‘ആവണി-2023’ ഓണം ആഘോഷിച്ച് കേളി മലാസ്
റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റി ‘ആവണി-2023’ എന്ന പേരില്‍ ഓണം ആഘോഷിച്ചു. എക്‌സിറ്റ് 30ലെ അല്‍ അമാക്കാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുടുംബങ്ങളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. രാവിലെ 9ന് കുട്ടികള്‍ക്കുള്ള കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടികള്‍ രാത്രി 12 മണി വരെ തുടര്‍ന്നു. കുട്ടികള്‍ക്കായുള്ള കായിക മത്സരങ്ങള്‍, കോമഡി സ്‌കിറ്റ്, സംഗീത ശില്‍പ്പം, നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്‌ക്കാരം, നാടന്‍ പാട്ടുകള്‍, നൃത്തങ്ങള്‍, കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, ഗാനമേള എന്നീ കലാ […]














