Sauditimesonline

HAJJ PERMIT
ഹജ്ജ് അനുമതിപ്പത്രം ഇല്ല; ആറു പേരെ കസ്റ്റഡിയിലെടുത്തു
Damam, gulf, Jeddah, Riyad

അസ്ട്രസെനെക്ക, മോഡേണ: സൗദിയില്‍ രണ്ട് വാക്‌സിനുകള്‍ക്കു കൂടി അംഗീകാരം

റിയാദ്: ഫൈസര്‍ വാക്‌സിന് പുറമെ സൗദി ആരോഗ്യ മന്ത്രാലയം രണ്ട് കൊവിഡ് വൈറസ് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കി. അസ്ട്രസെനെക്ക, മോഡേണ എന്നീ വാക്‌സിനുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ഫൈസര്‍ വാക്‌സിന്‍ അംഗീകരിച്ചതിന് ശേഷം ഡിസംബര്‍ 15ന് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മൂന്നുലക്ഷം പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. ഇവരില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാന്‍ താല്‍പര്യമുളളവര്‍ […]

Damam, gulf, Jeddah, Riyad

സൗദിയില്‍ കാര്‍ഷികപ്പെരുമയുടെ ശൈത്യകാല വിപണനോത്സവം

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദിയുടെ കാര്‍ഷികപ്പെരുമയും വിളകളുടെ വൈവിധ്യവും വിളംബരം ചെയ്ത ‘കര്‍ഷക വിപണി’ വേറിട്ട അനുഭവമായി. പൗരാണിക നഗരമായ ദരിയ്യയാണ് വിപണി ഒരുക്കിയത്.. ‘ഭൂമിയുടെ നന്മകളില്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’ എന്ന പ്രമേയത്തില്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മേള അരങ്ങേറിയത്. വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, കര്‍ഷകര്‍, തുടങ്ങി നൂറുകണക്കിന് ആളുകളാണ് മേള സന്ദര്‍ശിക്കാനെത്തിയ്. വിവിധയിനം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കുന്ന ചന്തയില്‍ പ്രവേശനം സൗജന്യമായിരുന്നു. ദരിയ്യ നഗരത്തിനടുത്തുളള മൈതാനിയിലെത്തി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവരെ റാസ് അല്‍നാമ തോട്ടത്തില്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ വികസിപ്പിച്ച വാക്‌സിന്‍; പ്രീക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയായി

റിയാദ്: സൗദി അറേബ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ പ്രീക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി. ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കും.രാജ്യത്ത് വികസിപ്പിച്ച വാക്‌സിന്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റിബോഡകള്‍ ഉത്പ്പാദിപ്പിക്കാനുളള ശേഷി തെളിയിച്ചിട്ടുണ്ടെന്ന് ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ഡോ. ഈമാന്‍ അല്‍ മന്‍സൂര്‍ പറഞ്ഞു. ഇമാം അബ്ദുള്‍റഹ്മാന്‍ ബിന്‍ ഫൈസല്‍ യൂണിവേഴ്‌സിറ്റിയുമായീടെ കീഴിലുളള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ആണ് വാക്‌സിന്‍ വികസിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രാലയം വാക്‌സിന്‍ വികസന പദ്ധതിക്ക് ധനസഹായം നല്‍കിയിരുന്നു.

Damam, gulf, Jeddah, Riyad

സൗദിയില്‍ വനിതാ ജഡ്ജിമാരെ നിയമിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ കോടതികളില്‍ വനിതാ ജഡ്ജിമാരെ നിയമിക്കുന്നു. സ്ത്രീശാക്തീകരണ പദ്ധതികളുടെഭാഗമായാണ് വനിതകള്‍ക്ക് നിയമനമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ വനിതാ ശാക്തീകരണ വിഭാഗം അണ്ടര്‍ സെക്രട്ടറി ഹിന്ദ് അല്‍ സാഹിദ് പറഞ്ഞു, നീതിന്യായ മന്ത്രാലയത്തിന് കീഴില്‍ നിരവധി വനിതകളെ നേരത്തെ നിയമിച്ചിരുന്നു. യോഗ്യതയുളള വനിതകള്‍ക്ക് അഭിഭാഷകരായും നോട്ടറിയായും സേവനം അനുഷ്ടിക്കാന്‍ അനുമതിയും നല്‍കിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ അനുവദിക്കുന്നതിലും സംരക്ഷിക്കുന്നതിലും രാജ്യം ഏറെ മുന്നോട്ടുപോയി. പ്രത്യേകിച്ചു തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad

കൊവിഡ് മുന്‍നിര പോരാളികളെ എസ് എം എസ് ആദരിച്ചു

റിയാദ്: കൊവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തിയവരെ റിയാദ് ഷിഫാ മലയാളി സമാജം ആദരിച്ചു. കുടുംബ സഹായ ഫണ്ടും ചികിത്സാ സഹായവും ഉള്‍പ്പെടെ വിവിധ ധനസഹായവും വിതരണം ചെയ്തു. മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സൗഹാര്‍ദത്തിന്റെ സഹകരണം മാതൃകയാക്കിയവരാണ് പ്രവാസ ലോകത്തെ മലയാളികളെന്ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത ഷിഹാബ് കൊട്ടുകാട് പറഞ്ഞു. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ കൊവിഡ് കാലത്ത് കൈകോര്‍ത്തത് നിരവധി മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനും സാന്ത്വനം നല്‍കാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ്

Damam, gulf, Jeddah, Riyad

ഹൂതികളെ ഭീകരരായി പ്രഖ്യാപിക്കും; സൗദി സ്വാഗതം ചെയ്തു

റിയാദ്: യമനിലെ ഹൂതികളെ ഭീകരായി പ്രഖ്യാപിക്കാനുളള അമേരിക്കന്‍ തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര സമാധാനത്തിന് ഹൂതികള്‍ ഭീഷണിയാണെന്നും സൗദി അറേബ്യ കുറ്റപ്പെടുത്തി. ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമെന്നും നേതാക്കളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അമേരിക്ക കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ അക്രമണങ്ങള്‍ അതിരുകടക്കുകയാണ്. ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതോടെ നിയമാനുസൃത യെമന്‍ സര്‍ക്കാരിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഹൂതികളുടെ ഇടപെടല്‍ യെമന്‍ ജനങ്ങളെ ദുരിതത്തിലേക്ക്

Damam, gulf, Jeddah, Riyad

റോഡും കാറും ഇല്ല; കാര്‍ബണ്‍ രഹിത നഗരം സൗദിയില്‍ ഒരുങ്ങുന്നു

റിയാദ്: സൗദി അറേബ്യയില്‍ റോഡുകളും മോട്ടോര്‍ കാറുകളും ഇല്ലാത്ത കാര്‍ബണ്‍രഹിത നഗരം ഒരുങ്ങുന്നു. ദി ലൈന്‍ എന്ന് നാമകരണം ചെയ്ത നഗരത്തില്‍ 10 ലക്ഷം ജനങ്ങള്‍ക്ക് താസ സൗകര്യം ഒരുക്കും. പദ്ധതിയുടെ ഉദ്ഘാടനം കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍വഹിച്ചു. സ്വപ്‌ന പദ്ധതിയായ നിയോം സിറ്റിയിലാണ് കാര്‍ബണ്‍ രഹിത നഗരം ഒരുങ്ങുന്നത്. കാര്‍ബണ്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കടുത്ത വെല്ലുവിളിയാണെന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇതിന് പുറമെ സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നു. ഇത്

Damam, gulf, Jeddah, Riyad

താടിയില്‍ മാസ്‌ക് ധരിച്ച ഒഐസിസി നേതാവിന് 1,000 റിയാല്‍ പിഴ

നൗഫല്‍ പാലക്കാടന്‍ റിയാദ്: മൂക്ക് മറയ്ക്കാതെ മാസ്‌ക് ധരിച്ചതിന് ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറക്കും സുഹൃത്തുകള്‍ക്കും പോലീസ് 1,000 റിയാല്‍ പിഴ ചുമത്തി. റിയാദ് നഗരത്തിന് പുറത്ത് ഹരീഖ് ഗ്രാമത്തില്‍ വാരാന്ത്യ അവധി ആഘോഷിക്കാന്‍ പോയ സംഘത്തിനാണ് പിഴ. ഓറഞ്ച് തോട്ടം സന്ദര്‍ശിച്ച് പുറത്തു കടക്കുന്നതിനിടെ കൊവിഡ് പ്രൊടോകോള്‍ പ്രകാരം ശരിയായി മാസ്‌ക് മൂന്നംഗ സംഘത്തിന് ആയിരം റിയാല്‍ വീതം പിഴ ചുമത്തിയത്. പൊലീസ് ഇഖാമ പരിശോധിച്ച്

Damam, gulf, Jeddah, Riyad

ഖത്തര്‍ പൗരന്‍മാര്‍ക്ക് അതിര്‍ത്തിയില്‍ ഊഷ്മള സ്വീകരണം

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കാനെത്തിയ ഖത്തര്‍ പൗരന്‍മാര്‍ക്ക് അതിര്‍ത്തിയില്‍ ഊഷ്മള സ്വീകരണം. സാല്‍വ അതിര്‍ത്തി ചെക് പൊയിന്റില്‍ പൂച്ചെണ്ട് നല്‍കിയാണ് ഉദ്യോഗസ്ഥര്‍ ഖത്തര്‍ പൗരന്‍മാരെ വരവേറ്റത്. ഉപരോധം പിന്‍വലിച്ചതിന് ശേഷം കരാതിര്‍ത്തിയായ സാല്‍വ വഴി ആദ്യമെത്തിയത് ഖത്തര്‍ പൗരനായ അബ്ദുല്ല മുഹമ്മദ് ബിന്‍ ദഹ്‌റൂജ് ആണ്. മൂന്നര വര്‍ഷത്തിലേറെയായി തുടരുന്ന ഉപരോധം പിന്‍ വലിച്ചതോടെ ഇരു രാജ്യങ്ങളില്‍ നിന്നും വിവാഹ ബന്ധം സ്ഥാപിച്ചവരും ആഹ്‌ളാദത്തിലാണ്. സാല്‍വ വഴി ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഉപരോധത്തിന് മുമ്പ് കടന്നു പോയിരുന്നത്.

Damam, gulf, Jeddah, Riyad

സാല്‍വയില്‍ കൊവിഡ് ഹെല്‍ത് സെന്റര്‍ സ്ഥാപിച്ചു

റിയാദ്: സൗദി-ഖത്തര്‍ അതിര്‍ത്തിയായ സാല്‍വയില്‍ കൊവിഡ് ഹെല്‍ത് സെന്റര്‍ സ്ഥാപിച്ചു. സൗദി ആരോഗ്യ മന്ത്രാലയമാണ് സെന്റര്‍ സ്ഥാപിച്ചത്. അതിര്‍ത്തി വഴി വാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകയും അതിര്‍ത്തികള്‍ തുറക്കുകയും ചെയ്തതോടെ സല്‍വ അതിര്‍ത്തി വഴി സൗദിയിലേക്ക് ഖത്തര്‍ വാഹനങ്ങള്‍ പ്രവേശിച്ചു തുടങ്ങി. ഖത്തര്‍ പൗരന്മാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ ആരോഗ്യ നടപടികളും മന്ത്രാലയം പുറപ്പെടുവിച്ചു. രാജ്യത്തെത്തുന്നവര്‍ കൊവിഡ് പരിശോധന നടത്തി മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം. ഹോം ക്വാറന്റൈനില്‍

Damam, gulf, Jeddah, Riyad

സല്‍മാന്‍ രാജാവ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഭരണ നേതൃത്വത്തിലെ പ്രമുഖരും രാജകുടുംബാംഗങ്ങളും വാക്‌സിന്‍ സ്വീകരിച്ചു. ഇതോടെ ആരോഗ്യ മന്ത്രാലയം നത്തെുന്ന വാക്‌സിന്‍ വിതരണ ക്യാമ്പയിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സല്‍മാന്‍ രാജാവ് നിയോം സിറ്റിയിലാണ് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. രാജ്യത്ത് ഒന്നര ലക്ഷത്തിലധികം ആളുകള്‍ മൂന്നാഴ്ചക്കിടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും കഴിഞ്ഞ ദിവസം വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, ഹൈ റിസ്‌ക് വിഭാഗത്തിലുളളവര്‍, 60

Damam, gulf, Jeddah, Riyad

യുഎഇ-സൗദി കെഎംസിസി സൗജന്യ ബസ് സര്‍വീസ്; ആദ്യ സംഘം റിയാദില്‍

റിയാദ്: യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സൗദിയിലേക്ക് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തി കെഎംസിസി. പ്രത്യേക ബസിലെത്തിയ യാത്രക്കാരെ റിയാദില്‍ കെഎംസിസി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. അല്‍ ഐനില്‍ കെഎംസിസി ഒരുക്കിയ ഷെല്‍ട്ടറില്‍ കഴിഞ്ഞിരുന്നവരാണ് ആദ്യ സംഘത്തില്‍ റിയാദിലെത്തിയത്. 55 സീറ്റുളള ബസ്സില്‍ കൊവിഡ് പ്രോടോകോള്‍ പ്രകാരം 27 പേരാണ് യാത്ര ചെയ്തത്. 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി സൗദിയിലേക്ക് വിമാന മാര്‍ഗം വരുന്നതിന് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പാക്കേജില്‍ യുഎഇയിലെത്തിയ മലയാളികള്‍ അതിര്‍ത്തി അടച്ചതോടെ കുടുങ്ങിയിരുന്നു. അതിര്‍ത്തി തുറന്നെങ്കിലും വിമാന

Damam, gulf, Jeddah, Riyad

എസ്എംഎസ്-ബിപിഎല്‍ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: ശിഫാ മലയാളി സമാജം (എസ്എംഎസ് പുതുവര്‍ഷ കലണ്ടര്‍ എന്‍ ആര്‍ കെ ഫോറം ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള പ്രകാശനം ചെയ്തു. ബിപിഎല്‍ കാര്‍ഗോ പ്രതിനിധി ബിപിന്‍ ഏറ്റുവാങ്ങി. സമാജം പ്രസിഡന്റ് ഇല്യാസ് സാബു അധ്യക്ഷത വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Damam, gulf, Jeddah, Riyad

മാര്‍ച്ച് 31 മുതല്‍ ഗതാഗത നിയന്ത്രണം പിന്‍വലിക്കും; ഇന്ത്യയില്‍ നിന്നു നേരിട്ടു സര്‍വീസിന് സാധ്യത

റിയാദ്: സൗദി അറേബ്യയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മാര്‍ച്ച് 31 മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്ന് റിപ്പോനട്ട്. നിയന്ത്രണം പൂര്‍ണമായും എടുത്തു കളയുന്നതോടെ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാ നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കുന്നത് വിദഗ്ദ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചായിരിക്കും. കൊവിഡ് പകര്‍ച്ചവ്യാധി നിയന്ത്രണ വിയേധയമാവുകയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയും വേണം. അല്ലാത്ത സാഹചര്യത്തില്‍ ഗതാഗത നിയന്ത്രണം പിന്‍വലിക്കുന്നത് പുനപരിശോധിക്കും.

Scroll to Top