ആവേശം അലതല്ലിയ കേളി കാല്‍പ്പന്തുത്സവം: അസീസിയയെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയ വാഴക്കാടിന് കിരീടം
റിയാദ്: ആവേശക്കൊടുമുടിയില്‍ പൊരിതിക്കളിച്ച ബ്‌ളാസ്‌റ്റേഴ്‌സ് വാഴക്കാടും അസീസിയ സോക്കറും ഓരോ ഗോള്‍ നേടി സമനിലയില്‍. പെനാനല്‍ട്ടി ഷൂട്ടൗട്ടില്‍ അഞ്ച് വീതം ഗോള്‍ നേടി വീണ്ടും സമനില. ആകാംഷയുടെ മുള്‍മുനയില്‍ കാണികളും കളിക്കാരും. രണ്ടാം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബ്‌ളാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാടിന് കിരീടം. സ്‌കോര്‍ 7-6. സൗദി സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ കീഴിലുളള അമച്വര്‍ ഫുട്‌ബോള്‍ ഫെഡറേഷനെ0226 അനുമതിയോടെ റിയാദ് കേളി കലാ സാംസ്‌കാരിക വേദി ഒരുക്കിയ പത്താമത് ‘കുദു കേളി’ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് കളിക്കളം നിറഞ്ഞ ആവേശക്കാഴ്ച. സുലൈ […]













