Sauditimesonline

watches
Damam, gulf, Jeddah, Riyad, saudi

ഒരാഴ്ചക്കിടെ 19,000 നിയമ ലംഘകര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 19,050 നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്‌റ്റെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇഖാമ നിയമങ്ങള്‍ ലംഘിച്ചതിന് 11,987 പേരെ അറസ്റ്റ് ചെയ്തു. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 4,367 പേരെയാണ് അറസ്റ്റ് ചെയ്തത്. തൊഴില്‍ നിയമം ലംഘിച്ചതിന് 2,696 പേരെ കസ്റ്റഡിയിലെടുത്തതായും മന്ത്രാലയം വ്യക്തമാക്കി. അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 1,011 പേരില്‍ 61 ശതമാനം എത്യോപ്യക്കാരും 36 ശതമാനം യെമനികളും […]

Damam, Jeddah, Riyad, saudi

സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം. രാജ്യദ്രോഹം, തീവ്രവാദം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് നുഅ്മാന്‍ ബിന്‍ അഫത്ത് ബിന്‍ മുദി അല്‍ ദാഫിരിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. രാജ്യത്തെ ഒറ്റിക്കൊടുക്കുക, സാമൂഹിക സുരക്ഷ തകര്‍ക്കുക, രാജ്യത്തിന്റെ സ്വരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്തുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയിരുന്നു. ഇത് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞ സാഹചര്യത്തിലാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്.  

Damam, Jeddah, Riyad, saudi

വോട്ട് അഭ്യര്‍ത്ഥിച്ച് ഒഐസിസി ‘കാളിംഗ് ബൂത്ത്’

റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ‘കാളിംഗ് ബൂത്ത്’ ശ്രദ്ധേയമായി. രാവിലെ അഞ്ചു മണിയോടെ പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസ് ആസ്ഥാനമായ റിയാദ് ബത്ഹയിലെ സബര്‍മതിയിലെത്തി മണ്ഡലത്തിലെ വോട്ടര്‍മാരെ ടെലിഫോണില്‍ വിളിച്ചു ഐക്യജനാധിപത്യ മുന്നണിക്ക് വോട്ടഭ്യര്‍ത്ഥിച്ചു. നാട്ടില്‍ പോളിംഗ് ബൂത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സൗദിയില്‍ ഒഐസിസിയുടെ കാളിംഗ് ബൂത്ത് തുറന്ന് വോട്ടര്‍മാരെ വിളിച്ചു തുടങ്ങി. ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്‍ ആദ്യ കാള്‍ വിളിച്ച്

Damam, Jeddah, Riyad, saudi

ഗള്‍ഫ് വിദ്യാര്‍ഥികള്‍ സംവരണം ഉപയോഗിക്കുന്നില്ല; എന്‍ഐടി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു

റിയാദ്: മതിയായ അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) പ്രവേശനത്തിന് ഗള്‍ഫ് പ്രവാസി വിദ്യാര്‍ഥികളുടെ സംവരണ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതായി വിദ്യാഭ്യാസ വിദഗ്ദര്‍. ഡയറക്ട് അഡ്മിഷന്‍ ഓഫ് സ്റ്റുഡന്‍സ് എബ്രോഡ് (ദാസ) സ്‌കീമില്‍ മൂന്ന് വിഭാഗങ്ങില്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ചില്‍ഡ്രന്‍ ഓഫ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് ഇന്‍ ഗള്‍ഫ് (സിഐഡബ്‌ളിയുജി) വിഭാഗത്തിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ സംവരണം. എന്നാല്‍ ഇതു സംബന്ധിച്ച് മതിയായ പരിജ്ഞാനം ഇല്ലാത്തതിനാല്‍

Damam, Jeddah, Riyad, saudi

പണാധിപത്യത്തിന് കളമൊരുക്കരുത്: കേളി

റിയാദ്: ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചയക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി കലാസാംസ്‌കാരിക വേദി. ജനാധിപത്യത്തിന്റെ മൂല്യം ഉള്‍ക്കൊണ്ട് ജനങ്ങള്‍ക്കായി ശബ്ദിക്കുന്നവര്‍ വേണം തെരഞ്ഞെടുക്കപ്പെടേണ്ടത്. ഓരോ വോട്ടര്‍മാരും അവരവരുടെ ആവലാതികളും വേവലാതികളും പിന്നിട്ട വഴികളും ഭാവിയെകുറിച്ചുള്ള പ്രതീക്ഷകളും ചേര്‍ത്തു വെച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇത്തരത്തില്‍ പതിനായിരങ്ങളുടെ പ്രതീക്ഷയാണ് ഓരോ വിജയിയും. വോട്ടര്‍മാരുടെ അശ്രദ്ധകൊണ്ട് തെറ്റായവര്‍ തിരഞ്ഞെടുക്കപ്പെട്ടുകൂടാ. പണത്തിനും, ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴിപ്പെടാത്തവരെ തെരഞ്ഞെടുക്കണം. ഓരോ വിജയിയും ഓരോ പൗരന്റെയും നാവാകണം. അതിനാല്‍ വോട്ടവകാശം

Damam, Jeddah, Riyad, saudi

കല മനുഷ്യന്റെതാണെന്നു വിളംബരം ചെയ്ത് കേളി മെഗാ തിരുവാതിര

റിയാദ്: പ്രവാസി സമൂഹത്തിന് വിസ്മയ കാഴ്ച സമ്മാനിച്ച് കേളി കുടുംബവേദി റിയാദില്‍ ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി. കേളി കലാസാംസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മലാസ് ലുലു റൂഫ് അരീനയില്‍ തിരുവാതിര ഒരുക്കിയത്. 96 വനിതകള്‍ പങ്കെടുത്ത തിരുവാതിരായില്‍ 20, 32, 44 എന്നിങ്ങനെ മൂന്ന് റൗണ്ടുകളായാണ് തിരുവാതിരകളിക്കാര്‍ അണിനിരന്നത്. മലയാള ഭാഷയെ ചിലങ്കകെട്ടിയാടിച്ച ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകി എന്ന കവിതയും എന്‍. കെ ദേശത്തിന്റെ ആനകൊമ്പന്‍ എന്ന കവിതയും കോര്‍ത്തിണക്കി ഇന്ദുമോഹനും സീബ കൂവോടുമാണ് തിരുവാതിര

Damam, Jeddah, Riyad, saudi

ഷൈജു തോമസിന് റിയാദ് ടാകീസ് യാത്രയയപ്പ്

റിയാദ്: ഒന്നര പതിറ്റാണ്ടിലേറെ റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന റിയാദ് ടാക്കിസ് എക്‌സിക്യൂട്ടീവ് അംഗം ഷൈജു തോമസിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അനസ് വള്ളികുന്നം, സനു മാവേലിക്കര, ശിഹാബ് കൊട്ടുകാട്, അലി ആലുവ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു. സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളായ സി പി മുസ്തഫ, മുജീബ് കായംകുളം, സിബിന്‍ ഇഖ്ബാല്‍, സിദ്ദിഖ് തൂവൂര്‍,

Damam, Jeddah, Riyad, saudi

വോട്ടര്‍മാരെ ഫോണില്‍ വിളിച്ച് വോട്ടുറപ്പിക്കാന്‍ ‘കാളിംഗ് ബൂത്ത്’

റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ‘കാളിംഗ് ബൂത്ത്’ വോട്ട് ക്യാമ്പയിന്‍ നാളെ റിയാദ് ബത്ഹയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ റിയാദിലെ കോണ്‍ഗ്രസ്സ് ആസ്ഥാനമായ സബര്‍മതിയില്‍ ആരംഭിക്കുന്ന കാളിംഗ് ബൂത്ത് ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്‍ ഉത്ഘാടനം ചെയ്യും. പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന വോട്ടര്‍മാരുടെ വോട്ട് ഐക്യജനാധിപത്യ മുന്നണിക്ക് ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് മണ്ഡലം പ്രസിഡണ്ട് ഇസ്മായില്‍ ടി ടി പറഞ്ഞു. ഇതിനായി വോട്ടര്‍മാരുടെ വിവരങ്ങള്‍

Damam, Jeddah, Riyad, saudi

ഫാഷിസത്തിനെതിരെ യുഡിഎഫിന് വോട്ട്: പ്രവാസി വെല്‍ഫെയര്‍

റിയാദ്: വോട്ടെടുപ്പിന്റെ അവസാന നിമിഷം വരെയും ഫാഷിസത്തിനെതിരെ പൊരുതുവാനും സമ്മതിദാനാവകാശം കൃത്യമായി ഉപയോഗിക്കുവാനും പ്രവാസി വെല്‍ഫെയര്‍ സൗദി നാഷണല്‍ കമ്മറ്റി ആഹ്വാനം ചെയ്തു. തിരുവനന്തപുരം, തൃശൂര്‍ ലോകസഭ മണ്ധലം ഓണ്‍ലൈന്‍ കണ്‍വെന്‍ഷനിലാണ് വോട്ടര്‍മാരോട് അഭ്യര്‍ത്ഥന. തിരുവനന്തപുരത്തെയും തൃശൂരിലെയും യു.ഡി.എഫ് സ്ഥാനര്‍ത്ഥികളെ വിജയിപ്പിച്ചു ബി.ജെ.പിയുടെ സീറ്റ് മോഹങ്ങളെ തകര്‍ക്കാന്‍ പ്രവാസികള്‍ അവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും പ്രേരിപ്പിക്കണമെന്ന് അധ്യക്ഷത വഹിച്ച ദേശീയ പ്രസിഡന്റ് സാജു ജോര്‍ജ്ജ് പറഞ്ഞു. കേന്ദ്രകമ്മറ്റിയംഗവും സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റുമായ ഖലീല്‍ പാലോട് പ്രസംഗിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയടക്കം

gulf, Riyad

ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്; വിവേകത്തോടെ വോട്ട് രേഖപ്പെടുത്തണം

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബങ്ങളുടെ വോട്ട് നഷ്ടപ്പെടരുതെന്ന് ഒഐസിസി ഗ്‌ളോബല്‍ ട്രഷറര്‍ മജീദ് ചിങ്ങോലി. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടുതന്നെ ഓരോ വോട്ടും വിവേകത്തോടെ രേഖപ്പെടുത്തണം. വോട്ട് ചെയ്യാന്‍ കഴിയാത്ത പ്രവാസികള്‍ കുടുംബാംഗങ്ങളുടെ വോട്ട് ഐക്യമുന്നണിയ്ക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുണ്‍ണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ, കൊല്ല ജില്ലാ റിയാദ് ഒഐസിസി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നാഷണല്‍

gulf, Riyad

അറിവുത്സവത്തില്‍ നിവ്യ സിംനേഷിന് ‘റിയാദ് ജീനിയസ്’ കിരീടം

റിയാദ്: അറിവുത്സവത്തിന്റെ പൂരത്തിനൊടുവില്‍ അഞ്ച് പുരുഷ കേസരികളെ മുട്ടുകുത്തിച്ച് കണ്ണൂര്‍ സ്വദേശിനി നിവ്യ സിംനേഷ് ‘റിയാദ് ജീനിയസ്-2024’ കിരീടം നേടി. ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ് നയിച്ച പരിപാടിയിലാണ് റിയാദില്‍ പ്രവാസിയായ നിവ്യയുടെ നേട്ടം. കേളി കലാസാംസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലാസ് ലുലു റൂഫ് അരീനയില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിര്‍ത്തി നടന്ന പരിപാടിയില്‍ 357 പേര്‍ ആദ്യ റൗണ്ടില്‍ മാറ്റുരച്ചു. 16 ചോദ്യങ്ങളില്‍ നിന്നും കൂടുതല്‍ മാര്‍ക്ക് നേടിയ ആറുപേരാണ് ഫൈനല്‍

gulf, Riyad

‘വണ്‍ കാള്‍ വണ്‍ വോട്ട്’ റിയാദ് മലപ്പുറം യുഡിഎഫ് തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍

റിയാദ്: ഇന്ത്യ ജീവിക്കണോ മരിക്കണോ എന്ന ചോദ്യമുയരുന്ന വലിയൊരു തെരഞ്ഞെടുപ്പാണ് രാജ്യം നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്നു ഇറക്കി ഇന്ത്യയെ തിരിച്ചു പിടിക്കണം. മതേതരത്വം സംരക്ഷിക്കണം. ഇതിന് ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ മലപ്പുറം, പൊന്നാനി, വയനാട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

azhchavatam, Riyad

ഇന്ത്യയില്‍ ജനാധിപത്യം തിരിച്ചുപിടിക്കണം; ഇന്ത്യാ മുന്നണി അധികാരത്തിലെത്തണം

റിയാദ്: ലോക സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ജനാധിപത്യം തിരിച്ചുപിടിക്കാന്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ തിരിച്ചെത്തണമെന്ന് യുഡിഎഫ് തൃശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍. ബത്ഹ ഒഐസിസി ഓഫീസ് സബര്‍തിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ യുഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ വലപ്പാട് അധ്യക്ഷത വഹിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കോര്‍ഡിനേഷന്‍ കണ്‍വീനര്‍ സുരേഷ് ശങ്കര്‍ യോഗം ഉത്ഘാടനം ചെയ്തു. തൃശൂര്‍ പാര്‍ലിമെന്റ് സ്ഥാനാര്‍ഥികളായ കെ മുരളീധരന്‍, ആലത്തൂര്‍ സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, ചാലക്കുടി സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ തുടങ്ങിയവരുടെ വിജയം

Damam, gulf, Jeddah, Riyad

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റിയാദ് ഒഐസിസി നേതാക്കള്‍ കൊച്ചിയില്‍

കൊച്ചി: ലോകസഭാ സ്ഥാനാര്‍ഥി ഹൈബി ഈഡന് വോട്ട് അഭ്യര്‍ഥിച്ച് റിയാദിലെ ഒഐസിസി പ്രവര്‍ത്തകര്‍ എറണാകുളം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മറ്റി  വൈസ്‌ പ്രസിഡന്റ് സലിം കളക്കരയുടെ നേതൃത്വത്തില്‍ ഗ്‌ളോബല്‍ സെക്രട്ടറിമാരായ റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുംപാടം, കൊല്ലം ഒഐസിസി നേതാവ് അലക്‌സ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തുളളത്. നേരത്തെ ഹൈബി ഈഡനുമായി കൂടിക്കാഴ്ച നടത്തിയ സംഘം ഒഐസിസിയുടെ പിന്തുണ അറിയിച്ചു. എറണാകുളം ജഡ്ജസ് അവന്യൂവില്‍ നടന്ന പ്രചാരണ യോഗത്തിലും പങ്കെടുത്തു.

Scroll to Top