സൗദി ഫലസ്തീനികള്‍ക്കൊപ്പം; പശ്ചിമേഷ്യന്‍ സമാധാനത്തെ പിന്തുണക്കും: മന്ത്രി സഭാ
റിയാദ്: ഫലസ്തീന്‍ പ്രദേശങ്ങളില്‍ ജൂത കുടിയേറ്റ കോളനികളുടെ നിര്‍മാണം ഇസ്രായില്‍ അവസാനിപ്പിക്കണമെന്ന് സൗദി മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിദേശ നയം ഫലസ്തീനികള്‍ക്കൊപ്പമാണെന്നും മന്ത്രി സഭ വ്യക്തമാക്കി. അറബികളുടെ അടിസ്ഥാന പ്രശ്‌നമാണ് ഫലസ്തീനില്‍ നടക്കുന്ന അധിനിവേശം. സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ കാലം മുതല്‍ ഫലസ്തീന്‍ പ്രശ്‌നത്തിനു വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ മടിച്ചിട്ടില്ല. രാജ്യത്തിന്റെ വിദേശ നയത്തില്‍ ഏറ്റവുമധികം പിന്തുണ നല്‍കുന്നത് ഫലസ്തീന്‍ പ്രശ്‌നത്തിനാണ്. പശ്ചിമേഷ്യന്‍ സമാധാനത്തെ സൗദി അറേബ്യ പിന്തുണക്കും. അറബ് സമാധാന പദ്ധതി […]














