ചാവക്കാട്ടുകാര്‍ ഒത്തുകൂടി; ആഘോഷമൊരുക്കി ‘നമ്മളോത്സവം’
റിയാദ്: നമ്മള്‍ ചാവക്കാട്ടുകാര്‍ സൗദി ചാപ്റ്റര്‍ ‘നമ്മളോത്സവം 2024’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എക്‌സിറ്റ് 18 ലെ യാനബി വിശ്രമകേന്ദ്രത്തില്‍ ചവക്കാട്ടുകാരും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അഥിതികളും പങ്കെടുത്തു. ഷാജഹാന്‍ ചാവക്കാട് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഔട്ട് ഡോര്‍ മത്സരങ്ങള്‍ ഫൈസല്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. ഷാഹിദ് അറക്കല്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. ഫായിസ് ബീരാന്‍, ഫാറൂഖ് കുഴിങ്ങര ഫെര്‍മിസ് മടത്തൊടിയില്‍, സുരേഷ് വലിയ പറമ്പില്‍, സിറാജുദ്ധീന്‍ ഓവുങ്ങല്‍, ഫവാദ് കറുകമാട്, മനാഫ് പാടൂര്‍ എന്നിവര്‍ മത്സങ്ങള്‍ നിയന്ത്രിച്ചു. […]














