വീട്ടമ്മമാര്‍ക്ക് വേതനം നടപ്പിലാക്കണം: കേളി
റിയാദ്: വീട്ടമ്മമാരുടെ അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കണമെന്നും ഇടതുമുന്നണി പ്രകടന പത്രികയില്‍ പറഞ്ഞ വീട്ടമ്മമാര്‍ക്കുള്ള വേതനം നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കണമെന്നും കേളി കുടുംബവേദി പ്രസിഡന്റ് പ്രിയാ വിനോദ്. കേളി സംഘടിപ്പിച്ച സര്‍വ്വരാജ്യ തൊഴിലാളി ദിനാചരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയുടെ 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ഈ വര്‍ഷത്തെ മെയ് ദിനം കടന്നു വരുന്നത്. രാജ്യത്തെ തൊഴിലാളി സമൂഹം നാളിതുവരെ നേരിട്ടില്ലാത്തത്ര ദുരിതത്തിലാണ്്. തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതി മുതലാളിത്ത അനുകൂല നിലപാടാണ് ഭരണകൂടം നടത്തിവരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ […]














