലത്തെ അപേക്ഷിച്ചു ഈ വര്‍ഷം വളരെ കുറവാണ് അനുഭവപ്പെട്ടത്, ഇതു […]













