Sauditimesonline

watches
Damam, gulf, Jeddah, Riyad

കാര്‍ പാഞ്ഞുകയറി പ്രവാസി മരിച്ചു; ലൈസന്‍സ് ഇല്ലാത്ത വിദ്യാര്‍ഥി കസ്റ്റഡിയില്‍

അല്‍ഹസ്സ: ഈജിപ്ഷ്യന്‍ വിദ്യാര്‍ഥിയുടെ അപകടകരവുമായ കാര്‍ ഡ്രൈവിംഗ് വഴിയാത്രക്കാരനായ തമിഴ്‌നാട് സ്വദേശിയുടെ ജീവനെടുത്തു. തിരുച്ചിറപ്പള്ളി സ്വദേശി ഗണപതി (56) ആണ് അല്‍ഹസ്സ സനയ്യ റോഡില്‍ വാഹനാപകടത്തില്‍ മരിച്ചത്. മകന്‍ വിജയ്, സഹോദരി പുത്രന്‍ ബാബു എന്നിവരോടൊപ്പം റോഡിലൂടെ നടന്നു പോകുന്നതിനിടെ ഗണപതിയെ പാഞ്ഞുവന്ന കാര്‍ ഇടിച്ചു തെറുപ്പിയ്ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ പ്രായപൂര്‍ത്തിയാകാത്ത ഈജിപ്ഷ്യന്‍ വിദ്യാര്‍ത്ഥി പിതാവിന്റെ കാര്‍ എടുത്തു ഓടിയ്ക്കുന്നതിനിടെ അമിത വേഗത മൂലം നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം […]

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

ലേണ്‍ ദി ഖുര്‍ആന്‍ സംഗമം മെയ് 3ന്; ഹനീഫ് കായക്കൊടി പങ്കെടുക്കും

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ 25-ാമത് ദേശീയ സംഗമം മെയ് 03ന് നടക്കും. റിയാദ് എക്‌സിറ്റ് 18ലെ തറാഹിദ് വിശ്രമ കേന്ദ്രം, അല്‍മനാഖ് ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലെ 5 വേദികളിലായാണ് സംഗമം. കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഹനീഫ് കായക്കൊടി, ജാമിയ നദവിയ ഡയറക്ടര്‍ ആദില്‍ അത്വീഫ് സ്വലാഹി, കബീര്‍ സലഫി പറളി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സൗദി അറേബ്യയിലെ മതസാമൂഹിക, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുക്കും. രാവിലെ 8:30ന് പ്രതിനിധി സംഗമം. ഉച്ചക്ക് 2.00ന്്

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi

മലയാളിയുടെ മൃതദേഹം മുംബയില്‍ കുടുങ്ങി; എയര്‍ ഇന്ത്യയുടെ അനാസ്ഥയെന്ന് പരാതി

റിയാദ്: തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്ക് റിയാദില്‍ നിന്ന് അയച്ച പ്രവാസി മലയാളിയുടെ മൃതദേഹം മുംബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ഏപ്രില്‍ 30ന് രാവിലെ സംസ്‌കരം നടത്താന്‍ തീരുമാനിച്ചിരുന്ന കൊല്ലം കൊട്ടാരം പുറേെപാക്കില്‍ സുധീര്‍ അബൂക്കറിന്റെ(44) മൃതദേഹമാണ് കുടുങ്ങിയത്. എയര്‍ ഇന്ത്യയുടെ അനാസ്ഥയും മൃതദേഹത്തോടുളള അനാദരവുമാണ് മൃതദേഹം മുംബയില്‍ കുടുങ്ങാന്‍ ഇടയാക്കിയതെന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് പറഞ്ഞു. ഏപ്രില്‍ 28ന് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദ് ഷുമൈസി ആശുപത്രിയിലായിരുന്നു സുധീറിന്റെ മരണം. അതിവേഗം നിയമ നടപടികള്‍

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

മദീന യൂനിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര സാംസ്‌കാരിക മേള

റിയാദ്: പന്ത്രണ്ടാമത് അന്താരാഷ്ട്ര സാംസ്‌കാരിക മേള മദീനയില്‍ ആരംഭിച്ചു. മദീന ഗവര്‍ണര്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ആശയവിനിമയം, ഐക്യം, പരസ്പര ധാരണ എന്നിവ വളര്‍ത്തിയെടുക്കാനാണ് സാംസ്‌കാരിക മേള. വിവിധ രാജ്യങ്ങളുടെ പവിലിയനുകള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. കൂട്ടുത്തരവാദിത്തം പ്രോത്സാഹിപ്പിക്കുകയും ഇസ്‌ലാമിക മൂല്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും മേള സഹായിക്കും. രാജ്യങ്ങള്‍ക്കിടയില്‍ ആശയ വിനിമയവും സഹവര്‍ത്തിത്വവും സമാധാനവും സൃഷ്ടിക്കാന്‍ വിവിധ പരിപാടികളാണ് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുളളത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും പ്രാദേശിക സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താന്‍ സാംസ്‌കാരിക

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

ഗാസ യുദ്ധം: അറബ്-അമേരിക്കന്‍ യോഗം റിയാദില്‍

റിയാദ്: ഗാസ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കാന്‍ അറബ്-അമേരിക്കന്‍ മന്ത്രി തല യോഗം റിയാദില്‍ നടന്നു. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അധ്യക്ഷത വഹിച്ചു. ഗാസയിലെ പുതിയ സംഭവവികാസങ്ങളും യുദ്ധം അവസാനിപ്പിക്കുന്നതിനും അടിയന്തിരമായി വെടിനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. അമേരിക്കന്‍ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കന്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബു ബിന്‍ സായിദ് അല്‍നഹ്‌യാന്‍, ജോര്‍ദാന്‍

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

ഡോ. അര്‍മാന്‍ ഫിറോസിനെ തലശ്ശേരി കൂട്ടായ്മ ആദരിച്ചു

റിയാദ്: വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെകനോളജിയില്‍ നിന്നു പിഎച്ഡി ബിരുദം നേടയ് ഡോ. അര്‍മാന്‍ ഫിറോസിനെ റിയാദ്-തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ ആദരിച്ചു. മലാസിലെ അല്മാസ് കോണ്‍ഫറന്‍സ് ഹാള്ളില്‍ നടന്ന പരിപാടിയില്‍ നിര്‍വാഹക സമിതി അംഗങ്ങളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ജോയിന്റ് സെക്രട്ടറിമാരായ റഫ്‌സാദ് വാഴയില്‍, മുഹമ്മദ് നജാഫ് എന്നിവര്‍ അവതാരകരായിരുന്നു. ഹൈമി അന്‍വര്‍ സാദത്ത് ഖിറാഅത്തു നടത്തി. ഇവന്റ് ഹെഡ് ഹാരിസ് പി സി സ്വാഗതവും അഫ്താബ് അമ്പിലായില്‍ നന്ദിയും പറഞ്ഞു. ജനറല്‍

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

അബ്ദുള്‍ നാസര്‍ കുട്ടിക്ക് കേളി യാത്രയയപ്പ്

റിയാദ്: ഇരുപത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്കു മടങ്ങുന്ന അബ്ദുള്‍ നാസര്‍ കുട്ടിക്ക് കേളി ബത്ഹ എരിയ സെന്‍ട്രല്‍ യൂണിറ്റ് യാത്രയയപ്പ് നല്‍കി. യൂണിറ്റ് അംഗമായ നാസര്‍കുട്ടി റിയാദിലെ അബാന കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ബത്ഹ സെന്‍ട്രല്‍ യൂണിറ്റ് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായ മനോജ് കിഴിശ്ശേരിയുടെ അധ്യക്ഷതയില്‍ കേളി ഓഫീസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ കേളി രക്ഷാധികാരി കമ്മറ്റി അംഗം സുരേന്ദ്രന്‍ കൂട്ടായി, കേന്ദ്ര കമ്മറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ

Damam, Jeddah, Riyad, saudi

ക്രിസ്റ്റിയാനോയെ കാണാന്‍ 1100 കി.മി. കാല്‍നടയാത്ര; സിവിന് റിയാദ് ടാക്കീസ് സ്വീകരണം

റിയാദ്: കാല്‍പന്ത് കമ്പം മൂത്ത് കാല്‍ നടയായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കാണാല്‍ ഷാര്‍ജയില്‍ നിന്നു 1100 കിലോമീറ്റര്‍ താണ്ടി റിയാദിലെത്തിയ മലയാളി യുവാവ് പി കെ സിവിന് സ്വീകരണം. 0്രകിസ്റ്റ്യാനോയ്‌ക്കൊപ്പം സെല്‍ഫി എടുത്ത് കൈഒപ്പ് വാങ്ങിയ കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി സ്വദേശി സിവിന് റിയാദ് ടാക്കിസ് സ്വീകരണം നല്‍കി. റോയല്‍ സ്‌പൈസി റെസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ സാമൂഹികപ്രവര്‍ത്തകനും ലോക കേരള സഭാ അംഗവുമായ ഇബ്രാഹിം സുബ്ഹാന്‍ ഉദ്ഘാടനം ചെയ്തു. ഉമറലി അക്ബര്‍, സജീര്‍ സമദ്, ഷൈജു പച്ച,

Damam, gulf, Jeddah, Riyad, saudi

ഒരാഴ്ചക്കിടെ 19,000 നിയമ ലംഘകര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 19,050 നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്‌റ്റെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇഖാമ നിയമങ്ങള്‍ ലംഘിച്ചതിന് 11,987 പേരെ അറസ്റ്റ് ചെയ്തു. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 4,367 പേരെയാണ് അറസ്റ്റ് ചെയ്തത്. തൊഴില്‍ നിയമം ലംഘിച്ചതിന് 2,696 പേരെ കസ്റ്റഡിയിലെടുത്തതായും മന്ത്രാലയം വ്യക്തമാക്കി. അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 1,011 പേരില്‍ 61 ശതമാനം എത്യോപ്യക്കാരും 36 ശതമാനം യെമനികളും

Damam, Jeddah, Riyad, saudi

സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം. രാജ്യദ്രോഹം, തീവ്രവാദം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് നുഅ്മാന്‍ ബിന്‍ അഫത്ത് ബിന്‍ മുദി അല്‍ ദാഫിരിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. രാജ്യത്തെ ഒറ്റിക്കൊടുക്കുക, സാമൂഹിക സുരക്ഷ തകര്‍ക്കുക, രാജ്യത്തിന്റെ സ്വരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്തുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയിരുന്നു. ഇത് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞ സാഹചര്യത്തിലാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്.  

Damam, Jeddah, Riyad, saudi

വോട്ട് അഭ്യര്‍ത്ഥിച്ച് ഒഐസിസി ‘കാളിംഗ് ബൂത്ത്’

റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ‘കാളിംഗ് ബൂത്ത്’ ശ്രദ്ധേയമായി. രാവിലെ അഞ്ചു മണിയോടെ പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസ് ആസ്ഥാനമായ റിയാദ് ബത്ഹയിലെ സബര്‍മതിയിലെത്തി മണ്ഡലത്തിലെ വോട്ടര്‍മാരെ ടെലിഫോണില്‍ വിളിച്ചു ഐക്യജനാധിപത്യ മുന്നണിക്ക് വോട്ടഭ്യര്‍ത്ഥിച്ചു. നാട്ടില്‍ പോളിംഗ് ബൂത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സൗദിയില്‍ ഒഐസിസിയുടെ കാളിംഗ് ബൂത്ത് തുറന്ന് വോട്ടര്‍മാരെ വിളിച്ചു തുടങ്ങി. ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്‍ ആദ്യ കാള്‍ വിളിച്ച്

Damam, Jeddah, Riyad, saudi

ഗള്‍ഫ് വിദ്യാര്‍ഥികള്‍ സംവരണം ഉപയോഗിക്കുന്നില്ല; എന്‍ഐടി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു

റിയാദ്: മതിയായ അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) പ്രവേശനത്തിന് ഗള്‍ഫ് പ്രവാസി വിദ്യാര്‍ഥികളുടെ സംവരണ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതായി വിദ്യാഭ്യാസ വിദഗ്ദര്‍. ഡയറക്ട് അഡ്മിഷന്‍ ഓഫ് സ്റ്റുഡന്‍സ് എബ്രോഡ് (ദാസ) സ്‌കീമില്‍ മൂന്ന് വിഭാഗങ്ങില്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ചില്‍ഡ്രന്‍ ഓഫ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് ഇന്‍ ഗള്‍ഫ് (സിഐഡബ്‌ളിയുജി) വിഭാഗത്തിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ സംവരണം. എന്നാല്‍ ഇതു സംബന്ധിച്ച് മതിയായ പരിജ്ഞാനം ഇല്ലാത്തതിനാല്‍

Damam, Jeddah, Riyad, saudi

പണാധിപത്യത്തിന് കളമൊരുക്കരുത്: കേളി

റിയാദ്: ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചയക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി കലാസാംസ്‌കാരിക വേദി. ജനാധിപത്യത്തിന്റെ മൂല്യം ഉള്‍ക്കൊണ്ട് ജനങ്ങള്‍ക്കായി ശബ്ദിക്കുന്നവര്‍ വേണം തെരഞ്ഞെടുക്കപ്പെടേണ്ടത്. ഓരോ വോട്ടര്‍മാരും അവരവരുടെ ആവലാതികളും വേവലാതികളും പിന്നിട്ട വഴികളും ഭാവിയെകുറിച്ചുള്ള പ്രതീക്ഷകളും ചേര്‍ത്തു വെച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇത്തരത്തില്‍ പതിനായിരങ്ങളുടെ പ്രതീക്ഷയാണ് ഓരോ വിജയിയും. വോട്ടര്‍മാരുടെ അശ്രദ്ധകൊണ്ട് തെറ്റായവര്‍ തിരഞ്ഞെടുക്കപ്പെട്ടുകൂടാ. പണത്തിനും, ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴിപ്പെടാത്തവരെ തെരഞ്ഞെടുക്കണം. ഓരോ വിജയിയും ഓരോ പൗരന്റെയും നാവാകണം. അതിനാല്‍ വോട്ടവകാശം

Damam, Jeddah, Riyad, saudi

കല മനുഷ്യന്റെതാണെന്നു വിളംബരം ചെയ്ത് കേളി മെഗാ തിരുവാതിര

റിയാദ്: പ്രവാസി സമൂഹത്തിന് വിസ്മയ കാഴ്ച സമ്മാനിച്ച് കേളി കുടുംബവേദി റിയാദില്‍ ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി. കേളി കലാസാംസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മലാസ് ലുലു റൂഫ് അരീനയില്‍ തിരുവാതിര ഒരുക്കിയത്. 96 വനിതകള്‍ പങ്കെടുത്ത തിരുവാതിരായില്‍ 20, 32, 44 എന്നിങ്ങനെ മൂന്ന് റൗണ്ടുകളായാണ് തിരുവാതിരകളിക്കാര്‍ അണിനിരന്നത്. മലയാള ഭാഷയെ ചിലങ്കകെട്ടിയാടിച്ച ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകി എന്ന കവിതയും എന്‍. കെ ദേശത്തിന്റെ ആനകൊമ്പന്‍ എന്ന കവിതയും കോര്‍ത്തിണക്കി ഇന്ദുമോഹനും സീബ കൂവോടുമാണ് തിരുവാതിര

Scroll to Top