ശിഹാബ് തങ്ങള്‍ മാനവ ഐക്യത്തിന് നിലകൊണ്ട നേതാവ്
റിയാദ്: മാനവ ഐക്യത്തിന് നിലകൊണ്ട നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ ഭിന്നിപ്പുകളെ ഇല്ലാതാക്കാന്‍ അഹോരാത്രം അദ്ദേഹം പരിശ്രമിച്ചു. മത സഹോദര്യവും മതേതരത്വവും ഭീഷണി നേരിട്ട അവസരങ്ങളില്‍ അവ സംരക്ഷിക്കാന്‍ പോരാട്ടം നടത്തിയ ശിഹാബ് തങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. വര്‍ത്തമാന കാലത്ത് ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ ശിഹാബ് തങ്ങളുടെ ജീവിതവും ദര്‍ശനങ്ങളും വലിയ പ്രതിവിധിയാണ്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തിയ അനുസ്മരണ […]














