റിയാദ് ഫാല്‍ക്കന്‍ മേളയില്‍ ക്ലാസെടുക്കാന്‍ മലയാളി ഗവേഷകന്‍
റിയാദ്: അന്താരാഷ്ട്ര ഫാല്‍ക്കന്‍ എക്‌സിബിഷനില്‍ ശാസ്ത്രീയ അറിവുകള്‍ പകരാന്‍ മലയാളി അധ്യാപകന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നു. ഫാല്‍ക്കന്‍ ശാസ്ത്രജ്ഞനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സുബൈര്‍ മേടമ്മല്‍ ആണ് റിയാദ് മല്‍ഹമില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ക്ലാസുകള്‍ നയിക്കുന്നത്. ഒക്ടോബര്‍ 14 വരെ നടക്കുന്ന ഫാല്‍ക്കന്‍ മേളയുടെ ഭാഗമായി സൗദി അറേബ്യയിലെ സ്‌കൂള്‍, കോളെജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും, പെിതുജനങ്ങള്‍ക്കും ഫാല്‍ക്കനുകളെ പരിചയപ്പെടുത്തും. ഫാല്‍ക്കനെ കുറിച്ചുള്ള പൊതു കാര്യം, ബ്രീഡിംഗ്, ഫീഡിംഗ്, പാരമ്പര്യവും ആധുനിക […]














